Friday, September 4, 2026

International News

അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാരബലൂണുകള്‍ കണ്ടെത്തി

അമേരിക്കയിലെ മാൽസ്ട്രോം എയർഫോഴ്സ് ബേസിലെ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാരബലൂണുകള്‍ പറക്കുന്നതായി യുഎസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. രണ്ടു ദിവസമായി യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ തുടരുന്ന ബലൂണുകളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുഎസിന്റെ മൂന്ന് ആണവ മിസൈൽ...

യുക്രൈയ്ന്‍ ജനവാസ മേഖലയില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; മൂന്ന് മരണം

യുക്രെയ്ന്‍ നഗരം ക്രമറ്റോസ്‌കില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പ്രാദേശക സമയം 9.45 നാണ് സംഭവം. ബഹുനില കെട്ടിടത്തിലേക്ക് റഷ്യയുടെ ഇസ്‌കാന്‍ഡര്‍ കെ മിസൈല്‍ വന്ന് പതിക്കുകയായിരുന്നു. സംഭവത്തില്‍ 20-ല്‍...

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പണിമുടക്കിനെ നേരിട്ട് ബ്രിട്ടന്‍

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പണിമുടക്കിനെ നേരിട്ട് ബ്രിട്ടന്‍. സ്‌കൂള്‍ ടീച്ചര്‍മാര്‍, ട്രെയിന്‍ ലോക്കോ പൈലറ്റുമാര്‍ തുടങ്ങി അഞ്ചുലക്ഷത്തോളം വരുന്ന പൊതുമേഖലാ ജീവനക്കാരാണ് ബുധനാഴ്ച പണിമുടക്കിന്റെ ഭാഗമായത്. സര്‍ക്കാര്‍ ജീവനക്കാര്‍, യൂണിവേഴ്സിറ്റി ലക്ചര്‍മാര്‍,...

പാക്കിസ്ഥാനില്‍ വൈദ്യുതി പ്രതിസന്ധിക്ക് പുറമേ ഭക്ഷ്യക്ഷാമവും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന പാക്കിസ്ഥാനില്‍ അവശ്യ വസ്തുക്കള്‍ക്കും ക്ഷാമം നേരിടുമെന്ന് റിപ്പോര്‍ട്ടുകള്‍. വലിയ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടയിലാണ് രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ക്കും അവശ്യ വസ്തുക്കള്‍ക്കും ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ്...

ജോ ബൈഡന്റെ ബീച്ച് ഹൗസില്‍ പരിശോധന; ക്ലാസിഫൈഡ് രേഖകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ബീച്ച് ഹൗസില്‍ നടത്തിയ പരിശോധനയില്‍ ക്ലാസിഫൈഡ് രേഖകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അറ്റോര്‍ണിയുടെ വെളിപ്പെടുത്തല്‍. റെഹ്‌ബോത്തിലെ ഡെല്‍വെയര്‍ ബീച്ച് ഹൗസില്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായ എഫ്ബിഐ...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ വംശജ നിക്കി ഹേലിയും

മുന്‍ കരോലിന ഗവര്‍ണര്‍ നിക്കി ഹേലി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇന്ത്യന്‍ വംശജയായ നിക്കി ഹേലി ഡോണള്‍ഡ് ട്രംപിനെതിരായ പ്രചാരണത്തിന് ഈ മാസം തുടക്കം കുറിക്കും. ഫെബ്രുവരി പതിനഞ്ചിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി...

പെഷവാറിലെ പള്ളിയിലുണ്ടായ സ്ഫോടനം പ്രതികാര ആക്രമണമായിരുന്നുവെന്ന് പോലീസ് മേധാവി

പാക്കിസ്ഥാനിലെ പെഷവാറിലെ പള്ളിയിലുണ്ടായ സ്ഫോടനം പ്രതികാര ആക്രമണമായിരുന്നുവെന്ന് പോലീസ് മേധാവി. ചാവേര്‍ ആക്രമണത്തില്‍ ഒരു ഇമാം ഉള്‍പ്പെടെ 100 പേര്‍ കൊല്ലപ്പെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനസമയത്ത് പള്ളിയുടെ പരിസരത്ത്...

ഇന്ത്യയ്ക്കെതിരെ ആയുധമാക്കാന്‍ അതിര്‍ത്തിയില്‍ ചൈന ഡാം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഇന്ത്യയ്ക്കെതിരെ ആയുധമാക്കാന്‍ അതിര്‍ത്തിയില്‍ ചൈന ഡാം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയുടെ വടക്കുഭാഗത്ത് ഒഴുകുന്ന മബുജ സാംബോ നദിയിലാണ് ഭീമാകാരമായ ഡാം ചൈന നിര്‍മ്മിച്ചിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനീവ ഡെയ്‌ലിയാണ്...

റഷ്യന്‍ അതിര്‍ത്തിയിലേക്കുള്ള യുക്രെയിന്റെ ഷെല്ലാക്രമണം അവസാനിപ്പിക്കണം; റഷ്യന്‍ സൈന്യത്തോട് വ്ളാഡിമിര്‍ പുടിന്‍

റഷ്യന്‍ അതിര്‍ത്തിയിലേക്കുള്ള യുക്രെയ്ന്റെ ഷെല്ലാക്രമണം അവസാനിപ്പിക്കണമെന്ന് സൈന്യത്തോട് പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍. ഇത് ജനജീവിതത്തെ ബാധിക്കുന്നുവെന്നും ജനങ്ങള്‍ നിലവില്‍ ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ന്‍ ഭാഗത്ത് നിന്നുള്ള ആക്രമണ സാധ്യത ഇല്ലാതാക്കുക എന്നത്...

സ്ത്രീ സ്വാതന്ത്ര്യത്തെ പിന്തുണച്ച് തെരുവില്‍ നൃത്തം ചെയ്ത ഇറാനിയന്‍ ദമ്പതികള്‍ക്ക് 10.5 വര്‍ഷം തടവ് ശിക്ഷ

സ്ത്രീ ജീവിത സ്വാതന്ത്ര്യത്തെ പിന്തുണച്ച് തെരുവില്‍ നൃത്തം ചെയ്ത ഇറാനിയന്‍ ദമ്പതികള്‍ക്ക് 10.5 വര്‍ഷം തടവ് ശിക്ഷ. ഇറാനിയന്‍ കോടതിയാണ് ദമ്പതികളെ ശിക്ഷിച്ചതെന്ന് 'ഫസ്റ്റ് പോസ്റ്റ്' റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ...

അൽ മിൻഹാദ് മേഖല ഇനി ഹിന്ദ് സിറ്റി

അൽ മിൻഹാദ് പ്രദേശവും അതിന്റെ പരിസരപ്രദേശങ്ങളുടേയും പേര് പുനര്‍നാമകരണം ചെയ്ത് യുഎഇ ഭരണകൂടം. ഹിന്ദ് സിറ്റി എന്നാണ് ഈ മേഖലകളെ പുനര്‍നാമകരണം ചെയ്തത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ്...

യുക്രൈന് രണ്ട് ബില്യണ്‍ ഡോളറിന്റെ സൈനിക സഹായവുമായി അമേരിക്ക

റഷ്യന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം യുക്രൈന് നല്‍കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. ദീർഘദൂര റോക്കറ്റുകളും ആയുധങ്ങളും യുദ്ധോപകരണങ്ങളും ഉള്‍പ്പടെയുള്ളവയാണ് യുദ്ധമുഖത്തേക്ക് എത്തിക്കാന്‍ യുഎസ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച...

പാക് സ്‌ഫോടനം; മരണം 100 കവിഞ്ഞു

വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറില്‍ നടന്ന ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. അഫ്ഗാന്‍ അതിര്‍ത്തിയിലെ പള്ളിയില്‍ ആരാധനയ്ക്കിടെ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ മാത്രം 9...

യുക്രൈന് ആയുധസഹായവുമായി പാശ്ചാത്യരാജ്യങ്ങള്‍; എഫ് 16 യുദ്ധവിമാനങ്ങള്‍ നല്‍കില്ലെന്ന് അമേരിക്ക

റഷ്യക്കെതിരായ പോരാട്ടത്തില്‍ യുക്രൈന് പാശ്ചാത്യരാജ്യങ്ങളുടെ ആയുധസഹായങ്ങള്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് യുക്രൈന് സഹായമെത്തുന്നത്. എന്നാല്‍ എഫ് 16 യുദ്ധവിമാനങ്ങള്‍ യുക്രൈന് നല്‍കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍...

പെഷവാര്‍ ചാവേര്‍ ആക്രമണം; മരിച്ചവരുടെ എണ്ണം 63 ആയി

വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറിലെ മുസ്ലിം പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 63 ആയി. 150 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തെഹ്രീകെ...

Popular

spot_imgspot_img