Friday, September 4, 2026

International News

റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഇസ്ലാമിക് ഭീകരരുടെ ആക്രമണം; സംഭവം മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് രണ്ടു ദിവസം മുമ്പ്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് രണ്ടു ദിവസം മുന്‍പ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഇസ്ലാമിക ഭീകരര്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ പതിനഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള...

കുര്‍ദ് തീവ്രവാദികളെ കൈമാറിയാല്‍ നാറ്റോ പ്രവേശനത്തിന് പിന്തുണ നല്‍കാം; സ്വീഡനോട് തുര്‍ക്കി

കുര്‍ദ് തീവ്രവാദികളെ കൈമാറിയാല്‍ സ്വീഡന്റെ നാറ്റോ പ്രവേശനത്തിന് പിന്തുണ നല്‍കാമെന്ന് തുര്‍ക്കി. നിങ്ങള്‍ക്ക് (സ്വീഡന്‍) നാറ്റോയില്‍ ചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍ പ്രതിഷേധക്കാരായ കുര്‍ദ് തീവ്രവാദികളെ തങ്ങള്‍ക്ക് കൈമാറണമെന്ന് തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍...

കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതില്‍ നിയന്ത്രണം: മുന്നറിയിപ്പുമായി വിദഗ്ദര്‍

കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ നിയന്ത്രണം വേണമെന്ന മുന്നറിയിപ്പുമായി വിദഗ്ദര്‍. ഭൂമിക്കു ചുറ്റും കൃത്രിമ ഉപഗ്രഹങ്ങള്‍ വര്‍ദ്ധിക്കുന്നത്, ഭാവിയില്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് മുന്നറിയിപ്പ്. നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നതിന് ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്ക് കഴിയാതെ വരാന്‍ ഇത് കാരണമാകുമെന്നാണ്...

ബിബിസി അറബിക് റേഡിയോ പ്രക്ഷേപണം നിര്‍ത്തി

85 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ബിബിസിയുടെ അറബിക് റേഡിയോ പ്രക്ഷേപണം നിര്‍ത്തി. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. സൗദി പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു അറബിക് റേഡിയോ പ്രക്ഷേപണം ബിബിസി ഔദ്യോഗികമായി...

2025 നുള്ളില്‍ അമേരിക്ക-ചൈന യുദ്ധം നടക്കുമെന്ന് അമേരിക്കന്‍ വ്യോമസേന ജനറല്‍

2025 നുള്ളില്‍ അമേരിക്ക-ചൈന യുദ്ധം നടക്കുമെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ വ്യോമസേന ജനറല്‍ മൈക്ക് മിനിഹന്‍. യു എസ് എയര്‍ മൊബിലിറ്റി കമാന്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തിലാണ് തന്റെ നിരീക്ഷണം വ്യോമസേന ജനറല്‍...

ജനനനിരക്കിലെ ഇടിവിനെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി

ജപ്പാന്റെ ജനനനിരക്ക് സുസ്ഥിരമല്ലെന്നും രാജ്യത്തെ ജനസംഖ്യ കുറയുന്നത് സമൂഹത്തിന് ഭയാനകമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും താഴ്ന്ന ജനനനിരക്ക് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ജപ്പാനിലാണെന്നും, ഒരു...

പാക്കിസ്ഥാനില്‍ ഇന്ധനവില കുത്തനെ ഉയര്‍ന്നു

കനത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ഇന്ധനവില കുത്തനെ വര്‍ദ്ധിപ്പിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. ലിറ്ററിന് 35 രൂപാ വീതം ഉയര്‍ത്തിയതായി ധനമന്ത്രി ഇഷാഖ് ധറാണ് പ്രഖ്യാപിച്ചത്. രൂപയുടെ വിലയിടിവും വിദേശനാണ്യ കമ്മിയുമാണ് പെട്രോള്‍-ഡീസല്‍ നിരക്കുകള്‍...

യുക്രെയ്‌ന് കൂടുതല്‍ യുദ്ധടാങ്കുകള്‍ നല്‍കാന്‍ തയാറായി ലോകരാജ്യങ്ങള്‍; കടുത്ത എതിര്‍പ്പുമായി റഷ്യയും ഉത്തരകൊറിയയും

യുക്രെയ്‌ന് കൂടുതല്‍ യുദ്ധടാങ്കുകള്‍ നല്‍കാന്‍ തയാറായി ലോകരാജ്യങ്ങള്‍. നീക്കത്തോട് കടുത്ത എതിര്‍പ്പുമായി റഷ്യയും ഉത്തരകൊറിയയും രംഗത്ത്. യുക്രൈന് 31 അത്യാധുനിക എം1 അംബ്രാസ് ടാങ്കുകള്‍ നല്‍കാനാണ് അമേരിക്കയുടെ നീക്കം. ലെപ്പാര്‍ഡ് ടാങ്കുകള്‍ നല്‍കുമെന്ന്...

പെറുവില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം; മരണം 58 ആയി

പ്രസിഡന്റ് ദിന ബൊലുവാര്‍ട്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം പെറുവില്‍ ശക്തമാകുന്നു. പെഡ്രോ കാസ്റ്റില്ലോയെ ഡിസംബര്‍ 7ന് ഇംപീച്ച്മെന്റിലൂടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കിയതിനും അറസ്റ്റ് ചെയ്തതിനും പിന്നാലെയാണ് പെറുവില്‍ പ്രതിഷേധം ആരംഭിക്കുന്നത്. വൈസ്...

സര്‍വകലാശാലകളില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ വിലക്ക്; പ്രവേശന പരീക്ഷകളില്‍ അപേക്ഷിക്കരുത്: പുതിയ നിര്‍ദേശവുമായി താലിബാന്‍ ഭരണകൂടം

സര്‍വകലാശാലകളിലെ പ്രവേശന പരീക്ഷകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. ഫെബ്രുവരിയില്‍ നടക്കുന്ന പരീക്ഷയിലാണ് പൂര്‍ണ വിലക്ക്. താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പെണ്‍കുട്ടികള്‍ക്ക്...

അണ്ടർ 19 വനിതാ ടി20 ലോകകിരീടം സ്വന്തമാക്കി ഇന്ത്യ

ദക്ഷിണാഫ്രിക്കയിൽ വച്ചു നടന്ന പ്രഥമ അണ്ടർ 19 വനിത ടി20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ഫൈനൽ പോരാട്ടത്തിൽ മിന്നും പ്രകടനം കാഴ്ച്ചവച്ചാണ് ഇന്ത്യയുടെ പെൺപുലികൾ ലോകകപ്പ് കിരീടം ഉയർത്തിയത്. ടോസ് നേടി ഇംഗ്ലണ്ടിനെ...

ഹോളോകോസ്റ്റ് പോലൊരു സംഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രായേലിനെ സംരക്ഷിക്കാന്‍ ഇസ്രായേലിനറിയാമെന്നും ഹോളോകോസ്റ്റ് പോലൊരു സംഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വളരെ ശക്തവും ഊര്‍ജ്ജസ്വലവുമായ രാജ്യമാണ് ഇന്ന് ഇസ്രായേല്‍ എന്ന് അന്താരാഷ്ട്ര ഹോളോകോസ്റ്റ് വാര്‍ഷിക ദിനാചരണ പ്രസംഗത്തിനിടയില്‍...

ഇറാനില്‍ ഭൂചലനം; 7 മരണം, 400 പേര്‍ക്ക് പരിക്ക്

ഇറാനില്‍ വന്‍ ഭൂചലനം. വടക്ക് പടിഞ്ഞാറന്‍ നഗരമായ കോയിയിലാണ് ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴുപേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. 440 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇറാന്റെ...

സാപോറീഷ്യയ്ക്കു സമീപം സ്‌ഫോടനമുണ്ടായെന്ന് ആണവോര്‍ജ ഏജന്‍സി; നിഷേധിച്ച് റഷ്യ

യുക്രെയ്‌നിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള സാപോറീഷ്യ ആണവ നിലയത്തിന് സമീപം പതിവായി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). ആണവനിലയത്തിന്റെ ജനലുകളെ പ്രകമ്പനം കൊള്ളിച്ച് ബുധനാഴ്ച മാത്രം എട്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി...

ജറുസലേമില്‍ വെടിവെയ്പ്; 8 പേര്‍ കൊല്ലപ്പെട്ടു

ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപം വെടിവെയ്പ്. ഭീകരാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമിയെ വധിച്ചുവെന്നാണ് പോലീസ് അറിയിക്കുന്നത്. ജറുസലേമിലെ നെവ് യാക്കോവ് പരിസരത്താണ് വെടിവയ്പ്പുണ്ടായത്. കിഴക്കന്‍ ജറുസലേമിന്റെ...

Popular

spot_imgspot_img