Friday, September 4, 2026

International News

10 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനത്തിന് അനുമതി

പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി പണമിടപാട് നടത്താന്‍ അനുമതി. 10 രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) അവരുടെ ഇന്ത്യന്‍ ഫോണ്‍ നമ്പറിനെ...

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഈ രാജ്യത്തിന്റേത്; 2023ലെ കണക്ക്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജപ്പാന്റേതെന്ന് റിപ്പോര്‍ട്ട്. 2023ലെ കണക്ക് പ്രകാരമുള്ള റിപ്പോര്‍ട്ടാണിത്. 193 രാജ്യങ്ങളിലേക്ക് വിസ കൂടാതെ സഞ്ചരിക്കാന്‍ ജപ്പാന്‍ പാസ്പോര്‍ട്ട് കൈവശമുള്ളയാള്‍ക്ക് കഴിയും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജപ്പാന്റെ പാസ്പോര്‍ട്ട്...

ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലേക്ക് പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ച് താലിബാന്‍

ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലേക്ക് പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ച് താലിബാന്‍. ആറാം ക്ലാസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം കത്ത് നല്‍കി. ഇസ്ലാമിക...

ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ്; പദവി സ്വന്തമാക്കി സൗദി കിരീടാവകാശി

2022 ലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള അറബ് നേതാവെന്ന പദവി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്. ആര്‍ടി അറബിക് ചാനല്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് 'ഏറ്റവും സ്വാധീനമുള്ള അറബ്...

ന്യൂയോര്‍ക്കില്‍ ഏഴായിരത്തോളം നഴ്‌സുമാര്‍ സമരത്തില്‍

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നഴ്‌സുമാര്‍ സമരത്തില്‍. ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളിലെ 7100 നഴ്‌സുമാരാണ് സമരം ചെയ്യുന്നത്. വേതന വര്‍ധനവ്, കൂടുതല്‍ നഴ്‌സുമാരെ നിയമിക്കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദി ന്യൂയോര്‍ക്ക് സ്‌റ്റേറ്റ്...

ദക്ഷിണകൊറിയക്കാര്‍ക്കും ജപ്പാന്‍കാര്‍ക്കും പ്രവേശനം വിലക്കി ചൈന

ദക്ഷിണകൊറിയക്കാര്‍ക്കും ജപ്പാന്‍കാര്‍ക്കും പ്രവേശനം വിലക്കി ചൈന. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു ഹ്രസ്വകാല ടൂറിസ്റ്റ് വീസകള്‍ അനുവദിക്കില്ലെന്നു ബെയ്ജിംഗ് വ്യക്തമാക്കി. ചൈനയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ രാജ്യങ്ങള്‍ ഒരാഴ്ച മുന്പ് ചൈനക്കാര്‍ക്കു പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു....

നികുതി വെട്ടിപ്പ്; ട്രംപിന്റെ വിശ്വസ്തന് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി

ട്രംപിന്റെ വിശ്വസ്തനും ട്രംപ് ഓര്‍ഗനൈസഷന്റെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറായിരുന്ന, അലന്‍ വൈസല്‍ബെര്‍ഗിയെ (75) നികുതിവെട്ടിപ്പിന് ശിക്ഷിച്ച് അമേരിക്കന്‍ കോടതി. അഞ്ച് മാസത്തെ തടവാണ് വിധിച്ചത്. ട്രംപ് ഓര്‍ഗനൈസേഷനെ പതിനഞ്ച് വര്‍ഷത്തോളം നികുതി വെട്ടിക്കാന്‍...

കർദ്ദിനാൾ ജോർജ് പെൽ അന്തരിച്ചു

വത്തിക്കാൻ സാമ്പത്തിക-കാര്യ സെക്രട്ടേറിയേറ്റിന്റെ പ്രിഫെക്ട് എമിരിറ്റസ് കർദ്ദിനാൾ ജോർജ് പെൽ ജനുവരി പത്തിന് അന്തരിച്ചു. അദ്ദേഹത്തിന് 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 2014 -ൽ വത്തിക്കാനിലെ സാമ്പത്തിക വിഭാഗത്തെ നയിക്കാൻ ഫ്രാൻസിസ് മാർപാപ്പ...

അഫ്ഗാനിസ്ഥാനില്‍ ജനങ്ങളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനില്‍ സമീപ മാസങ്ങളിലായി ജനങ്ങളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. മാനസിക രോഗികളുടെ എണ്ണം വര്‍ധിച്ചതില്‍ 80 ശതമാനവും സ്ത്രീകളാണ്. സ്ഥിരമായി മാനസിക രോഗാശുപത്രി സന്ദര്‍ശിക്കുന്ന 100 പേരില്‍ 80 പേരും സ്ത്രീകളാണെന്നാണ്...

ഹാരി രാജകുമാരന്റെ ആത്മകഥ, ‘സ്‌പെയര്‍’ യുകെയില്‍ വില്‍പ്പനയ്‌ക്കെത്തി

വലിയ വിവാദങ്ങള്‍ക്കുശേഷം ഹാരി രാജകുമാരന്റെ ആത്മകഥ, 'സ്‌പെയര്‍' യുകെയില്‍ വില്‍പ്പനയ്‌ക്കെത്തി. ബ്രിട്ടീഷ് രാജകുടുംബത്തിന് വലിയ നാണക്കേട് സമ്മാനിച്ചാണ് പുസ്തകം വിപണിയിലെത്തിയത്. എങ്കിലും വലിയ സ്വീകരണമാണ് 'സ്‌പെയറി'ന് ലഭിച്ചത്. പുസ്തകത്തിനായി അര്‍ധരാത്രി പോലും ചില...

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് ടീം ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസ്

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് ടീം ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസ്. നിലവില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന് വേണ്ടി ബൂട്ടുകെട്ടുന്ന താരം 2018 ല്‍ ഫ്രാന്‍സ് ലോക ചാമ്പ്യന്മാരാകുമ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു....

ബ്രസീല്‍ ആക്രമണത്തെ പിന്തുണയ്ക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുമെന്ന് ഫേസ്ബുക്കും യൂട്യൂബും

ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയെ പിന്തുണക്കുന്നവര്‍ പാര്‍ലമെന്റ് മന്ദിരവും സുപ്രീംകോടതിയുമടക്കം ആക്രമിച്ച സംഭവത്തെ അനുകൂലിക്കുന്ന തരത്തിലുള്ള കണ്ടന്റുകള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കം ചെയ്യുമെന്ന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. ഫേസ്ബുക്കിനെ പിന്തുടര്‍ന്ന് യൂട്യൂബും...

പെറുവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു

തെക്കുകിഴക്കന്‍ പെറുവിലെ ജൂലിയാക്ക വിമാനത്താവളത്തിന് സമീപം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. സംഭവത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് സംഭവം. പ്രതിഷേധക്കാര്‍ വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പ്രാദേശിക ഓംബുഡ്‌സ്മാന്‍ അറിയിച്ചു....

വെയ്ല്‍സ് ഫുട്ബോള്‍ താരം ഗാരത് ബെയ്ൽ വിരമിച്ചു

വെയ്ല്‍സ്, റയൽ മാഡ്രിഡ് സൂപ്പർ സ്‌ട്രൈക്കര്‍ ഗാരത് ബെയ്ൽ, ഇന്റർനാഷണൽ-ക്ലബ് മത്സരങ്ങളിൽ നിന്നും വിരമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നലെയാണ് താരം പ്രഖ്യാപിച്ചത്. 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോളില്‍ വെയ്ല്‍സിനെ നയിച്ചത് ഗാരത്...

മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി വധശിക്ഷ വിധിച്ച്, ഇറാന്‍ ഭരണകൂടം

ഏറ്റവും ഒടുവിലായി മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി ഇറാനിലെ മത ഭരണകൂടം വധശിക്ഷ വിധിച്ചു. ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള പ്രതികാര നടപടിയുടെ ഭാഗമായാണിത്. പ്രക്ഷോഭകാരികള്‍ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത്...

Popular

spot_imgspot_img