ടി20 എകദിന പരമ്പരകളിലെ ആദ്യ ഇന്ത്യ ശ്രീലങ്ക മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം.
പരമ്പരയില്‍ രോഹിത്തിന്‍റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കുമെന്നതാണ് പ്രത്യേകത....
മെക്‌സിക്കോയിലെ ജയിലിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. സ്യൂഡാസ്‌വാറസില്‍ ജയിലില്‍ അജ്ഞാത സംഘം നടത്തിയ വെടിവെപ്പില്‍ ജയില്‍ ജീവനക്കാരും തടവുകാരുമടക്കം 14 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ആയുധ സജ്ജീകരണങ്ങളുള്ള വാഹനത്തില്‍...
ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികശരീരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനത്തിനു വച്ചു. തങ്ങളുടെ പ്രിയപ്പെട്ട പാപ്പായെ അവസാനമായി ഒരുനോക്ക് കാണാനും പ്രാർത്ഥിക്കാനുമായി നിരവധി വിശ്വാസികളാണ് ഇങ്ങോട്ട് ഒഴുകിയെത്തുന്നത്.
"ഇന്ന് ഇറ്റാലിയൻ സമയം രാവിലെ...
ബ്രസീൽ പ്രസിഡന്റായി ലൂയിസ് ഇനാസിയോ ലുല ഡ സിൽവ അധികാരമേറ്റു. ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ നേതാവ് ജയിർ ബോൾസനാരോയെ തോൽപ്പിച്ചാണ് മുൻ പ്രസിഡന്റ് കൂടിയായ ലുല ബ്രസീലിന്‌റെ അധികാരത്തിലേക്ക് എത്തിയത്....
സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം. ആക്രമണത്തിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെയാണ് ആക്രമണം നടന്നതെന്ന് വാർത്ത ഏജൻസിയായ സന റിപ്പോർട്ട്...
ബെനഡിക്ട് പാപ്പായുടെ ഭൗതികദേഹം ഇന്നുമുതൽ പൊതുദർശനത്തിനായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുവരും. പ്രാദേശിക സമയം രാവിലെ ഒൻപത് മുതലാണ് പൊതുദർശനം ആരംഭിക്കുക. അതുവരെ സ്ഥാനമൊഴിഞ്ഞ ശേഷം പാപ്പാ താമസിച്ചിരുന്ന ഭവനമായ മാത്തർ എക്ലേസിയാ...
2023 ജനുവരി ഒന്ന്. ഞായറാഴ്ച. ലോകം മുഴുവൻ അർദ്ധരാത്രിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം മയക്കത്തിന്റെ ആലസ്യത്തിലേയ്ക്ക് വഴുതി വീഴുമ്പോൾ അങ്ങ് അകലെ ഒരു ജനത അപായ സൈറണുകളുടെ അകമ്പടിയോടെയാണ് 2023 നെ സ്വീകരിച്ചത്....
കാബൂൾ സൈനിക വിമാനത്താവളത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തിൽ പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗുരുതരമായ പരുക്കുകളോടെ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈനിക വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിന് സമീപത്താണ് സ്ഫോടനമുണ്ടായത്.
സ്‌ഫോടനം നടന്നതായി താലിബാൻ സുരക്ഷാ കമാൻഡർ അബ്ദുൾ...
ശനിയാഴ്ച അന്തരിച്ച പോപ്പ് എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമൻ പാപ്പായ്ക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആദരാഞ്ജലികൾ അർപ്പിച്ചു. അനുശോചനത്തിൽ പ്രശസ്ത ദൈവശാസ്ത്രജ്ഞനും നമുക്ക് എല്ലാവർക്കും പ്രചോദനവുമായ ഒരു വ്യക്തിത്വമായിരുന്നു ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ...
ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ മൃതസംസ്ക്കാരത്തെ സംബന്ധിച്ച വിശദവിവരങ്ങൾ വത്തിക്കാൻ പുറത്തിറക്കി. മൃതസംസ്ക്കാര കർമ്മങ്ങൾ ജനുവരി അഞ്ചിനായിരിക്കും നടക്കുക. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ജനുവരി അഞ്ചിന് രാവിലെ 9.30-ന് ആരംഭിക്കുന്ന ചടങ്ങുകള്‍ക്ക് ഫ്രാൻസിസ്...
കൊറിയൻ ഉപദ്വീപിന്റെ കിഴക്ക് കടലിലേക്ക് മൂന്ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ദക്ഷിണ കൊറിയയുടെ വ്യോമാതിർത്തിയിലേക്ക് ഡ്രോണുകൾ പറത്തിയ സംഭവത്തിനു ഏതാനും ദിവസങ്ങൾക്കു ശേഷവും...
2022- ൽ ലോകത്താകമാനമായി കൊല്ലപ്പെട്ട കത്തോലിക്കാ മിഷനറിമാരുടെ ലിസ്റ്റ് ഡിസംബർ 30- ന് വത്തിക്കാൻ പ്രസിദ്ധീകരിച്ചു. വത്തിക്കാൻ ഏജൻസിയായ ഫിദെസിന്റെ കണക്കനുസരിച്ച്, ഈ വർഷം ലോകമെമ്പാടും 18 കത്തോലിക്കാ മിഷനറിമാരാണ് കൊല്ലപ്പെട്ടത്.
ഇവരിൽ 12...
കോവിഡ് പ്രതിസന്ധിയും ആഘാതവും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ചൈന പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. രാജ്യത്തെ സാഹചര്യങ്ങളെക്കുറിച്ച് തത്സമയ വിശദാംശങ്ങൾ പുറത്തുവിടണമെന്നാണ് ആവശ്യം. ചൈനയുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ലോകാരോഗ്യ സംഘടന ഇപ്രകാരം...
എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ സുഖമായി വിശ്രമിച്ചെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വത്തിക്കാൻ അറിയിച്ചു. ഡിസംബർ 30- ന് പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ, വത്തിക്കാൻ പ്രസ് ഓഫീസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഇന്നലെ രാത്രി...
"അവർ ഞങ്ങളോട് മൃഗങ്ങളെക്കാൾ മോശമായി പെരുമാറുന്നു. മൃഗങ്ങൾക്ക് സ്വന്തമായി എവിടെയും പോകാം, പക്ഷേ ഞങ്ങൾ പെൺകുട്ടികൾക്ക് വീട്ടിൽ നിന്ന് ഇറങ്ങാൻ പോലും അവകാശമില്ല." അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പത്തൊൻപതുകാരിയായ യുവതിയുടെ വേദനയോടെ ഉള്ള വാക്കുകൾ...