Thursday, September 3, 2026

International News

ചൈനയെ വിടാതെ പിന്തുടർന്ന് കോവിഡ്: രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന എന്ന് റിപ്പോർട്ട്

കോവിഡിനെ പൂർണ്ണമായി ഇല്ലാതാക്കുവാൻ തക്ക കർശന നടപടികൾക്കിടയിലും ചൈനയിൽ രോഗികളുടെ എണ്ണം വർധിക്കുന്നു. പകർച്ചവ്യാധിയുടെ ആരംഭത്തിൽ മുതൽ ഉള്ള രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴുള്ള രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. തലസ്ഥാനമായ...

പാക്കിസ്ഥാന്റെ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ അസിം മുനീർ ചുമതലയേൽക്കും

ലഫ്റ്റനന്റ് ജനറൽ അസിം മുനീറിനെ പാക്കിസ്ഥാന്റെ പുതിയ കരസേനാ മേധാവിയായി തിരഞ്ഞെടുത്തു. നേരത്തെ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിൽ (ഐഎസ്ഐ) സേവനമനുഷ്‌ഠിച്ചിട്ടുണ്ട് മുനീർ. നവംബർ 29ന് കാലാവധി അവസാനിക്കുന്ന ജനറൽ...

അഫ്ഗാനിൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ സ്ത്രീകളെയടക്കം ചാട്ടവാറിനടിച്ച് താലിബാൻ

അഫ്ഗാനിസ്ഥാനിൽ സദാചാരക്കുറ്റം ആരോപിച്ച് മൂന്ന് സ്ത്രീകളുൾപ്പെടെ 12 പേർക്ക് പരസ്യമായി ശിക്ഷ നൽകി താലിബാൻ ഭരണകൂടം. ഫുട്ബോൾ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് കാണികൾക്ക് മുന്നിലാണ് താലിബാൻ ചാട്ടവാറിനടിച്ചത്. വ്യഭിചാരം, മോഷണം, സ്വവർഗ ലൈംഗികത തുടങ്ങിയ...

ലോകകപ്പ് ഫുട്‌ബോൾ 2022: ബ്രസീലും പോർച്ചുഗലും ഇന്ന് ഇറങ്ങും

ഫുട്ബോൾ പ്രേമികള്‍ ഉറ്റു നോക്കുന്ന ഖത്തർ ലോകകപ്പിൽ ബ്രസീലും, പോർച്ചുഗല്ലും ഇന്ന് ഇറങ്ങും. സെർബിയായും- ബ്രസീലും തമ്മിലുള്ള പോരാട്ടം പുലർച്ചെ 12.30 നാണ് അരങ്ങേറുക. അർജൻറിന-സൗദി മത്സരം നടന്ന ലുസൈൽ സ്‌റ്റേഡിയത്തിൽ തന്നെയാണ് ബ്രസീൽ-സെർബിയാ പോരാട്ടവും....

ഉക്രെയ്നിന്റെ ഊർജ്ജ നിലയങ്ങൾ തകർത്ത് റഷ്യൻ മിസൈൽ ആക്രമണം

ഉക്രെയ്നിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ. തലസ്ഥാനമായ കീവും ഊർജനിലയങ്ങളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ റഷ്യ 70 ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചതായാണ് ഉക്രെയ്ൻ സായുധ സേന പുറത്തുവിടുന്ന വിവരം. ഇതിൽ...

ഓരോ 11 മിനിറ്റിലും ഒരു സ്ത്രീ കുടുംബാംഗത്താൽ കൊല്ലപ്പെടുന്നു: അന്റോണിയോ ഗുട്ടെറസ്

ലോകത്ത് ഓരോ 11 മിനിറ്റിലും പങ്കാളിയാലോ അടുത്തബന്ധുക്കളാലോ ഒരു സ്ത്രീയോ പെൺകുട്ടിയോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. എല്ലാവർഷവും നവംബർ 25-ന് ഐക്യരാഷ്ട്രസഭ ‘സ്ത്രീകൾക്കെതിരായ അതിക്രമ ഉന്മൂലന’ ദിനമായി ആചരിക്കാറുണ്ട്....

അജയ്യനായി ഏഴാം തവണയും ഷേർ ബഹാദൂർ ദേബ

നേപ്പാൾ പൊതുതെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച് പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേബ. തുടർച്ചയായി ഏഴാം തവണയാണ് അദ്ദേഹം വിജയം നേടുന്നത്. ദാദൽദുര നിയോജക മണ്ഡലത്തിൽ നിന്നാണ് ദേബ തെരഞ്ഞെടുക്കപ്പെട്ടത്. ജനപ്രതിനിധി സഭയിലേക്കും ഏഴ് പ്രവിശ്യാ അസംബ്ലികളിലേക്കുമുള്ള...

ശീതകാലത്തിന് മുമ്പ് വിമോചിത പ്രദേശങ്ങളിൽ നിന്ന് മാറുവാൻ പൗരന്മാർക്ക് നിർദ്ദേശം നൽകി ഉക്രെയ്ൻ

ശൈത്യം കഠിനമാകുന്നതിനു മുൻപ് റഷ്യൻ സൈന്യത്തിന്റെ അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ച നഗരങ്ങളിൽ നിന്നും മാറുവാൻ പൗരന്മാരോട് ഉക്രെയ്‌നിയൻ ഭരണകൂടം ആവശ്യപ്പെട്ടു. റഷ്യൻ ഷെല്ലാക്രമണം മൂലം ചൂടുപിടിക്കുന്നതിനുള്ള സൗകര്യങ്ങളും കറണ്ടും വെള്ളവും എത്തിക്കുന്നതിനുള്ള സ്രോതസുകളും...

ഇന്തോനേഷ്യയിലെ ഭൂകമ്പം: 268 മരണം; പരുക്കേറ്റ 300 പേരുടെ നില ഗുരുതരം

ഇന്തോനേഷ്യയിലെ ദ്വീപായ ജാവയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 268 ആയി. 151 പേരെ ഇനിയും കണ്ടെത്താനുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന 1083 പേരിൽ 300 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ...

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുവാൻ ഒരുങ്ങി എച്ച് പിയും

ട്വിറ്റർ, മെറ്റാ തുടങ്ങിയ സാമൂഹിക വമ്പന്മാർക്ക് പിന്നാലെ പ്രമുഖ ലാപ്ടോപ്, ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ എച്ച്. പിയും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഏകദേശം 6000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ. ഫ്യൂച്ചർ റെഡി ട്രാൻസ്ഫോർമെഷൻ...

ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന കുട്ടികൾക്കുവേണ്ടി പുതിയ പദ്ധതിയുമായി യൂണിസെഫ്

കുട്ടികൾ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെയും പോഷകാഹാരക്കുറവിന്റെയും പ്രതിസന്ധിക്ക് മുന്നിൽ സഹായവുമായി യൂണിസെഫിന്റെ ഇറ്റാലിയൻ ഘടകം പുതിയ പദ്ധതി തയ്യാറാക്കി. കുട്ടികൾക്ക് ലഭ്യമായ പോഷകാഹാരക്കുറവിന്റെ തോത്, ഇപ്പോഴുള്ള ഉക്രൈൻ യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തിൽ കൂടുതൽ വഷളായതിനാലാണ്...

മാലിയിൽ നിന്നും കാണാതായ വൈദികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി സംശയം

'വൈറ്റ് ഫാദേഴ്‌സ്' എന്നറിയപ്പെടുന്ന മിഷനറീസ് ഓഫ് ആഫ്രിക്കയുടെ റോമിലെ ജനറൽ കൂരിയ, മാലിയിൽ നിന്നുള്ള ഫാ. ഹാൻസ്-ജോക്കിം ലോഹ്രെയെ കാണാതായതായി റിപ്പോർട്ട് ചെയ്തു. ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായതാണ് സംശയം. അവർ ഫാ. ഹാൻസിനെ...

തുർക്കിയിലും ഭൂചലനം: റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ഇന്തോനേഷ്യയിലും ഗ്രീസിലും ഉണ്ടായതിനു പിന്നാലെ തുർക്കിയിലും ഭൂചലനം. തുർക്കിയിലെ അങ്കാറയിൽ നിന്ന് 186 കിലോമീറ്റർ മാറി വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഭൂചലനം ഉണ്ടായത്. ബുധനാഴ്ച പുലർച്ചെ 6.30 ന് ഉണ്ടായ ഭൂചലനത്തിൽ അളപായമില്ല...

ലോകകപ്പ് ഫുട്‌ബോൾ മൂന്നാം ദിനത്തിലേക്ക്; ജയ പ്രതീക്ഷയോടെ അർജന്റീന ഇന്ന് ഇറങ്ങും

ഖത്തർ ലോകകപ്പിൻറെ മൂന്നാം ദിനമായ ഇന്ന് നാല് മത്സരങ്ങൾ നടക്കും. ആരാധകർ കാത്തിരുന്ന അർജന്റീന-സൗദി മത്സരത്തിന് പുറമെ മൂന്ന് മത്സരങ്ങൾക്കുകൂടി ലുസൈൽ സ്‌റ്റേഡിയം വേദിയാകും. മുൻനിര താരങ്ങൾ എല്ലാം തന്നെ ലാറ്റിനമേരിക്കൻ വമ്പൻമാർക്ക്...

പ്രതിഷേധം കളിക്കളത്തിലും; ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ താരങ്ങള്‍

ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ഒരിക്കൽ കൂടെ ലോകത്തിനു മുന്നിൽ കൊണ്ടുവന്നു ഇറാൻ താരങ്ങൾ. 2022 ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ കളിക്കാർ...

Popular

spot_imgspot_img