Thursday, September 3, 2026

International News

മാസ്‌കിന്റെ നയത്തിൽ പ്രതിഷേധിച്ച് കൂട്ടരാജി; ട്വിറ്റർ ഓഫീസുകൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു

ട്വിറ്റർ ഓഫീസ് കെട്ടിടങ്ങൾ അടുത്ത ആഴ്ചവരെ താത്ക്കാലികമായി അടച്ചിടുമെന്ന് കമ്പനി തൊഴിലാളികളെ അറിയിച്ചു. ഓഫീസുകൾ അടിയന്തരമായി അടച്ചിടുന്നുവെന്നും നവംബർ 21ന് തിങ്കളാഴ് വീണ്ടും തുറക്കുമെന്നും അറിയിച്ച് തൊഴിലാളികൾക്ക് ട്വിറ്റർ ഇ-മെയിൽ വഴിയാണ് സന്ദേശം...

സീറോ കോവിഡ് നയം വിലങ്ങായി; അടിയന്തിര വൈദ്യസഹായം ലഭിക്കാതെ ചൈനയിൽ രണ്ടു കുട്ടികൾ മരണമടഞ്ഞു

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടിയന്തിര വൈദ്യസഹായം ലഭിക്കാതെ നാലു മാസം പ്രായമായ കുഞ്ഞു മരിച്ചതോടെ ചൈനയിൽ പ്രതിക്ഷേധം രൂക്ഷമായി. സെൻട്രൽ സിറ്റിയായ ഷെങ്‌ഷൗവിലെ ഒരു ഹോട്ടലിൽ ക്വാറൻറീനിൽ കഴിയവേ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട...

യുഎസ് ജനപ്രതിനിധി സഭയിൽ സ്ഥാനം ഉറപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി

യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി സഭയി‍ൽ ഭൂരിപക്ഷം നേടി. ഇതോടെ ഡെമോക്രാറ്റിക് പാർട്ടിക്കാരനായ പ്രസിഡന്റ് ജോ ബൈഡന്റെ ഇനിയുള്ള രണ്ട് വർഷത്തെ ഭരണം സുഗമമാകില്ല. കലിഫോർണിയയിലെ 27–ാം ജില്ല മൈക്ക്...

നവംബർ 18: കുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള ലോകദിനം

നവംബർ 18 പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ചൂഷണം, ദുരുപയോഗങ്ങൾ, ലൈംഗികാതിക്രമം എന്നിവ തടയുന്നതിനും, അവയിൽനിന്നുള്ള മുറിവുകൾ സൗഖ്യപ്പെടുത്തുന്നതിനുമുള്ള ലോകദിനമായി ആചരിക്കുവാൻ ഐക്യരാഷ്ട്രസഭ തീരുമാനമെടുത്തു. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം നവംബർ ഏഴാം തീയതിയാണ് ഈ ദിനം ആചരിക്കുവാൻ തീരുമാനിച്ചത്. പ്രായപൂർത്തിയാകാത്തവർക്കെതിരായ...

ഉക്രെയ്നിലെ ഒഡേസ മേഖലയിൽ റഷ്യൻ ആക്രമണം

ഉക്രെയ്നിന്റെ തെക്കൻ ഒഡേസ മേഖലയിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം. പ്രാദേശിക ഗവർണർ മാക്സിം മാർചെങ്കോയെ ഉദ്ധരിച്ച് മാദ്ധ്യമങ്ങളാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി മാർചെങ്കോ വെളിപ്പെടുത്തി. ഉക്രെയ്നിന്റെ മുഴുവൻ...

പോളണ്ടിലെ മിസൈൽ ആക്രമണത്തിൽ പ്രതികരണവുമായി നാറ്റോ

പോളണ്ടിൽ പതിച്ച മിസൈൽ ഒരുപക്ഷേ യുക്രൈയ്നിന്റെ വ്യോമ പ്രതിരോധം അബദ്ധത്തിൽ വിക്ഷേപിച്ചതാകാമെന്നും റഷ്യയുടേതാകണമെന്നില്ലെന്നും പോളണ്ടും സൈനിക സഖ്യവുമായ നാറ്റോയും ബുധനാഴ്ച പറഞ്ഞു. ഇതോടെ അതിർത്തിയിൽ യുദ്ധം വ്യാപിക്കുമെന്ന ആശങ്ക കുറഞ്ഞിരിക്കുകയാണ്. ഫെബ്രുവരിയിൽ അധിനിവേശത്തോടെ യുദ്ധം...

ഇറാനിൽ പ്രതിഷേധക്കാർക്ക് നേരെ നിറയൊഴിച്ച് സുരക്ഷാസേന

ഹിജാബ് വിരുദ്ധപ്രക്ഷോഭം നടത്തിയ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത് ഇറാൻ സൈന്യം. ടെഹ്റാനിലെ മെട്രോ സ്റ്റേഷനിൽ ബുധനാഴ്ചയാണ് ഹിജാബ് പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന വെടിയുതിർത്തത്. സാമൂഹ്യമാധ്യമങ്ങളിൽ അനേകം ആളുകൾ കണ്ട വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ വ്യാപകമായ...

യുദ്ധത്തിൽ നിന്ന് പിന്മാറാൻ റഷ്യയോട് ആവശ്യപ്പെട്ട് ജി20 ഉച്ചകോടി

യുക്രെയ്നിൽ നടത്തുന്ന ആക്രമണം ഉടൻ നിർത്തിവയ്ക്കണമെന്നും റഷ്യ പൂർണമായി പിൻവാങ്ങണമെന്നും ആവശ്യപ്പെട്ട് ജി20 ഉച്ചകോടി സമാപിച്ചു. ‘ഈ യുഗം യുദ്ധത്തിന്റേതല്ല’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് പറഞ്ഞ...

50 വർഷത്തിന് ശേഷം നാസായുടെ പുതിയ ചാന്ദ്ര ദൗത്യവുമായി ആർട്ടെമിസ്-1

റോക്കറ്റിന്റെയും ഓറിയോൺ ബഹിരാകാശ പേടകത്തിന്റെയും ആദ്യ സംയോജിത ഫ്ലൈറ്റ് പരീക്ഷണമായ ആർട്ടെമിസ്-1 ന്റെ വിക്ഷേപണം പൂർത്തിയായി. നാസായുടെ ഏറ്റവും പുതിയ ചാന്ദ്ര ദൗത്യമാണ് ബുധനാഴ്ച പുലർച്ചെ പറന്നുയർന്നത്. കേപ് കനാവറലിലെ 39 ബി...

ഹിജാബ് വിരുദ്ധ പ്രതിഷേധം: വധശിക്ഷ നടപ്പിലാക്കാനൊരുങ്ങി ഇറാൻ

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികളിൽ ഒരാൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സർക്കാർ കെട്ടിടത്തിന് തീവെച്ച കേസിലെ പ്രതിയ്ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ പ്രതിയുടെ പേര് വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇറാനിൽ...

ഇന്ത്യക്കാർക്ക് 3,000 വിസകൾ അനുവദിച്ച് യുകെ

ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് ഓരോ വർഷവും 3,000 വിസകൾ നൽകുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്തെ യുവാക്കൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിനാണ് വിസ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇന്ത്യയുമായുള്ള...

മൂന്നാം അങ്കത്തിന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം അങ്കത്തിനൊരുങ്ങി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്‌ളോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ തന്റെ അണികളെ അഭിസംബോധന ചെയ്യവെയാണ്‌ അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കും എന്ന് വ്യക്തമാക്കിയത്. "അമേരിക്കയെ...

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും: പിരിച്ചുവിടൽ ഭീതിയിൽ ആയിരക്കണക്കിന് ജീവനക്കാർ

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ പ്രമുഖ ഇ–കൊമേഴ്സ് കമ്പനിയായ ആമസോണും പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നു സൂചന. എന്നാൽ കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നടപ്പാക്കിയാൽ ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാകും ഇത്. റീട്ടെയ്ൽ,...

റഷ്യ- ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുവാൻ ആഹ്വാനം ചെയ്ത് പ്രധാന മന്ത്രി മോദി

രണ്ടാം ലോക മഹായുദ്ധകാലത്തെ വിനാശം ജി20 ഉച്ചകോടിയിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാലിയിലെ ജി20 ഉച്ചകോടിയിൽ (G20 summit) സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ പരാമർശം. റഷ്യ-ഉക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ നയതന്ത്ര ചർച്ചയിലൂടെ പരിഹരിക്കൻ...

ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ഫുട്‍ബോൾ താരം റൊണാൾഡീനോ

ഫ്രാൻസിസ് മാർപാപ്പ പ്രശസ്ത ഫുട്ബോൾ കളിക്കാരനായ ബ്രസീലിയൻ താരം റൊണാൾഡീനോ ഗൗച്ചോയുമായി കൂടിക്കാഴ്ച നടത്തി. മറഡോണയോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റ ചിത്രമുള്ള ഒരു ചുവർചിത്രം പാപ്പായ്ക്ക് സമ്മാനിക്കുകയും ചെയ്തു. പോൾ ആറാമൻ ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ...

Popular

spot_imgspot_img