Thursday, September 3, 2026

International News

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ വ്യപക അറസ്റ്റ്

സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദിഷ് യുവതി മരിച്ചതിനെത്തുടര്‍ന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ പങ്കെടുത്ത 450 പേര്‍ മസന്ദാരന്‍ പ്രവിശ്യയില്‍ അറസ്റ്റില്‍. സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പ്രക്ഷോഭകര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ആക്രമിച്ചെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും...

റഷ്യന്‍ സ്‌കൂളില്‍ വെടിവയ്പ്; കുട്ടികളടക്കം ഒമ്പതു പേരെ കൊലപ്പെടുത്തി തോക്കുധാരി ആത്മഹത്യ ചെയ്തു

റഷ്യന്‍ നഗരമായ ഇഷെവ്സ്‌കിലെ ഒരു സ്‌കൂളില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ ഒമ്പതു പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അജ്ഞാതനായ ആക്രമി സ്‌കൂള്‍ വളപ്പിലേക്ക് അതിക്രമിച്ച് കയറുകയും സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തുകയും...

ഇറ്റലിയില്‍ അധികാരത്തിലേക്ക് തീവ്ര വലതുപക്ഷം;ജോര്‍ജിയ മിലോണി പ്രധാനമന്ത്രിയായേക്കും

ഇറ്റലിയില്‍ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്. ബ്രദേഴ്‌സ് ഓഫ് ഇറ്റലി നേതാവ് ജോര്‍ജിയ മിലോണി പ്രധാനമന്ത്രിയായേക്കും. ഇന്ന് വൈകീട്ടോടെ ഔദ്യോഗിക ഫലം പുറത്തെത്തും. ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഇറ്റലിയില്‍ തീവ്രവലതുപക്ഷം അധികാരത്തിലെത്തുന്നത് ആശങ്കയോടെയാണ് യൂറോപ്യന്‍ യൂണിയനും...

ഇറാന്‍ പ്രതിഷേധം: കൊല്ലപ്പെട്ട പ്രക്ഷോഭകന്റെ സംസ്‌കാര ചടങ്ങിനിടെ മുടി മുറിച്ച് സഹോദരി

ഇറാനില്‍ സര്‍ക്കാരിനെതിരെ പൊട്ടിപുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിക്കുകയാണ്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധത്തില്‍ നാല്‍പത്തിയൊന്നുകാരന്‍ കൊല്ലപ്പെട്ടത് സ്ഥിതി കൂടുതല്‍ വഷളാക്കി. സംഭവത്തെ...

യുക്രെയ്‌നില്‍ ഹിതപരിശോധന; റഷ്യന്‍ നഗരങ്ങളില്‍ വ്യാപക പ്രതിഷേധം

യുക്രെയ്ന്‍ മണ്ണില്‍ റഷ്യയുടെ ഹിതപരിശോധന നടക്കുന്നതിനിടെ റഷ്യന്‍ നഗരങ്ങളില്‍ വ്യാപക പ്രതിഷേധം. പുടിന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി വന്‍ പ്രകടനങ്ങളാണ് നഗരങ്ങളില്‍ നടക്കുന്നത്. യുക്രെയിനില്‍ യുദ്ധം ചെയ്യാന്‍ മക്കളെ വിട്ടുനല്‍കില്ലെന്നടക്കം മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ള...

യുക്രൈന്റെ തെക്കന്‍ നഗരങ്ങളില്‍ ശക്തമായ ഷെല്ലാക്രമണം; പരസ്പരം പഴിചാരി റഷ്യയും യുക്രൈനും

യുക്രൈന്റെ തെക്കന്‍ നഗരങ്ങളില്‍ ശക്തമായ ഷെല്ലാക്രമണം തുടരുന്നു. ആക്രമണങ്ങളില്‍ പരസ്പരം പഴിചാരുകയാണ് റഷ്യയും യുക്രൈനും. തെക്കന്‍ നഗരങ്ങളില്‍ ഇന്നലെ തുടങ്ങിയ മിസൈല്‍, ഷെല്ലാക്രമണങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി. റഷ്യയില്‍ നിന്ന് തിരിച്ചു പിടിച്ച പ്രദേശത്ത്...

പ്രക്ഷോഭത്തെ ശക്തമായി നേരിടും: ഇറാന്‍ പ്രസിഡന്റ്

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനു ശമനമില്ല. രാജ്യത്തെ 31 പ്രവിശ്യകളിലേക്കും പ്രക്ഷോഭം പടര്‍ന്നു. സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. വനിതകളടക്കം നൂറുകണക്കിനു പേര്‍ അറസ്റ്റിലായി. പ്രക്ഷോഭകര്‍ സുരക്ഷാസേനയ്ക്കു നേരെ പെട്രോള്‍...

ചൈനയില്‍ സൈനിക അട്ടിമറി നടന്നെന്ന് സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍

ചൈനയില്‍ സൈനിക അട്ടിമറി നടന്നെന്ന് സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍. പ്രസിഡന്റ് ഷിജിന്‍പിംഗിനെ സ്ഥാനത്തുനിന്ന് നീക്കിയെന്നും ജനറല്‍ ലീ ഷിയാവോമിങ് അധികാരമേറ്റു എന്നുമാണ് പ്രചാരണം. അഴിമതിക്കേസില്‍ രണ്ട് മുന്‍മന്ത്രിമാര്‍ക്കും നാല് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ വിധിച്ചതിനു...

യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വം: ഇന്ത്യയെ പിന്തുണച്ച് റഷ്യ

യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് അര്‍ഹതയുണ്ടെന്ന് റഷ്യ. ഇന്ത്യയും ബ്രസീലും സ്ഥിരാംഗത്വത്തിന് യോഗ്യരാണെന്ന് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ് യുഎന്‍ പൊതുസഭ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ വിദേശമന്ത്രി എസ് ജയ്ശങ്കറിന്റെ പ്രസംഗത്തിന് തൊട്ടുമുമ്പാണ്...

റഷ്യയുടെ അണ്വായുധ ഭീഷണി ഗൗരവത്തിലെടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍

യുക്രെയ്ന്‍ യുദ്ധത്തില്‍ അണ്വായുധം പ്രയോഗിച്ചേക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഭീഷണിയെ ഗൗരവത്തോടെ എടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസഫ് ബോറെല്‍. യുദ്ധം അപകടകരമായ രീതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. റഷ്യന്‍ പട്ടാളം ശക്തമായ തിരിച്ചടിയാണു നേരിടുന്നത്....

ഖോസ്റ്റ 2; റഷ്യയില്‍ വവ്വാലുകളില്‍ പുതിയ കൊവിഡ് വൈറസ്; മനുഷ്യരിലേക്ക് പകരാന്‍ സാധ്യത

റഷ്യയില്‍ വവ്വാലുകളില്‍ പുതിയ കൊവിഡ് വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഖോസ്റ്റ 2 എന്ന് പേരിട്ടിരിക്കുന്ന വൈറസ് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ ചൂണ്ടികാട്ടുന്നു. കൊവിഡ് -19 നു കാരണമായ സാര്‍വ് കൊവിഡ്-2 വൈറസിനെതിരെ...

ബഹിരാകാശ സഞ്ചാരത്തിന് സൗദി; അടുത്ത വര്‍ഷം സ്ത്രീകളേയും ഉള്‍പ്പെടുത്തും; പരിശീലന പരിപാടി ആരംഭിച്ചു

സ്ത്രീകള്‍ ഉള്‍പ്പെടെ സഞ്ചാരികളെ അടുത്ത വര്‍ഷം ബഹിരാകാശത്തേക്ക് അയക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ പരിശീലന പരിപാടി ആരംഭിച്ചു. പരിചയ സമ്പന്നരായവര്‍ക്ക് ദീര്‍ഘവും ഹ്രസ്വവുമായ ബഹിരാകാശ പറക്കല്‍ നടത്താനും പ്രായോഗിക പരീക്ഷണങ്ങള്‍, അന്താരാഷ്ട്ര...

ഇറാനില്‍ ഹിജാബിനെതിരെ പ്രതിഷേധം തുടരുന്നു; മരണസംഖ്യയും ഉയരുന്നു

ഇറാനില്‍ മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഹിജാബ് പ്രതിഷേധം തുടരുന്നു. ഇന്റര്‍നെറ്റ്, വാര്‍ത്താനിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യത്ത് ഇതുവരെ 26 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ദേശീയ ടിവി റിപ്പോര്‍ട്ട് ചെയ്തു. വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം...

യുക്രൈനിലെ വിവിധ മേഖലകളില്‍ റഷ്യന്‍ ഹിതപരിശോധന തുടങ്ങി

യുക്രൈനിലെ വിവിധ മേഖലകള്‍ റഷ്യയില്‍ ചേരുന്നത് സംബന്ധിച്ച ഹിതപരിശോധനയ്ക്ക് തുടക്കം. ഡൊണ്‍ബാസ് മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകള്‍ ഡൊണെട്സ്‌ക്, ലുഹാന്‍സ്‌ക് എന്നിവയിലും യുദ്ധത്തില്‍ റഷ്യന്‍ നിയന്ത്രണത്തിലായ ഖെര്‍സണ്‍, സപൊറീഷ്യ എന്നിവിടങ്ങളിലുമാണ് ഹിതപരിശോധന. ഈ മേഖലകള്‍...

ഹിജാബ് ധരിച്ചില്ല; ഇന്റര്‍വ്യൂ നല്‍കാതെ ഇറാനിയന്‍ പ്രസിഡന്റ്; ഒഴിഞ്ഞ കസേര ട്വീറ്റ് ചെയ്ത് അവതാരകയുടെ പ്രതിഷേധം

ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സി.എന്‍.എന്നിന്റെ ചീഫ് ഇന്റര്‍നാഷണല്‍ ആങ്കര്‍ ക്രിസ്റ്റ്യന്‍ അമന്‍പൂറിന് ഇന്റര്‍വ്യൂ നല്‍കാതെ ഇറാനിയന്‍ പ്രസിഡന്റ്. ഇതിനെതിരെ ഒഴിഞ്ഞ കസേര ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ക്രിസ്റ്റ്യന്‍ അമന്‍പൂറിന്റെ പ്രതിഷേധം. ഹിജാബ് ധരിക്കാത്തതിന്റെ...

Popular

spot_imgspot_img