Thursday, September 3, 2026

International News

ആക്രമണം കടുപ്പിച്ച് റഷ്യ; യുക്രൈനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് വിലക്ക്

യുക്രൈന്റെ തെക്കന്‍ നഗരങ്ങളില്‍ റഷ്യ മിസൈലാക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ തലസ്ഥാന നഗരമായ കീവില്‍ സ്വാതന്ത്രദിന റാലികള്‍ അടക്കം ആഘോഷങ്ങള്‍ വിലക്കി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഹര്‍കീവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനില്‍...

ദേശീയ ചാരസംഘടനയായ മൊസാദിന്റെ ഇന്റലിജന്‍സ് അതോറിറ്റിയുടെ ഡയറക്ടര്‍ പദവിയില്‍ ആദ്യമായി വനിതയെ നിയമിച്ച് ഇസ്രായേല്‍

ദേശീയ ചാരസംഘടനയായ മൊസാദിന്റെ ഇന്റലിജന്‍സ് അതോറിറ്റിയുടെ ഡയറക്ടര്‍ പദവിയില്‍ വനിതയെ നിയമിച്ച് ഇസ്രായേല്‍. ഈ പദവിയില്‍ ആദ്യമായാണ് വനിതയെ നിയമിക്കുന്നത്. ഇറാന്റെ ചാര പ്രവര്‍ത്തനങ്ങള്‍ നീരിക്ഷിക്കുന്നതിനുള്ള വിഭാഗത്തിന്റെ മേധാവിയും സ്ത്രീയാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി....

യുഎസില്‍ പ്രതിക്ക് ക്രൂരമര്‍ദനം; മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അറസ്റ്റ് ചെയ്ത പ്രതിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അമേരിക്കയില്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അര്‍കാന്‍സസിലെ ക്രോഫോര്‍ഡ് കൗണ്ടിയിലാണ് സംഭവം. അറസ്റ്റ് ചെയ്തയാളെ ചവിട്ടുന്നതും തലയ്ക്ക് കാല്‍മുട്ടുകൊണ്ട് ഇടിക്കുന്നതും പുറത്തുകയറി നിരവധി തവണ കുനിച്ചുനിര്‍ത്തുന്നതുമാണ്...

സ്വതന്ത്രവും ധീരവുമായ രാജ്യത്തിന്റെ അവശേഷിപ്പുകള്‍; റഷ്യന്‍ ആക്രമണത്തിന്റെ അവശിഷ്ടങ്ങളില്‍ നൃത്തം ചെയ്ത് യുക്രൈന്‍ ജനത

റഷ്യന്‍ യുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ ആടിയും പാടിയും യുക്രെയ്ന്‍ ജനത. ആളുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തിന്റെ പ്രധാന നഗരമായ കീവില്‍ ഒത്തുകൂടി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ദൃശങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്....

ഉഷ്ണതരംഗവും വരള്‍ച്ചയും; വറ്റിവരണ്ട് നദികള്‍

ഉഷ്ണതരംഗവും അതിശക്തമായ വരള്‍ച്ചയുംമൂലം ലോകത്തെ നദികളില്‍ ഭൂരിഭാഗവും വറ്റിത്തുടങ്ങി. യുഎസ്, യൂറോപ്, ഏഷ്യ, മധ്യപൂര്‍വേഷ്യ എന്നിവിടങ്ങളിലെ നദികളുടെ നീളവും വലുപ്പവും ക്രമാതീതമായി കുറയുന്നത് വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നു. ആഗോളതാപനത്തില്‍ മഴയുടെ അളവ് കുറഞ്ഞതും നദികളില്‍നിന്നുള്ള...

30 മണിക്കൂര്‍ നീണ്ട വെടിവെപ്പ്; സോമാലിയില്‍ തീവ്രവാദികള്‍ കയ്യടക്കിയിരുന്ന ഹോട്ടല്‍ തിരിച്ച് പിടിച്ച് സുരക്ഷാ സേന

സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ തീവ്രവാദികള്‍ കയ്യടക്കിയിരുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ തിരിച്ച് പിടിച്ച് സുരക്ഷാ സേന. 30 മണിക്കൂറോളം നീണ്ട വെടിവെപ്പില്‍ നാല്‍പത് പേര്‍ കൊല്ലപ്പെടുകയും എഴുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ ഖ്വയ്ദ...

ചൈനയുടെ ഭീഷണിയെ ഭയക്കില്ല; ഏതു വെല്ലുവിളിയെയും നേരിടാനുറച്ച് തായ്വാന്‍

ചൈനയുടെ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ തായ്വാന്‍ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നു. ചൈന ദിനംപ്രതി അതിര്‍ത്തി മേഖലകളില്‍ തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ തായ്വാന്‍ സ്വീകരിച്ചു. മെട്രോപൊളിറ്റന്‍...

സ്വവര്‍ഗ്ഗരതി നിരോധന നിയമം പിന്‍വലിക്കുമെന്ന് സിംഗപ്പൂര്‍

പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗ്ഗരതി നിരോധന നിയമം പിന്‍വലിക്കുമെന്ന് സിംഗപ്പൂര്‍. 377 എ നിയമം പിന്‍വലിക്കുന്നതായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗ് ദേശീയ ടിവിയിലൂടെ പ്രഖ്യാപിച്ചു. എല്‍ജിബിടിക്യു കമ്മ്യൂണിറ്റികളുടെ വര്‍ഷങ്ങള്‍ നീണ്ട സംവാദങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും...

യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ സൂത്രധാരനായ അലക്സാണ്ടര്‍ ദുഗിനെ ലക്ഷ്യമിട്ട് കാര്‍ബോംബ്; കൊല്ലപ്പെട്ടത് മകള്‍

യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ സൂത്രധാരനായ അലക്സാണ്ടര്‍ ദുഗിന്റെ മകള്‍ ദര്യ ദുഗിന്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി മോസ്‌കോയില്‍ വെച്ചുള്ള ബോംബ്സ്ഫോടനത്തിലാണ് ദര്യ കൊല്ലപ്പെടുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമര്‍ പുടിന്റെ തലച്ചോര്‍ എന്നറിയപ്പെടുന്നയാളാണ് അലക്സാണ്ടര്‍ ദുഗിന്‍....

ചൈനയെ നേരിടാന്‍ ലോകം ഒന്നിക്കണമെന്ന് തായ്വാന്‍

ചൈനയെ നേരിടാന്‍ ലോകം ഒന്നിക്കണമെന്ന് തായ്വാന്‍. ചൈന തായ്വാന് മേല്‍ നടത്തുന്ന അതിക്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുവാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകണം. ജനാധിപത്യ മര്യാദകള്‍ ലംഘിച്ചുകൊണ്ട് ചൈന തങ്ങള്‍ക്കുമേല്‍ അതിക്രമം നടത്തുകയാണെന്ന് തായ്വാന്‍ വിദേശകാര്യ മന്ത്രി...

ശ്രീലങ്കയ്ക്ക് 25 മില്യണ്‍ ഡോളറിന്റെ അധിക സഹായവുമായി ഓസ്‌ട്രേലിയ

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് 25 മില്യണ്‍ ഡോളര്‍ അധികസഹായം നല്‍കുമെന്ന് ഓസ്‌ട്രേലിയ. ഏഴ് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. ഭക്ഷണം, ചികിത്സ എന്നിങ്ങനെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും ജനങ്ങള്‍...

സ്വകാര്യ പാര്‍ട്ടിയിലെ പങ്കാളിത്തം; ലഹരി പരിശോധനയ്ക്ക് വിധേയയായെന്ന് വ്യക്തമാക്കി ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മാരിന്‍

സ്വകാര്യ പാര്‍ട്ടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആടിപ്പാടുന്ന ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മാരിന്റെ വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പാര്‍ട്ടിയില്‍ പ്രധാനമന്ത്രി നൃത്തം ചെയ്യുന്നതും ഗാനമാലപിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്. പ്രധാനമന്ത്രി ഓഫീസില്‍ ചെലവഴിക്കുന്നതിലേറെ സമയം പാര്‍ട്ടികളിലാണ്...

സാപ്പോറിഷ്യ ആണവ നിലയത്തില്‍നിന്നു സൈന്യത്തെ പിന്‍വലിക്കണമെന്ന അഭ്യര്‍ഥന തള്ളി റഷ്യ

തെക്കന്‍ യുക്രെയ്‌നിലെ സാപ്പോറിഷ്യ അണുശക്തി നിലയത്തില്‍നിന്നു സൈന്യത്തെ പിന്‍വലിക്കണമെന്ന അഭ്യര്‍ഥന റഷ്യ തള്ളി. യൂറോപ്പിലെ ഏറ്റവും വലിയ അണുശക്തിനിലയമായ ഇതിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ശക്തമായിരിക്കുന്നതിനിടെയാണിത്. നിലയത്തിനുനേര്‍ക്ക് ഷെല്ലാക്രമണം നടത്തുന്നതായി ഇരുപക്ഷവും പരസ്പരം...

യുഎന്‍ സെക്രട്ടറി ജനറലും തുര്‍ക്കി പ്രസിഡന്റും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, തുര്‍ക്കി പ്രസിഡന്റ് റസീപ് തയ്യിപ് എര്‍ദോഗന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പടിഞ്ഞാറന്‍ യുക്രെയ്‌നിലെ ഏറ്റവും വലിയ നഗരമായ ലിവിവില്‍ വച്ചായിരുന്നു...

റഷ്യയുടെ മിഗ്-31 യുദ്ധവിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചു; അന്വേഷണം പ്രഖ്യാപിച്ച് ഫിന്‍ലന്‍ഡ്

രണ്ട് റഷ്യന്‍ മിഗ്-31 വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന ആരോപണവുമായി ഫിന്‍ലന്‍ഡ്. ഫിന്‍ലന്‍ഡ് ഉള്‍ക്കടലിലെ തീരദേശ നഗരമായ പോര്‍വോയ്ക്ക് സമീപം ഫിന്നിഷ് വ്യോമാതിര്‍ത്തി ലംഘിച്ചതായാണ് ആരോപണം. വ്യാഴാഴ്ച ഫിന്‍ലന്‍ഡ് സമയം രാവിലെ 6.40 ഓടെയായിരുന്നു സംഭവം....

Popular

spot_imgspot_img