കെനിയയുടെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ നിലവിലെ ഡെപ്യുട്ടി പ്രസിഡന്റായ വില്യം റൂട്ടോക്ക് വിജയം. തന്റെ പ്രധാന എതിരാളിയായ റെയ്‌ല ഒഡിംഗയെ പരാജയപ്പെടുത്തിയാണ് വില്യം റൂട്ടോ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ...
ഉത്തരകൊറിയന്‍ ഭരണാധികാരി കിംഗ് ജോംഗ് ഉന്നിന് കത്തയച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇരു രാജ്യങ്ങളും സമഗ്രവും ക്രിയാത്മകവുമായ ഉഭയകക്ഷി ബന്ധം പൊതുവായ ശ്രമങ്ങളിലൂടെ വിപുലീകരിക്കണമെന്ന് പുടിന്‍ പറഞ്ഞു.
ഉത്തരകൊറിയയുടെ വിമോചന ദിനത്തോടനുബന്ധിച്ച് ഉന്നിന്...
യുക്രെയ്നില്‍ ജനവാസമേഖലകളില്‍ കനത്ത റോക്കറ്റാക്രമണം നടത്തി വീണ്ടും റഷ്യ. ക്രാമറ്റോസ്‌ക് നഗരത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 62 കെട്ടിടങ്ങളാണ് തകര്‍ന്നത്. ആക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം....
കാബൂളില്‍ സമരം ചെയ്ത സ്ത്രീകളെ അടിച്ചോടിച്ച് താലിബാന്‍. സമരക്കാര്‍ പിരിഞ്ഞുപോകാനായി ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. താലിബാന്‍ അധിോകാരം ഏറ്റെടുത്തതിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന് മുന്നോടിയായാണ് വനിതകള്‍ പ്രതിഷേധവുമായി തലസ്ഥാനത്തെത്തിയത്.
'ഭക്ഷണം, ജോലി, സ്വാതന്ത്ര്യം' എന്നീ...
അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ വിവാദമായ തായ്വാന്‍ സന്ദര്‍ശനത്തിന് ശേഷം ചൈനയെ ചൊടിപ്പിക്കുന്ന നീക്കവുമായി വീണ്ടും അമേരിക്ക. ചൈനയുടെ ഭീഷണികളെ മറികടന്ന് അമേരിക്കന്‍ സെനറ്റര്‍മാരുടെ ഒരു സംഘം തായ്വാന്‍ സന്ദര്‍ശിച്ചു....
ഈജിപ്തിലെ ഗിസ കോപ്റ്റി പള്ളിയില്‍ ഞായറാഴ്ച രാവിലെയുണ്ടായ തീപിടുത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാല്‍പത്തിയൊന്നോളം പേര്‍ മരിച്ചു. അപകടത്തില്‍ 50ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗ്രേറ്റര്‍ കെയ്‌റോയിലെ ഇംബാബ ജില്ലയിലെ അബു സെഫെയന്‍ ചര്‍ച്ചില്‍...
ചൈനയുടെ യുവാന്‍, ഇന്ത്യയുടെ രൂപ, തുര്‍ക്കിയുടെ ലിറ എന്നീ കറന്‍സികള്‍ വാങ്ങാന്‍ റഷ്യ. വെല്‍ത്ത് ഫണ്ടിലേയ്ക്കാണ് റഷ്യ കറന്‍സി സ്വരൂപിക്കുന്നത്. എണ്ണവിറ്റ് കിട്ടിയ അധിക തുക ഉപയോഗപ്പെടുത്തുന്നതിനായാണ് റഷ്യയുടെ നീക്കം.
ചരിത്രത്തിലാദ്യമായാണ് വെല്‍ത്ത് ഫണ്ടിലേക്കായി...
അമേരിക്കയില്‍ തൊഴിലില്ലായ്മ വേതനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഒരാഴ്ചമാത്രം 14,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയാണ് രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലില്ലാത്തവരുടെ എണ്ണം ഉയരുന്നത്. നവംബറിന് ശേഷമുള്ള...
താലിബാനെതിരെ കടുത്ത വിമര്‍ശനത്തിനിടെ മതമൗലികവാദമാണ് മുഖമുദ്ര യെന്ന് വിശദീകരണവുമായി താലിബാന്‍. മനുഷ്യാവകാശ ലംഘനമാണ് താലിബാന്‍ അഫ്ഗാനില്‍ നടത്തുന്നതെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇസ്ലാമിക മതനിയമം ലംഘിക്കില്ലെന്ന ഉത്തരം താലിബാന്‍ ഭരണകൂടം നല്‍കിയിരിക്കുന്നത്.
ആഗോളതലത്തില്‍ എല്ലാ സഹായവും...
ഇസ്രയേല്‍ സേന ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 47 ആയി. ഇതില്‍ 16 കുട്ടികളും 4 സ്ത്രീകളും ഉള്‍പ്പെടുന്നു.
ഇസ്ലാമിക് ജിഹാദിന്റെ നേതാക്കളെ ലക്ഷ്യമിട്ട്...
ജയ്ഷെ മുഹമ്മദ് ഭീകരവാദിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെയും അമേരിക്കയുടെയും നിലപാടിനെ എതിര്‍ത്ത് ചൈന. പാക്കിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദിന്റെ ഉപ തലവന്‍ അബ്ദുള്‍ റൗഫ് അസറിന് അനുകൂലമായാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്.
അസറിനെ...
റഷ്യക്കെതിരായ പ്രത്യാക്രമണത്തിന് ആക്കം കൂട്ടാന്‍ യുക്രൈയ്ന് അമേരിക്കയുടെ വന്‍ ആയുധസഹായം. 100 കോടി ഡോളര്‍ (ഏകദേശം 7954.58 കോടി രൂപ) മതിക്കുന്ന റോക്കറ്റുകളും മറ്റ് വെടിക്കോപ്പുകളുമാണ് നല്‍കുന്നത്. യുക്രൈയ്ന് ഇതുവരെ നല്‍കിയതില്‍ ഏറ്റവും...
പത്തു ദിവസമായി തായ്വാന്‍ തീരത്തിനു സമീപം ചൈന നടത്തിയിരുന്ന സൈനികാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയതായി ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഈസ്റ്റേണ്‍ തിയേറ്റര്‍ കമന്‍ഡ് അറിയിച്ചു.
യുഎസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെത്തുടര്‍ന്നാണു...
ക്യൂബയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തത്തെയാണ് ചൊവ്വാഴ്ച അഗ്‌നിശമന സേനാംഗങ്ങള്‍ മറികടന്നത്. കരീബിയന്‍ ദ്വീപിലെ പ്രധാന ഇന്ധന സംഭരണ കേന്ദ്രത്തിന്റെ നാല്‍പത് ശതമാനമാണ് തീപിടുത്തത്തില്‍ നശിച്ചത്. മറ്റാന്‍സാസ് സൂപ്പര്‍ ടാങ്കര്‍ തുറമുഖത്തിന്റെ നാല്-ടാങ്ക്...