Thursday, September 3, 2026

International News

ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി പൗരന്മാര്‍ ടൈ കെട്ടുന്നത് നിര്‍ത്തണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി

ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി പൗരന്മാര്‍ ടൈ കെട്ടുന്നത് നിര്‍ത്തണമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി. വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പെഡ്രോ സാഞ്ചസ് വെള്ള ഷര്‍ട്ട് ധരിച്ചാണ് എത്തിയത്. 'ഞാന്‍ ടൈ ധരിച്ചിട്ടില്ലെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അതിനര്‍ത്ഥം...

യുറോപ്പിലെ ആദ്യ മങ്കിപോക്സ് മരണം സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു

സ്പെയിനില്‍ ആദ്യ മങ്കിപോക്സ് മരണം റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായാണ് മങ്കിപോക്സ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 4,298 പേരിലാണ് ഇതു വരെ രോഗബാധ സ്ഥിരീകരിച്ചത്. 3.2 ശതമാനം പേര്‍ ആശുപത്രിയില്‍ ചികിത്സ...

റഷ്യന്‍ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്കയിലെ ജയിലിനു നേരേ മിസൈലാക്രമണം; പരസ്പരം പഴിചാരി യുക്രെയ്‌നും റഷ്യയും

മേയില്‍ മരിയുപോളില്‍നിന്ന് പിടിയിലായ യുക്രെയ്‌നികളെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഡൊണേട്‌സ്‌ക് മേഖലയിലെ ജയിലിനു നേരേയുണ്ടായ ആക്രമണത്തില്‍ 53 പേര്‍ മരിച്ചു. 75 പേര്‍ക്കു പരിക്കേറ്റു. യുക്രെയ്‌ന് അമേരിക്ക നല്‍കിയ ഹിമാര്‍സ് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് റഷ്യന്‍...

വാട്‌സാപ്പിന് റഷ്യയില്‍ 2.4 കോടി രൂപ പിഴ

വാട്‌സ്ആപ്പും സ്‌നാപ്ചാറ്റും ഉള്‍പ്പെടെ വിദേശ ഐടി പ്ലാറ്റ്‌ഫോമുകള്‍ക്ക് റഷ്യ പിഴ ചുമത്തി. റഷ്യന്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ റഷ്യയില്‍ തന്നെയുള്ള സെര്‍വറുകളില്‍ സൂക്ഷിക്കാന്‍ വിസമ്മതിച്ചതിനത്തുടര്‍ന്നാണിത്. വാട്‌സാപ് 1.8 കോടി റൂബിളും സ്‌നാപ്ചാറ്റ് 10 ലക്ഷം...

മാന്ദ്യഭീതിയില്‍ യുഎസ്; ഇടിഞ്ഞ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥ

തുടര്‍ച്ചയായ രണ്ടാം പാദത്തിലും ഇടിഞ്ഞ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥ. മിക്ക രാജ്യങ്ങളിലും സാമ്പത്തികമാന്ദ്യമായി കണക്കാക്കാവുന്ന അവസ്ഥയാണിത്. തുടര്‍ച്ചയായുള്ള സമ്പദ്വ്യവസ്ഥയുടെ കീഴോട്ടുപോക്ക് ജനങ്ങളെ ഭീതിയില്‍ ആക്കി. നിലവില്‍ ഇന്ധനത്തിനും നിത്യോപയോഗ സാധനങ്ങള്‍ക്കും 1981നു ശേഷമുള്ള ഏറ്റവും വലിയ...

തങ്ങളുടെ ഉപകരണങ്ങള്‍ക്ക് കണക്കാക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ താപനില ഉയരുന്നതായി ശാസ്ത്രജ്ഞര്‍

യുകെയില്‍ അടുത്തിടെ ഉണ്ടായ ഹീറ്റ് വേവ് സംബന്ധിച്ച പുതിയ വിശകലനത്തില്‍ മനുഷ്യന്‍ മൂലം ഉണ്ടായ കാലാവസ്ഥാ വ്യതിയാനം പത്ത് മടങ്ങായി വര്‍ദ്ധിച്ചതായി പറയുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച തങ്ങളുടെ കണ്ടെത്തലുകള്‍ കുറവായിരിക്കാമെന്നും കാലാവസ്ഥാ വ്യതിയാനത്തില്‍...

പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ ഡിഎസ്പിയായി മനീഷ റോപേട്ട

പാക്കിസഥാനിലെ ആദ്യ ഹിന്ദു വനിതാ ഡിഎസ്പിയായി മനീഷ റോപേട്ട ഉടന്‍ ചുമതലയേല്‍ക്കും. സിന്ധിലെ ജേക്കോബാബാദ് സ്വദേശിനിയാണ് ഇരുപത്തിയാറുകാരിയായ മനീഷ. നിലവില്‍ മനീഷ പരിശീലനം നടത്തിവരികയാണ്. കുറ്റകൃത്യങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ലിയാരി മേഖലയിലാണ്...

മദ്ധ്യ യുക്രെയ്നില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; 5 പേര്‍ മരിച്ചു; 25 പേര്‍ക്ക് പരുക്ക്

മദ്ധ്യ യുക്രെയ്ന്‍ നഗരമായ ക്രോപിവ്‌നിറ്റ്‌സ്‌കിയില്‍ റഷ്യന്‍ ആക്രമണം. ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ 12 പേര്‍ സൈനികരാണ്.നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്സിറ്റി ഫ്‌ളൈറ്റ് അക്കാദമിയിലാണ് ഉച്ചയോടെ മിസൈല്‍...

തീകൊണ്ട് കളിക്കുന്നവര്‍ ഒടുവില്‍ ചുട്ടെരിക്കപ്പെടും: അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. തായ്വാന്‍ വിഷയത്തിലാണ് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. 'തായ് വാനില്‍ തീ കൊണ്ട് കളിക്കരുത്,തീ കൊണ്ട് കളിക്കുന്നവര്‍ ഒടുവില്‍ ചുട്ടെരിക്കപ്പെടുമെന്നാണ്'' ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അമേരിക്കന്‍ പ്രസിഡന്റ്...

ഫ്രാന്‍സിസ് പാപ്പായുടെ കാനഡ സന്ദര്‍ശനത്തിന്റെ നാലാം ദിവസം: പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ

ഫ്രാന്‍സിസ് പാപ്പായുടെ കനേഡിയന്‍ അപ്പോസ്‌തോലിക യാത്ര നാല് ദിവസം പൂര്‍ത്തിയായിരിക്കുകയാണ്. നാലാം ദിവസമായ ജൂലൈ 27- ന് പാപ്പാ എഡ്മണ്‍ടണ്‍ നഗരത്തില്‍ നിന്ന് ക്യുബെക് നഗരത്തിലേക്ക് പോയി. 'അനുതാപ തീര്‍ത്ഥാടനം' എന്ന് അറിയപ്പെടുന്ന...

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ നൂറുകണക്കിന് ശ്രീലങ്കക്കാര്‍ ബോട്ടുകളില്‍ തമിഴ്നാട്ടിലേക്ക് പലായനം ചെയ്യുന്നു

സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന തങ്ങളുടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന നിരവധി ശ്രീലങ്കക്കാര്‍ തമിഴ്നാട്ടില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഭക്ഷ്യ, ഇന്ധന, വൈദ്യുതി ക്ഷാമത്തിലേക്ക് നയിച്ച മാസങ്ങള്‍ നീണ്ട സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ പ്രതിഷേധം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, ജൂലൈയില്‍...

ആണവ ശക്തികളെ അണിനിരത്താനും ഉത്തരകൊറിയ തയ്യാറാണെന്ന് കിം ജോങ് ഉന്‍

ആണവയുദ്ധത്തെ പ്രതിരോധിക്കാനും വേണ്ടിവന്നാല്‍ പ്രയോഗിക്കാനും ഉത്തരകൊറിയ തയ്യാറാണെന്ന് നേതാവ് കിം ജോങ് ഉന്‍ അവകാശപ്പെട്ടു. കൊറിയന്‍ യുദ്ധ വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെ, യുഎസുമായുള്ള ഏത് സൈനിക ഏറ്റുമുട്ടലിനും രാജ്യം പൂര്‍ണ സജ്ജമാണെന്ന് കിം...

ചൈനയില്‍ കൊവിഡ്: വുഹാനില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ലോക്ക്ഡൗണില്‍

കൊറോണ വൈറസ് ആദ്യമായി രേഖപ്പെടുത്തിയ ചൈനയുടെ സെന്‍ട്രല്‍ സിറ്റിയായ വുഹാന്റെ പ്രാന്തപ്രദേശത്ത് ഏകദേശം ഒരു ദശലക്ഷം ആളുകളെ പൂട്ടിയിട്ടിരിക്കുകയാണ്. നാല് അസിംപ്‌റ്റോമാറ്റിക് കൊവിഡ് കേസുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജിയാങ്സിയ ജില്ലയിലെ നിവാസികളോട് മൂന്ന് ദിവസത്തേക്ക്...

യുദ്ധത്തിനിടെ വോഗ് മാഗസിന്റെ കവറില്‍ യുക്രൈന്‍ പ്രസിഡന്റും ഭാര്യയും; സോഷ്യല്‍മീഡിയയില്‍ സമ്മിശ്ര പ്രതികരണം

വോഗ് മാഗസിന്റെ കവര്‍ സ്റ്റോറിയില്‍ ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും ഭാര്യ ഒലേന സെലന്‍സ്‌കയുമാണ്. റഷ്യ - യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ദമ്പതികളുടെ വോഗിലെ കവറിന്...

മേശകളില്‍ കയറി നൃത്തവും പാട്ടും; ഇറാഖ് പാര്‍ലമെന്റ് കയ്യേറി പ്രതിഷേധം

ഇറാഖ് പാര്‍ലമെന്റ് കയ്യേറി ഷിയാ നേതാവിന്റെ അനുയായികള്‍. മുഖ്താദ അല്‍ സദറിന്റെ അനുയായികളാണ് പാര്‍ലമെന്റ് കയ്യേറിയത്. മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെയാണ് പ്രതിഷേധം നടന്നത്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ലമെന്റിന്...

Popular

spot_imgspot_img