Friday, July 5, 2024

Kerala News

മാനവശേഷി വികസനത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് കേരളമൊരു പ്രചോദനമെന്ന് ചീഫ് ജസ്റ്റിസ്

അഭിഭാഷകരിലും ജുഡീഷ്യല്‍ ഓഫിസര്‍മാരിലുമുള്ള വനിതകളുടെ വലിയ പ്രാതിനിധ്യം കൊണ്ടു കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി. സര്‍വീസില്‍നിന്നു വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഫുള്‍കോര്‍ട്ട് റഫറന്‍സില്‍...

അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമല്ല; ഹൈക്കോടതി

കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പെരുമ്പാവൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് രജിസ്റ്റര്‍ചെയ്ത...

കേരള സര്‍ക്കാര്‍ ഓഫീസിലും ഇനി യുപിഐ സേവനം; ഉത്തരവിറക്കി ധനവകുപ്പ്

സര്‍ക്കാര്‍ ഓഫിസുകളില്‍ പോവുമ്പോള്‍ ഇനി പണം കയ്യില്‍ കരുതേണ്ട. ഇനി യുപിഐ വഴി പണം നല്‍കാനാവും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള യുപിഐ മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍...

2024 ല്‍ മാത്രം കൊച്ചി നഗരവാസികളില്‍ നിന്നും സൈബര്‍ ക്രിമിനലുകള്‍ തട്ടിയത് 25 കോടിയോളം രൂപ

ഈ വര്‍ഷം ഇതുവരെ കൊച്ചി നഗരവാസികളില്‍ നിന്ന് മാത്രം സൈബര്‍ ക്രിമിനലുകള്‍ തട്ടിയെടുത്തത് 25 കോടിയോളം രൂപ. രണ്ടുമാസത്തിനിടെ നാല് കേസുകളില്‍ മാത്രം നഷ്ടമായത് 21 കോടിയിലധികം രൂപയാണ്. കൊച്ചി സിറ്റി പൊലീസിനുകീഴില്‍...

സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതി; ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയില്‍ ഇളവ്

സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ നിന്ന് ഇനി മുതല്‍ വീടിന്റെ ആധാരം വാങ്ങില്ല. പദ്ധതികളില്‍ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയില്‍ ഇളവ് വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ്. നിലവില്‍ കൈവശമുള്ള ആധാരങ്ങള്‍...

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള താത്പര്യം കുറയുന്നു

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള താത്പര്യം കുറയുന്നു. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന കുട്ടികള്‍ കുറഞ്ഞെന്നാണ് കണക്കുകള്‍ പറയുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ 92,638 കുട്ടികളാണ് ആകെ ഉള്ളത്. കഴിഞ്ഞ വര്‍ഷം 99,566 സര്‍ക്കാര്‍ സ്‌കൂളുകളില്‍...

പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് പുറമെ എച്ച്1 എന്‍ 1, എലിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി ലക്ഷണങ്ങള്‍ ഡെങ്കിപ്പനി കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളില്‍ വേദന എലിപ്പനി പനിയോടൊപ്പം നടുവേദന,...

ബില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് വൈദ്യുതി ബില്‍ കണക്കാക്കാം; നിരവധി പുതുമകളുമായി കെഎസ്ഇബി ആപ്പ്

നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച കെഎസ്ഇബി മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ IOS/ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. നവീകരിച്ച ആപ്പിലെ പുതുമകള്‍ ഇവയൊക്കെയാണ്... 1. ബില്ലുകള്‍ ഒരുമിച്ചടയ്ക്കാം രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍...

കേരള സര്‍ക്കാര്‍ സര്‍വീസിലെ സാമുദായിക പ്രാതിനിധ്യം: കണക്കുകള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍

കേരള സര്‍ക്കാര്‍ സര്‍വീസിലെ സാമുദായിക പ്രാതിനിധ്യം വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. നിയമസഭാ ചോദ്യത്തിന് മറുപടിയായി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് രേഖകള്‍ പുറത്തുവിട്ടത്. കേരളത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സാമുദായിക പ്രാതിനിധ്യത്തെക്കുറിച്ച കണക്ക് ഔദ്യോഗികമായി...

സമ്പൂര്‍ണ്ണ പരീക്ഷാ പരിഷ്‌കരണവുമായി കേരള സര്‍വകലാശാല

സമ്പൂര്‍ണ്ണ പരീക്ഷാ പരിഷ്‌കരണവുമായി കേരള സര്‍വകലാശാല. നാലുവര്‍ഷ ബിരുദത്തിന്റെ ഭാഗമായി എഴുത്തു പരീക്ഷ ഒഴികെ ബാക്കി എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റും. പരീക്ഷ നടത്തി ഒരാഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്താനാണ് സര്‍വ്വകലാശാല ലക്ഷ്യമിടുന്നത്. നാല്...

കൊളോണിയല്‍ കാലഘട്ടത്തിലെ പെരുമാറ്റരീതി പോലീസ് മാറ്റണമെന്നു ഹൈക്കോടതി

കൊളോണിയല്‍ കാലഘട്ടത്തിലെ പെരുമാറ്റരീതി പോലീസ് മാറ്റണമെന്നു ഹൈക്കോടതി. പരിഷ്‌കൃത കാലഘട്ടത്തിലാണു പോലീസ് സേനയുള്ളതെന്ന് ഓര്‍മിക്കണമെന്നും കോടതി പറഞ്ഞു. ആലത്തൂരില്‍ കോടതി ഉത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ വിഷയം പരിഗണിക്കവെയായിരുന്നു...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ വാടക 2.4 കോടി അനുവദിച്ച് ഉത്തരവിറങ്ങി

ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി ഏര്‍പ്പെടുത്തിയ ഹെലികോപ്റ്ററിന് 3 മാസത്തെ വാടകയായി 2.4 കോടി അനുവദിച്ച് ഉത്തരവായി. ഈ മാസം 22നാണ് ഉത്തരവിറങ്ങിയത്. ചിപ്സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്നാണു...

തൊഴിലിടത്തെ പ്രതിഷേധം മൗലിക അവകാശമല്ല, തൊഴിലുടമയ്ക്ക് തടസ്സം സൃഷ്ടിക്കരുത്; ഹൈക്കോടതി

സമരക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധിക്കാന്‍ മൗലികാവകാശമില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഡോ.കൗസര്‍ എടപ്പഗട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോലിസ്ഥലത്ത് സമാധാനപരമായ പ്രതിഷേധം പരമമായ അവകാശമല്ല. തൊഴിലുടമയെ തടസ്സപ്പെടുത്താതെ...

മഴക്കാലത്തെ വൈദ്യുതി അപകടങ്ങളില്‍ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി.

മഴക്കാലത്ത് വൈദ്യുതി അപകടങ്ങള്‍ കൂടുന്നത് പതിവ് സംഭവമാണ്. ഇത്തരം സംഭവങ്ങളില്‍ തികഞ്ഞ ജാഗ്രത അനിവാര്യമാണെന്ന് കെ.എസ്ഇ.ബി. ഇത് സംബന്ധിച്ച് കെഎസ്ഇബി പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ.... കാലവര്‍ഷത്തോടനുബന്ധിച്ച് വൈദ്യുതി അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ തികഞ്ഞ ജാഗ്രത അനിവാര്യമാണ്. ലൈനുകളോട്...

‘ഗവണ്‍മെന്റ് ഓഫ് കേരള’ അല്ല ‘കേരളം’; ഭരണഘടനയിലെ സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ മുഖ്യമന്ത്രി ഇന്ന് പ്രമേയം കൊണ്ട് വരും

ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയില്‍ പ്രമേയം കൊണ്ട് വരും. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പേര് മാറ്റത്തില്‍ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും...

Popular

spot_imgspot_img