Wednesday, September 2, 2026

Kerala News

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലും ഇന്ന് റെഡ് അലര്‍ട്ട് ആണ്. തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. അടുത്ത മണിക്കൂറുകളില്‍...

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചതായും ജനം കനത്ത ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ...

ഊബറിനും ഓലെയ്ക്കും ബദലായി ‘കേരള സവാരി’ ചിങ്ങം ഒന്ന് മുതല്‍ ഓട്ടം ആരംഭിക്കും

കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസായ കേരള സവാരി ചിങ്ങം ഒന്നു മുതല്‍ ആരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസ് വരുന്നത്. 500 ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞതായി...

കെ റെയില്‍ പദ്ധതിയ്ക്ക് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍

കെ റെയില്‍ പദ്ധതിയ്ക്ക് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് വേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പദ്ധതിക്കെതിരായ കേന്ദ്ര നിലപാട് വിശദീകരിച്ചത്. കെ റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള...

കെഎസ്ഇബി ബില്‍ ഇനി ഓണ്‍ലൈനായി അടയ്ക്കണം; നിബന്ധന ബാധകമാകുന്നത് ബില്‍ തുക 1000ത്തിന് മുകളിലുള്ള ഉപഭോക്താക്കള്‍ക്ക്

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി കെഎസ്ഇബിയുടെ കൗണ്ടറുകളില്‍ സ്വീകരിക്കില്ല. അവ ഓണ്‍ലൈനായി മാത്രം സ്വീകരിച്ചാല്‍ മതിയെന്നും അടുത്ത മാസം മുതല്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെടുന്നു. സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിന്റെ ഭാഗമായാണ്...

തീരദേശത്തെ ജനങ്ങള്‍ക്കുവേണ്ടി തിരുവനന്തപുരം അതിരൂപതാ വൈദികര്‍ സമരപ്പന്തലിലേക്ക്

കടല്‍ ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട് കാലങ്ങളായി ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ് തിരുവനന്തപുരം അതിരൂപത വൈദീകര്‍. മനുഷ്യന്റെ അടിസ്ഥാന...

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനൊരുങ്ങി വിജിലന്‍സ്

അഴിമതി കണ്ടെത്താന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ വിജിലന്‍സ്. പുതുതായി തുടങ്ങുന്ന അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് നടപടി. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധനകള്‍...

പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (69)അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റിലായിരുന്നു അന്ത്യം. രാവിലെ സഹായി വീട്ടിലെത്തിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആരവമാണ് ആദ്യ സിനിമ. അവസാനം പുറത്തുവന്ന സിനിമ സിബിഐ 5...

മദ്യ വില്‍പ്പനയിലൂടെ നേടിയത് 16619 കോടി: ഒരു വര്‍ഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റര്‍ മദ്യം

മദ്യ വില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയത് 16619 കോടിയുടെ വരുമാനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ വിറ്റഴിച്ചത് 18 കോടി ലിറ്റര്‍ മദ്യമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷം കൊണ്ട്...

കണ്ടിരിക്കേണ്ട അസാധാരണ മനോഹാരിതയുള്ള 50 സ്ഥലങ്ങള്‍: ടൈം മാസികയുടെ പട്ടികയില്‍ ഇടംപിടിച്ച് കേരളവും

കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹാരിതയുള്ള സ്ഥലങ്ങളുടെ ടൈം മാസിക പട്ടികയില്‍ ഇടംപിടിച്ച് കേരളം. ടൈം മാസിക 2022ല്‍ തയാറാക്കിയ 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഹമ്മദാബാദും കേരളവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ തെക്ക് ഭാഗത്തായി...

യുവാവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി സ്വന്തം കൈയിലെ സ്വര്‍ണ വള നല്‍കി മന്ത്രി ഡോ. ആര്‍ ബിന്ദു

ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിന്റെ വൃക്കമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി സ്വന്തം കൈയിലെ സ്വര്‍ണ വളയൂരി നല്‍കി മന്ത്രി ഡോ.ആര്‍ ബിന്ദു. തൃശൂര്‍ ഇരിങ്ങാലക്കുട കരുവന്നൂരിലെ മൂര്‍ക്കനാട് ഒരു ഇരുപത്തിയേഴുകാരന്റെ വൃക്കമാറ്റിവയ്ക്കല്‍ ചികിത്സാ ധനസഹായ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു...

‘ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കി’; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ആര്‍. ശ്രീലേഖ ഐപിഎസ്

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ആര്‍. ശ്രീലേഖ ഐപിഎസ്. കേസില്‍ പൊലീസിനെതിരെയാണ് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ ഐപിഎസ് രംഗത്തെത്തിയിരിക്കുന്നത്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം....

കൂട്ടിക്കല്‍ ഇളംകാട് ഗ്രന്ഥശാല പുനര്‍നിര്‍മ്മാണം; ‘ഒരു പുസ്തകം തരുമോ’ പദ്ധതിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു

കൂട്ടിക്കല്‍ ഇളംകാട് ജനതാ ഗ്രന്ഥശാല പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കൂട്ടിക്കലിനായി 'ഒരു പുസ്തകം തരുമോ 'എന്ന പദ്ധതിയുടെ ഉദ്ഘാടനം കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിച്ചു...

ബഫര്‍ സോണ്‍; കേരളത്തെ ഒഴിവാക്കാന്‍ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തണമെന്ന് നിയമസഭയില്‍ പ്രമേയം

ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി വിധിയില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തണമെന്ന് നിയമസഭ. ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. വന്യജീവി സങ്കേതങ്ങളുടേയും ദേശീയോദ്യാനങ്ങളുടേയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഇക്കോ സെന്‍സിറ്റീവ്...

ഭരണഘടനയെ അവഹേളിച്ച് പ്രസംഗം; മന്ത്രി സജി ചെറിയാന്‍ രാജിവച്ചു; പ്രസംഗം ദുര്‍വാഖ്യാനം ചെയ്തുവെന്ന് ന്യായീകരണം

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. രാജി സ്വതന്ത്രമായ തന്റെ തീരുമാനമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനം ചെയ്തുവെന്നും ഭരണഘടനയെ...

Popular

spot_imgspot_img