Saturday, September 5, 2026

National News

ഗഗന്‍യാന്‍ ദൗത്യം: രണ്ട് പരീക്ഷണങ്ങൾ കൂടി വിജയകരം

ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി നടത്തിയ രണ്ട് പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ പ്രഥമദൗത്യത്തിന്റെ രണ്ട് ഹോട് ടെസ്റ്റുകളാണ് മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സില്‍...

ഗുജറാത്തിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം നാടിനു സമര്‍പ്പിച്ചു

ഗുജറാത്തിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ ദ്വിദിന ഗുജറാത്ത് സന്ദര്‍ശനത്തിലാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഇനിമുതല്‍ രാജ്കോട്ട് ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം എന്ന് ഇത് അറിയപ്പെടുമെന്നും...

ഇഡി മേധാവി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടി

ദേശീയ താത്പര്യം മുന്‍നിര്‍ത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മേധാവി സ്ഥാനത്ത് തുടരാന്‍ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടി നല്‍കി സുപ്രീം കോടതി. സെപ്റ്റംബർ 15 വരെയാണ് ഇഡി മേധാവിക്ക് തല്‍സ്ഥാനത്തു തുടരാന്‍ പരമോന്നത...

യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഘം പിടിയില്‍

ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘം ജമ്മുകാശ്മീരില്‍ പിടിയില്‍. സുരക്ഷാസേനക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കുൽഗാം ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഗവേഷകവിദ്യാർഥി ഉള്‍പ്പെടെയുള്ളവരാണ് സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയത്. കശ്മീർ സർവകലാശാലയിലെ പിഎച്ച്ഡി...

അതിർത്തി സുരക്ഷക്കായി പുതിയ മിസൈൽ പ്രതിരോധ സംവിധാനം നിർമ്മിക്കുമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ

പുതിയ ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനം നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി വെളിപ്പെടുത്തൽ. ദീർഘദൂര ഭൂതല- ഉപരിതല മിസൈൽ വ്യോമ പ്രതിരോധ സംവിധാനമാണ് രാജ്യം പുതുതായി നിർമ്മിക്കുന്നത്. ഇതു സംബന്ധിച്ച വിവരം പ്രതിരോധ വൃത്തങ്ങളാണ്...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ-വനിതാ ഫുട്‌ബോള്‍ ടീമുകള്‍ പങ്കെടുക്കും

ഇന്ത്യന്‍ പുരുഷ-വനിതാ ഫുട്‌ബോള്‍ ടീമുകള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. ഇതിനായി തങ്ങളുടെ മാനദണ്ഡങ്ങളില്‍ കേന്ദ്ര കായിക മന്ത്രാലയം ഇളവ് വരുത്തുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ ഗെയിംസിന് ഫുട്‌ബോള്‍ ടീമുകളെ അയയ്‌ക്കേണ്ടെന്നായിരുന്നു...

ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യയെ മാറ്റുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ഐടിപിഒ പ്രദർശന, കൺവൻഷൻ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്ത് ദാരിദ്ര്യരേഖയില്‍ വലിയ കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "നീതി ആയോഗിന്റെ...

കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനു അംഗീകാരം

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനു അംഗീകാരം. എന്നാല്‍ അവിശ്വാസ പ്രമേയം എപ്പോൾ ചർച്ചക്ക് എടുക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടില്ല. ലോക്സഭയിൽ സർക്കാറിന് വ്യക്തമായ ഭൂരിപക്ഷമുള്ളതു കൊണ്ട് അവിശ്വാസ പ്രമേയം...

മണിപ്പൂര്‍ കലാപം: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയം അവതരിപ്പിക്കും

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും. സഖ്യത്തിന്റെ ഭാഗമായ എല്ലാ പാര്‍ട്ടികളും അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനത്തിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ...

ഇന്‍റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

വംശീയ കലാപത്തെ തുടര്‍ന്ന് സംസ്ഥാനത്തു വിച്ഛേദിച്ച ഇന്റർനെറ്റ് സേവനം ഭാഗികമായി മണിപ്പൂര്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എന്നാല്‍ ആദ്യഘട്ടത്തില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ളവർക്കു മാത്രമായിരിക്കും...

മണിപ്പൂരില്‍ അനധികൃത കുടിയേറ്റം: രണ്ട് ദിവസത്തിനിടെ സംസ്ഥാനത്തെത്തിയത് 718 മ്യാന്‍മാര്‍ പൗരന്മാര്‍

കലാപം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ ആശങ്ക ഉയർത്തി അനധികൃത കുടിയേറ്റം. ഇന്ത്യയുടെ അയൽരാജ്യമായ മ്യാൻമറിൽ നിന്നു രണ്ട് ദിവസത്തിനുള്ളിൽ 718 പേർ മണിപ്പൂരിലെത്തിയെന്നാണ് കണക്കുകൾ. അതിർത്തി രക്ഷാസേന (അസം റൈഫിൾസ്) പുറത്തു വിട്ട...

ഗ്യാൻവാപി മസ്ജിദിലെ സർവേയ്ക്ക് സുപ്രീം കോടതി സ്റ്റേ

ഗ്യാൻവാപി മസ്ജിദിൽ തിങ്കളാഴ്ച രാവിലെ ആരംഭിച്ച ശാസ്ത്രീയ സർവേ തടഞ്ഞ് സുപ്രീം കോടതി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവ്വേ (എ എസ് ഐ) സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി സമർപ്പിച്ച...

മണിപ്പൂർ കലാപം: ചുരാചന്ദ്പുരിലെ സ്കൂളിന് തീയിട്ടു; ബിഷ്ണുപൂരിൽ സ്ത്രീക്ക് വെടിയേറ്റു

കുക്കി മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന മണിപ്പൂരിൽ കലാപകാരികൾ സ്കൂളിനു തീയിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കലാപം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിൽ ഒന്നായ ചുരാചന്ദ്പുരിലെ സ്കൂളിനു നേരെയായിരുന്നു ആക്രമണം. അതിനിടെ,...

യമുന നദിയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു: വെള്ളപ്പൊക്ക ഭീതിയില്‍ തലസ്ഥാനം

തലസ്ഥാന നഗരിയില്‍ വെള്ളപ്പൊക്ക ഭീതി ഉയര്‍ത്തി യമുന നദിയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. കനത്ത മഴയെ തുടർന്ന് ഹത്നികുണ്ഡ് ബാരേജിൽ നിന്ന് യമുനയിലേക്കുള്ള നീരൊഴുക്ക് കൂടിയതാണ് നദിയിലെ ജലനിരപ്പ് ഉയരാൻ കാരണം. ജലനിരപ്പ്...

മണിപ്പൂരിൽ ക്രൂരമായ ആക്രമണത്തിനിരയായ പെൺകുട്ടിക്ക് പറയാനുള്ളത്

മെയ് നാലിന്, മണിപ്പൂരിൽ പൈശാചികമായ പീഡനത്തിനും അവഹേളനങ്ങൾക്കുമിരയായ സ്ത്രീകളുടെ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്തായത് പ്രധാനമന്ത്രിയെയും മണിപ്പൂർ മുഖ്യമന്ത്രിയെയും മൗനം വെടിയാൻ നിർബന്ധിതരാക്കി. ഇത്തരം എണ്ണമറ്റ സംഭവങ്ങൾ മണിപ്പൂരിൽ നടന്നിട്ടുണ്ട് എന്ന് മുഖ്യമന്ത്രി ബിരേൻ...

Popular

spot_imgspot_img