മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ധാത്രി എന്ന പെണ്‍ചീറ്റ ചത്തതിനുപിന്നാലെ ആശങ്ക അറിയിച്ച് സുപ്രീം കോടതിക്ക് കത്ത്. ദേശീയ ചീറ്റ പ്രൊജക്ട് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളാണ് സുപ്രീം കോടതിയില്‍ കത്ത് നല്‍കിയത്. ചില...
ഒഡീഷയിലെ ബലാറൂസ് ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ ഇനിയും തിരിച്ചറിയാനാകാത്ത 29 മൃതദേഹങ്ങളുണ്ടെന്ന് വെളിപ്പെടുത്തല്‍. എയിംസ് ഭുവനേശ്വർ സൂപ്രണ്ട് പ്രൊഫ ദിലീപ് കുമാറാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ അഞ്ചു കണ്ടെയ്‌നറുകളിലായി...
ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്നു മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്,...
മണിപ്പുരിൽ മെയ്തെയ് - കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കുമെതിരെ ആസൂത്രിത ആക്രമണം ഉണ്ടായെന്ന് ഇംഫാൽ ആർച്ച്ബിഷപ് ഡോ. ഡൊമിനിക് ലുമോൺ. കലാപം തുടങ്ങി 36 മണിക്കൂറിനുള്ളിൽ...
ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3 ഭൂമിയുടെ ഭ്രമണപഥം വിട്ടു. ശനിയാഴ്ചയോടെ പേടകം ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ എത്തുമെന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. ചാന്ദ്രദൗത്യത്തിലേക്കുള്ള പേടകത്തിൻ്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്നും അധികൃതര്‍ അറിയിച്ചു.
ചന്ദ്രയാൻ-3 പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ടതോടുകൂടി...
മലപ്പുറം മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആയുധപരിശീലനകേന്ദ്രം എന്‍ ഐ എ കണ്ടുകെട്ടി. രാജ്യത്തെ നിരോധിതസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍വാലി അക്കാദമിയിലാണ് എന്‍ ഐ എ സംഘം വസ്തുവകകള്‍ പിടിച്ചെടുക്കുന്നതിനുള്ള നോട്ടീസ് പതിച്ചത്. കേരളത്തിലെ...
ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് തീവ്രവാദ വിരുദ്ധനിയമ (യു എ പി എ) പ്രകാരമുള്ള കുറ്റംചുമത്തി മുംബൈയിലെ തലോജ ജയിലിൽ അഞ്ചുവർഷമായി തടവിലാക്കപ്പെട്ടിരിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരായ വെർനൺ ഗോൺസാൽവസിനും അരുൺ ഫെരേരയ്ക്കും ഇന്ത്യൻ...
മണിപ്പൂര്‍ കലാപത്തിനു പിന്നാലെ ഹരിയാനയിലുണ്ടായ വർഗീയസംഘർഷത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് ഹോം ഗാർഡുകളും ഒരു പ്രദേശവാസിയും ഉൾപ്പെടെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ നുഹിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷം ആരംഭിച്ചത്....
വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച 'ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര'ക്ക് പിന്നാലെ ഹരിയാനയില്‍ ആരംഭിച്ച വര്‍ഗീയ സംഘർഷം രൂക്ഷമാകുന്നു. അക്രമികൾ ഗുരുഗ്രാമിലെ ബാദ്ഷാപൂരിൽ റെസ്റ്റോറന്റിന് തീയിടുകയും സമീപത്തെ കടകൾ നശിപ്പിക്കുകയും ചെയ്തു. ഏകദേശം 14...
മണിപ്പൂരിൽ ആൾക്കൂട്ട ആക്രമണത്തിന് യുവതികൾ ഇരയായത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുപ്രീം കോടതി. അക്രമത്തിന് ഇരകളായ യുവതികൾ നേരിട്ട ദുരനുഭവത്തിന്റെ വീഡിയോ വൈറലായതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
"ഈ...
മുൻ നിയമസഭാ സ്പീക്കറും ഗവർണറും കോൺഗ്രസ് നേതാവുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. 95 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
തിരുവനന്തപുരം ജില്ലയിലെ വക്കത്ത് ഭാനു പണിക്കരുടെയും ഭവാനിയുടെയും മകനായി 1928 ഏപ്രിൽ 12-നായിരുന്നു പുരുഷോത്തമന്റെ...
മണിപ്പൂരില്‍ ആൾക്കൂട്ട ആക്രമണത്തിനിരയായ കുക്കിയുവതികള്‍ സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
ആൾക്കൂട്ട ആക്രമണത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ അനുകൂലമായ ഇടപെടലുകള്‍...
ഉത്തർപ്രദേശിൽ മതപരിവർത്തനം നടത്തിയെന്ന വ്യാജാരോപണത്തിൽ എട്ട് സ്ത്രീകളടക്കം ഒമ്പതു പേരെ ജയിലിലടച്ച് സംസ്ഥാന സർക്കാർ. അസംഗഡ് ജില്ലയിൽ സംഘടിപ്പിച്ച ഒരു പ്രാർഥനാസമ്മേളനത്തിലേക്ക് ഹിന്ദുത്വദേശീയവാദികൾ അതിക്രമിച്ചുകയറി അക്രമം കാട്ടുകയും നിർബന്ധിത മതപരിവർത്തനം ആരോപിക്കുകയുമായിരുന്നു. സംഭവത്തിൽ...
കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ അവധിക്കെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന്‍റെ പരാതി. അചതല്‍ സ്വദേശി ജാവേദ് അഹമ്മദ് വാനി (25)യാണ് കാണാതായത്. സൈനികനെ കണ്ടെത്താൻ സുരക്ഷാ സേനയും പൊലീസും തെരച്ചിൽ ആരംഭിച്ചു.
ശനിയാഴ്ച രാത്രി 8...
വംശീയകലാപം രൂക്ഷമായ മണിപ്പൂരില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ത്യന്‍ (പ്രതിപക്ഷസഖ്യം) പ്രതിനിധിസംഘം ഇന്ന് പുറപ്പെടും. രാവിലെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയോടെ ഇംഫാലിൽ എത്തുമെന്നാണ് വിവരം. ജൂലൈ 29, 30 തീയതികളിലായി രണ്ടുദിവസത്തെ സന്ദർശനമാണ്...