Saturday, September 5, 2026

National News

യമുനാനദിയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു: ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ തുടരണമെന്ന് ഡൽഹി സർക്കാർ

യമുനാനദിയിലെ ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവര്‍ അവിടെത്തന്നെ തുടരണമെന്ന് ഡൽഹി സർക്കാർ. നേരിയതോതില്‍ വെള്ളപ്പൊക്കത്തിന് ശമനം ലഭിച്ചതിനുപിന്നാലെ ആളുകള്‍ വീടുകളിലേക്ക് മടങ്ങിപ്പോകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. വെള്ളപ്പൊക്കത്തെ തുടർന്ന് തകർന്ന...

വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനൽ ചൊവ്വാഴ്ച സമർപ്പിക്കും

പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനത്തിനൊരുങ്ങി. ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 710 കോടി രൂപ ചെലവിലാണ് പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണം. കേന്ദ്രഭരണ...

കേദാർനാഥ് ക്ഷേത്രപരിസരത്ത് മൊബൈല്‍ ഫോണിനും വീഡിയോഗ്രഫിക്കും വിലക്ക്

ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രപരിസരത്ത് ഇനിമുതല്‍ മൊബൈല്‍ ഫോണിനും വീഡിയോഗ്രഫിക്കും അനുമതിയില്ല. ഇത് വിലക്കിയതായി ക്ഷേത്ര അധികൃതര്‍ അറിയിച്ചു. തീരുമാനം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ ഒരു വനിതാ വ്‌ളോഗർ ക്ഷേത്രപരിസരത്തു വച്ച് വിവാഹാഭ്യർത്ഥന...

മണിപ്പൂരിൽ 50 വയസ്സുകാരിയെ വെടിവച്ചു കൊന്നു; മുഖം വികൃതമാക്കി: ഒമ്പതുപേർ അറസ്റ്റിൽ

വംശീയകലാപം തുടരുന്ന മണിപ്പൂരില്‍ ഒരു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കേസിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഒമ്പതുപേരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് രണ്ട് ആയുധങ്ങളും അഞ്ച് വെടിയുണ്ടകളും ഒരു...

ഡല്‍ഹിയില്‍ വെള്ളപ്പൊക്ക ഭീക്ഷണി: 33 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു

യമുന നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീക്ഷണി നേരിടുന്ന രാജ്യ തലസ്ഥാനത്ത് 33 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു. വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യവും പ്രധാന പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്....

ചന്ദ്രയാന്‍ -3 ദൗത്യം: ഇസ്രോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ചന്ദ്രയാന്‍ -3 ദൗത്യത്തിന്റെ വിക്ഷേപണത്തില്‍ ഇസ്രോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വറ്ററില്‍ പ്രസ്താവനയിലൂടെയാണ് പ്രധാനമന്ത്രി ഇസ്രോയെ അഭിനന്ദിച്ചത്. ശാസ്ത്രജ്ഞരുടെ നിരന്തരമായ അര്‍പ്പണബോധത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് അദ്ദേഹം കുറിച്ചു. ഇന്ത്യയുടെ...

പ്രൊഫഷണൽ കോഴ്‌സുകള്‍ പ്രാദേശികഭാഷയിൽ പഠിപ്പിക്കണം: കേന്ദ്രനിര്‍ദേശം തള്ളി രാജ്യത്തെ ഐഐഎമ്മുകള്‍

പ്രൊഫഷണൽ കോഴ്‌സുകളുടെ സിലബസ് പ്രാദേശികഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന കേന്ദ്രസർക്കാർ നിര്‍ദേശം നിരസിച്ച് രാജ്യത്തെ ഐഐഎമ്മുകള്‍. നിര്‍ദേശം നടപ്പാക്കാന്‍ പ്രായോഗികബുദ്ധിമുട്ടുണ്ടെന്ന് സർക്കാരിനെ മൂന്ന് ക്യാംപസുകൾ ഔദ്യോഗികമായി അറിയിച്ചു. ബാക്കിയുള്ള ഐഐഎമ്മുകളിൽ 17 എണ്ണവും കേന്ദ്രസർക്കാർ...

ചന്ദ്രയാന്‍-3 വിക്ഷേപണം ഇന്ന്; ഉറ്റുനോക്കി ലോകം

ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രപര്യവേഷണ പേടകം ചന്ദ്രയാൻ - 3 ഇന്ന് ഉച്ചയ്ക്ക് വിക്ഷേപിക്കും. ഇന്ന് ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ കുതിച്ചുയരുക. വിക്ഷേപണത്തിനു മുന്നോടിയായുള്ള കൗണ്ട്...

പ്രധാനമന്ത്രിയുടെ ഫ്രാൻസ് – യുഎഇ സന്ദര്‍ശനത്തിനു തുടക്കമായി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന ഫ്രാൻസ് - യുഎഇ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രാൻസിലെത്തുന്ന അദ്ദേഹം ജൂലൈ 13, 14 തീയതികളിൽ ഫ്രാൻസിലെ ബാസ്‌റ്റിൽ ഡേ...

യമുനാ നദിയിലെ ജലനിരപ്പ് സർവകാല റെക്കോർഡ് ഭേദിച്ചു: തലസ്ഥാനം വെളളപ്പൊക്ക ഭീഷണിയില്‍

കനത്ത മഴയില്‍ യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. സർവകാല റെക്കോർഡ് ഭേദിച്ച് യമുനാ നദി 208.46 മീറ്ററിലേക്ക് ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തലസ്ഥാന നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. 1978-ലാണ് യമുനാ നദിയിലെ ജലനിരപ്പ്...

ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണ്ണക്കടത്ത്: 70 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്ത് ബിഎസ്എഫ്

ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫിന്റെ നേതൃത്വത്തില്‍ സ്വർണ്ണബിസ്‌ക്കറ്റുകൾ പിടിച്ചെടുത്തു. ഏകദേശം 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തതെന്ന് ബിഎസ്എഫ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. ത്രിപുരയിലെ അന്താരാഷ്ട്ര...

മണിപ്പൂര്‍ കലാപം: നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി

മണിപ്പൂർ കലാപത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം നൽകുന്നതിനും വീടുകളും ആരാധനാലയങ്ങളും പുനർനിർമ്മിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. കുക്കി വിഭാഗത്തിനായി ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസിന്റെ വാദങ്ങൾ...

ഏക സിവില്‍ കോഡ് നിയമം: അഭിപ്രായം അറിയിക്കാന്‍ രണ്ടു ദിവസം കൂടി മാത്രം

ഏക സിവില്‍ കോഡ് വിഷയത്തില്‍ പൊതു ജനങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ രണ്ടു ദിവസം കൂടി മാത്രം. ഇതുവരെ 46 ലക്ഷത്തോളം പ്രതികരണങ്ങൾ ലഭിച്ചതായി 22-ാം നിയമ കമ്മീഷന്‍ അറിയിച്ചു. ജൂണ്‍ 14 മുതല്‍...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ ഓഗസ്‌റ്റ് 2 മുതൽ പരിഗണിക്കും: സുപ്രിം കോടതി

ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ ഓഗസ്‌റ്റ് 2 മുതൽ പരിഗണിക്കുമെന്ന് സുപ്രിം കോടതി. തിങ്കൾ, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് ഹർജികളിൽ വാദം കേൾക്കുക. ചീഫ് ജസ്‌റ്റിസ്...

വെള്ളപ്പൊക്കത്തിൽ വലയുന്ന ഹിമാചൽ പ്രദേശിനും ഉത്തരാഖണ്ഡിനും കേന്ദ്രത്തിൻറെ അടിയന്തര സഹായം

കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ ഹിമാചൽ പ്രദേശിനും ഉത്തരാഖണ്ഡിനും അടിയന്തര സഹായം വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ. ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി സംസാരിക്കുകയും സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും...

Popular

spot_imgspot_img