Saturday, September 5, 2026

National News

വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കനത്ത മഴ; 19 മരണം

വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് അതിശക്തമായ മഴ. മലയോര സംസ്ഥാനങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ 19 പേർ മരിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്,...

നിറം മാറി വന്ദേ ഭാരത്

വന്ദേ ഭാരത് എക്സ്‌പ്രസ് തീവണ്ടികളുടെ നിറം നീലയില്‍ നിന്നും ഓറഞ്ച്-ചാര നിറത്തിലേക്കു മാറുന്നു. ത്രിവര്‍ണ്ണ പതാകയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നിറം മാറ്റമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വന്ദേ ഭാരതിന്റെ...

പശ്ചിമ ബംഗാളിലെ 604 ബൂത്തുകളില്‍ റീപോളിംഗ്; തിങ്കളാഴ്ച രാവിലെ ഏഴ് മുതലാണ് പുതിയ വോട്ടെടുപ്പ്

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പശ്ചിമ ബംഗാളില്‍ അക്രമസംഭവങ്ങൾ നടന്ന ബൂത്തുകളിൽ റീപോളിംഗ് നടക്കും. സസ്ഥാനത്തെ 604 ബൂത്തുകളില്‍ റീപോളിംഗ് നടത്തുമെന്ന് ഇലക്ഷൻ കമ്മീഷനാണ് പ്രഖ്യാപിച്ചത്. ജൂലൈ 10 തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ...

മണിപ്പൂർ സംഘർഷം; ക്രൈസ്തവ സഭകളെ അനുനയ നീക്കവുമായി ബിജെപി

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബിജെപി. ഇതിന്‍റെ ഭാഗമായി കേന്ദ്ര സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗിന്‍റെ നേതൃത്വത്തില്‍ ബിജെപി നേതൃത്വം തൃശ്ശൂർ അതിരൂപത ആർച്ച്...

പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്നു പശ്ചിമ ബംഗാളില്‍ ആക്രമണം; മരണം 15 ആയി

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പശ്ചിമ ബംഗാളിലുണ്ടായ ആക്രമങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. എട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ, മൂന്ന് സി.പി.എം പ്രവർത്തകർ, ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും ഓരോ പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. അക്രമങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന്...

ലൈംഗീക ചൂഷണം; ബ്രിജ് ഭൂഷണ്‍ സിങ്ങിന് സമന്‍സ്

ലൈംഗീകമായി ചൂഷണം ചെയ്തു എന്ന വനിതാ ഗുസ്തിതാരങ്ങളുടെ പരാതിയില്‍ ബിജെപി എംപിയും ഗുസ്തി മേധാവിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സമന്‍സ്. ജൂലൈ 18-ന് കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെ ഡല്‍ഹി റൂസ് അവന്യൂ കോടതിയാണ്...

മാനനഷ്ടക്കേസില്‍ രാഹുലിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ഇല്ല, അയോഗ്യത തുടരും

മോദി പരാമര്‍ശ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ഇല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. കേസില്‍ രാഹുല്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് വിധി. ശിക്ഷ കോടതി സ്റ്റേ...

മണിപ്പൂരില്‍ സഹായവാഗ്ദാനവുമായി യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി

വംശീയകലാപം തുടരുന്ന മണിപ്പൂരില്‍ സഹായവാഗ്ദാനവുമായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. മണിപ്പൂരിലെ അക്രമങ്ങള്‍ നേരിടാനും നിക്ഷേപം നടത്താനും അമേരിക്ക തയ്യാറാണെന്നാണ് ഗാര്‍സിറ്റിയുടെ പ്രഖ്യാപനം. കൊല്‍ക്കത്തയിലേക്കുള്ള തന്റെ ആദ്യസന്ദര്‍ശനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. "ആവശ്യപ്പെട്ടാല്‍...

ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ജൂലൈ 14-ലേക്കു മാറ്റി

ഐഎസ്ആർഒയുടെ അഭിമാനപദ്ധതിയായ ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസം വൈകും. ജൂലൈ 13-ന് വിക്ഷേപിക്കാന്‍ നിശ്ചയിച്ചിരുന്ന ദൗത്യമാണ് 14-ലേക്കു മാറ്റിയത്. ഇതിനു മന്നോടിയായി ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് റോക്കറ്റ് മാറ്റിത്തുടങ്ങി. 14-ന് ഉച്ചയ്ക്ക് 2.30-നാണ് ശ്രീഹരിക്കോട്ടയിലെ...

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി സുപ്രീം കോടതി ജഡ്ജിയാകാന്‍ ശുപാര്‍ശ

സുപ്രീം കോടതി ജഡ്ജിയായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ നിയമിക്കാന്‍ കൊളീജിയത്തിന്റെ ശുപാര്‍ശ. എസ്.വി. ഭട്ടിക്കു പുറമെ തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാനെയും കൊളീജിയം ശുപാര്‍ശ ചെയ്തു....

ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് ഫ്ളൈറ്റ് റദ്ദാക്കല്‍ വീണ്ടും നീട്ടി

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഫ്ളൈറ്റ് റദ്ദാക്കല്‍ വീണ്ടും നീട്ടി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ജൂലൈ 10 വരെയുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു. പാപ്പരത്വ പരിഹാര പ്രക്രിയക്ക് വിധേയമായ...

ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് അംഗീകാരം

ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് കേന്ദ്ര കാബിനറ്റിന്‍റെ അംഗീകാരം. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും. ബില്ലിന്‍റെ കരടിന് ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര കാബിനറ്റാണ് അംഗീകാരം നല്‍കിയത്. 2022...

മണിപ്പൂരിലെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ പുനഃരാരംഭിച്ചു; സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് വിദ്യാർഥികളും രക്ഷിതാക്കളും

വംശീയ സംഘട്ടനങ്ങളെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ടു മാസത്തിലേറെയായി അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറന്നു. ഒന്ന് മുതൽ എട്ടു വരെയുള്ള ക്ലാസുകളാണ് ബുധനാഴ്ച വീണ്ടും പുനഃരാരംഭിച്ചത്. ക്ലാസുകൾ പുനരാരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിദ്യാർഥികളും...

രാജ്യത്ത് ടോള്‍ വരുമാനം ഇരട്ടിയായി; കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

ടോൾ വരുമാനത്തിന്റെ കാര്യത്തിൽ രാജ്യത്ത് പത്തിരട്ടി വർദ്ധന ഉണ്ടായെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. റോഡ് ശൃംഖലയുടെ വലിപ്പത്തിലും ഇന്ത്യ ചൈനയെ മറികടന്നതായി അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

മണിപ്പൂരില്‍ വീണ്ടും വെടിവയപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ ശനിയാഴ്ച വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മെയ്തേയി വിഭാഗക്കാർ താമസിക്കുന്ന ഗ്രാമത്തിലാണ് വെടിവയ്പ്പു നടന്നത്. ഏകദേശം 50,000 ത്തോളം മെയ്തേയ് വിഭാഗക്കാര്‍ താമസിച്ചിരുന്ന...

Popular

spot_imgspot_img