പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെ നടക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. സെഷനിൽ ഉൽപ്പാദനക്ഷമമായ ചർച്ചകൾ നടത്തണമെന്ന് രാഷ്ട്രീയ പാർട്ടികളോട് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു....
മണിപ്പൂരിലെ കാങ്പോപിയില്‍ വെടിയേറ്റ് ഒരാള്‍ മരിച്ചതിനു പിന്നാലെ വീണ്ടും സംഘര്‍ഷം. വ്യാഴാഴ്ച വൈകിട്ട് കര്‍ഫ്യൂ ഉത്തരവുകള്‍ ലംഘിച്ചുകൊണ്ട് നൂറുകണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. തലസ്ഥാനമായ ഇംഫാലില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം എത്തിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. സംഘര്‍ഷത്തെ...
മണിപ്പൂർ സംഘർഷം ആസൂത്രിതവും അവിടെ നടക്കുന്നത് വംശഹത്യയെന്നും തലശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മണിപ്പൂരിൽ നടക്കുന്ന കലാപങ്ങൾ ക്രൈസ്തവ ദേവാലയങ്ങൾ ലക്ഷ്യമിട്ടാണ് നടക്കുന്നത്. ഭരണഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് രാജ്യം ഭരിക്കുന്ന...
രണ്ടു മാസമായി സംഘര്‍ഷം തുടരുന്ന മണിപ്പൂരിലേക്ക് നിര്‍ണ്ണായക സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുറപ്പെട്ടു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കാനും അക്രമബാധിതരായ സമൂഹങ്ങള്‍ക്ക് പിന്തുണ നല്‍കാനും ലക്ഷ്യമിട്ടാണ് രാഹുലിന്റെ സന്ദര്‍ശനം. അക്രമസംഭവങ്ങളെ...
ദിവസേന ഒന്നിലധികം ഇന്‍സുലിന്‍ എടുക്കുന്നവരും കുട്ടികളും ഇനി കുത്തിവയ്പ്പിനെ പേടിക്കണ്ട. വേദനയില്ലാതെ കുത്തിവയ്പ്പുകള്‍ എടുക്കാനുള്ള മൈക്രോ നീഡിലുകള്‍ ഗവേഷകര്‍ വികസിപ്പിച്ചതായാണ് വിവരം. ബംഗ്ലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരാണ് മൈക്രോ നീഡിലുകള്‍ക്കു...
അസമിൽ, തെരുവുകളില്‍ താമസിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതിനാല്‍ പുനരധിവാസ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഗുവാഹത്തിയിലെ ഭവനരഹിതരായ ആളുകളെ പോലീസ് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. കാംരൂപ് (മെട്രോ) ഡെപ്യൂട്ടി കമ്മീഷണര്‍ പല്ലവ് ഗോപാല്‍...
മണിപ്പൂര്‍ കലാപത്തില്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ വിദേശത്തു നിന്നും കടത്തിക്കൊണ്ടു വരുന്നതാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കലാപകാരികള്‍ ആയുധങ്ങള്‍ മ്യാന്മറില്‍ നിന്നും കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതായി ഇന്റലിജന്‍സ് വിഭാഗം വെളിപ്പെടുത്തി. . നേരത്തെ ആയുധക്കടത്തുമായി...
ഗുസ്തി താരങ്ങളുടെ നേതൃത്യത്തില്‍ അഞ്ചു മാസത്തിലേറെയായി തുടരുന്ന പ്രത്യക്ഷ സമരം അവസാനിപ്പിച്ചു. ലൈഗീകാരോപണം നിലനില്‍ക്കുന്ന റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ പ്രതിഷേധമാണ് ഗുസ്തി താരങ്ങള്‍...
പാക്ക് അധീന കശ്മീരിലെ കുപ്‌വാരോക്കു പിന്നാലെ പൂഞ്ച് ജില്ലയിലും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തില്‍ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഗുൽപൂർ സെക്ടറിലെ ഫോർവേഡ് റേഞ്ചർ മേഖലയിലാണ്...
കൊവിന്‍ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തി. ബിഹാര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടില്ലെന്നു പോലീസ് അറിയിച്ചു.
രാജ്യത്തെ ജനങ്ങളുടെ സ്വകാര്യ വിവങ്ങള്‍ കൊവിൻ...
അധിനിവേശ കശ്മീരിൽ നുഴഞ്ഞുകയാറാന്‍ ശ്രമിച്ച് ഭീകരരെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. വെള്ളിയാഴ്ച കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരരെയാണ് സേന വധിച്ചത്. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും നടത്തിയ സംയുക്ത...
ഒഡീഷയിലെ ബാലസോര്‍ ട്രിപ്പിൾ ട്രെയിനപകടത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായി റിപ്പോര്‍ട്ട്. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവര്‍ക്കാണ് സ്ഥലം മാറ്റം. എന്നാല്‍ പതിവുരീതിയുടെ ഭാഗമായാണ് സ്ഥലം...
കനത്ത മഴയെ തുടര്‍ന്ന് അസമിലുണ്ടായ വെള്ളപ്പൊക്കം ബുധനാഴ്ച അതിരൂക്ഷമായി. ഇതുവരെ 1.2 ലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ് (എഎസ്‌ഡിഎംഎ) പ്രതിദിന വെള്ളപ്പൊക്ക റിപ്പോർട്ട്...