Saturday, September 5, 2026

National News

മണിപ്പൂര്‍ കലാപം; ജൂണ്‍ 24-ന് സര്‍വ്വകക്ഷി യോഗം

ഒരു മാസത്തിലേറെയായി വംശീയകലാപം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സര്‍വ്വകക്ഷി യോഗം വിളിച്ചു. ജൂണ്‍ 24-ന്, ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഡല്‍ഹിയില്‍ വച്ചാണ് യോഗം. സംസ്ഥാനത്ത്...

അതിര്‍ത്തി മേഖലയില്‍ മയക്കുമരുന്നു പാക്കറ്റുകള്‍ കണ്ടെത്തിയതായി ബി.എസ്.എഫ്

പഞ്ചാബിലെ അതിര്‍ത്തി മേഖലയില്‍ നിന്ന് മയക്കുമരുന്നു പാക്കറ്റുകള്‍ കണ്ടെത്തിയതായി ബി.എസ്.എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. ഏകദേശം 500 ഗ്രാം ഹെറോയിന്‍ ഉള്‍പ്പെടുന്ന 14 ചെറിയ പാക്കറ്റുകളാണ് ബുധനാഴ്ച രാവിലെ സൈന്യം കണ്ടെത്തിയത്. സൈന്യത്തിന്റെ സ്ഥിരം...

ചരക്കുഗതാഗത മേഖലയിലെ ജീവനക്കാര്‍ക്ക് ആശ്വാസം: വാഹനങ്ങളില്‍ എസി ക്യാബിന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

രാജ്യത്തെ ചരക്കുഗതാഗത മേഖലയിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്താനുളള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ‍ട്രക്ക്, ചരക്ക് ലോറികള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ എസി ക്യാബിന്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. 2025-ഓടെ രാജ്യവ്യാപകമായി തീരുമാനം നടപ്പിലാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. കാലാവസ്ഥാ...

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ചൂടു കൂടുന്നു; ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഉയർന്നുവരുന്ന ഉഷ്ണതരംഗ സാഹചര്യങ്ങളെ നേരിടാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല യോഗം ചേര്‍ന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലായിരുന്നു അവലോകന യോഗം. ഉഷ്ണാഘാതം...

പ്രധാനമന്ത്രി ആദ്യ യുഎസ് സന്ദര്‍ശനത്തിനായി പുറപ്പെട്ടു; പ്രതിരോധം, സാങ്കേതികവിദ്യ എന്നീ വിഷയങ്ങൾ അജണ്ടയിൽ

പ്രധാനമന്ത്രി പദത്തില്‍ ഒമ്പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി ആദ്യ സന്ദർശനത്തിനായി യുഎസിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ ഡൽഹിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. പ്രതിരോധ വ്യവസായത്തിൽ ആഴത്തിലുള്ള സഹകരണവും, ഉയർന്ന സാങ്കേതികവിദ്യയുടെ കൈമാറ്റവും...

കനലണയാതെ മണിപ്പൂര്‍ കലാപം; ആശങ്ക അറിയിച്ച് ഇംഫാൽ ആർച്ചുബിഷപ്പ്

"പ്രധാനമന്ത്രിയുടെ മൗനം, ആഭ്യന്തരമന്ത്രി സംസ്ഥാനം സന്ദർശിച്ചതിനു ശേഷവും തുടരുന്ന അക്രമങ്ങൾ, അക്രമം അവസാനിപ്പിക്കുന്നതിൽ പ്രാദേശിക ഭരണകൂടത്തിന്റെ വിവേചനം എന്നിവ ആശങ്കാജനകമാണ്. അധികാരികൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല." മണിപ്പൂർ സംസ്ഥാനത്ത് ഒന്നര മാസമായി...

കനലെരിയാതെ മണിപ്പൂര്‍; വീണ്ടും വെടിവയ്പ്പ്

ഒരു മാസത്തിലേറെയായി വംശീയസംഘർഷം തുടരുന്ന മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ ഇംഫാലിന്റെയും കാങ്‌പോക്പിയുടെയും അതിർത്തിമേഖലയിലാണ് വിമതർ വെടിവയ്പ്പ നടത്തിയത്. ആക്രമണത്തില്‍ രണ്ടു സ്ഥാപനങ്ങള്‍ കലാപകാരികള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുക്കി വിഭാഗത്തില്‍ നിന്നുള്ള...

വടക്കന്‍ സിക്കിമിലെ മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി

വടക്കന്‍ സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി ഇന്ത്യന്‍ ആര്‍മി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വെള്ളിയാഴ്ച സിക്കിമിലെ ചുങ്താങ് മേഖലയില്‍ കുടുങ്ങിക്കിടന്ന 300 വിനോദസഞ്ചാരികളെ സൈന്യം രക്ഷപെടുത്തി. ഇന്ത്യന്‍ ആര്‍മിയുടെ ത്രിശക്തി കോര്‍പ്സും...

ഛത്തീസ്ഗഢില്‍ മൂന്ന് മാവോയിസ്റ്റുകൾ അറസ്റ്റില്‍ : സ്‌ഫോടകവസ്തുക്കള്‍ സുരക്ഷാ സേന പിടിച്ചെടുത്തു

ഛത്തീസ്ഗഢില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷ സേന പിടികൂടിയതായി റിപ്പോര്‍ട്ട്. ഇവരില്‍ നിന്നും ബോംബുകള്‍ ഉള്‍പ്പടെയുള്ള സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. ബീജാപൂര്‍ ജില്ലയിലെ പുസ്നാര്‍ ഗ്രാമത്തില്‍ നിന്ന് ഞായറാഴ്ചയാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള പോസ്റ്ററുകളും...

മണിപ്പൂരില്‍ റോഡ് ഉപരോധം: അവശ്യവസ്തുക്കളുടെ വിതരണം മുടങ്ങി

ഗോത്രവർഗ്ഗക്കാരുടെയും മെയ്തേയ് സ്ത്രീകളുടെയും നേതൃത്വത്തിലുള്ള ഉപരോധം തുടരുന്നതിനാല്‍ മണിപ്പൂരില്‍ അവശ്യവസ്തുക്കളുടെ വിതരണം തടസപ്പെട്ടു. അവശ്യവസ്തുക്കളുമായി എത്തിയ 4,000 ട്രക്കുകള്‍ ഒരാഴ്ച്ചയായി എൻഎച്ച് 37 റോഡില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ബേബി ഫുഡും മരുന്നുകളും ഉൾപ്പെടെയുള്ള...

ബിജെപി കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം പിൻവലിക്കുമെന്ന് കർണാടക സര്‍ക്കാര്‍

കഴിഞ്ഞ ബിജെപി സർക്കാർ പാസ്സാക്കിയ മതപരിവർത്തന നിരോധന നിയമം റദ്ദാക്കാൻ കർണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ജൂൺ 15-നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അടുത്ത മാസം ആദ്യവാരം...

അല്‍-ജസീറയുടെ ‘ഇന്ത്യ…ഹു ലിറ്റ് ദി ഫ്യൂസ്’ ഡോക്യുമെന്ററിക്കും ഇന്ത്യയില്‍ വിലക്ക്

ബിബിസിക്കു പിന്നാലെ അല്‍-ജസീറയുടെ 'ഇന്ത്യ...ഹു ലിറ്റ് ദി ഫ്യൂസ്' എന്ന ഡോക്യുമെന്ററിക്കും ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്. സുധീർ കുമാർ എന്നയാൾ നൽകിയ പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് അലഹബാദ് ഹൈക്കോടതി ഡോക്യുമെന്ററി വിലക്കിയത്. പ്രസ്തുത...

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക: അഭ്യർത്ഥനയുമായി വിവിധ മതനേതാക്കൾ

ഏറെ നാളുകളായി മണിപ്പൂരിൽ തുടരുന്ന അക്രമങ്ങൾക്ക് അറുതി വരുത്താനും, ശാരീരികവും മാനസികവുമായ മുറിവുകൾ അവശേഷിപ്പിക്കുന്ന സംഘർഷങ്ങൾ ഇല്ലാതാക്കാനും മണിപ്പൂരിൽ ഒന്നുചേർന്ന വിവിധ മതനേതാക്കൾ ആവശ്യപ്പെട്ടു. അക്രമങ്ങളിൽ ഇരകളായവർക്ക് അഭയവും പരിചരണങ്ങളും ഉറപ്പാക്കാനും മണിപ്പൂർ...

മണിപ്പൂരില്‍ ഇന്റർനെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ജൂണ്‍ 20 വരെ നീട്ടി

കുക്കി, മെയ്തേയ് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന മണിപ്പൂരില്‍ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി. ജൂൺ 20 വരെയാണ് സംസ്ഥാനത്തെ ബ്രോഡ്‌ബാൻഡ് ഉൾപ്പെടെയുള്ള സേവനങ്ങളുടെ നിരോധനം നീട്ടിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ...

മണിപ്പൂര്‍ കലാപം: അക്രമസംഭവങ്ങളുടെ കണക്കുകള്‍ പുറത്ത്

വംശീയകലാപം രൂക്ഷമായ മണിപ്പൂരില്‍ ഇതുവരെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഇതുവരെ 121 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ, 352 പേർക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മെയ്തേയ് - കുക്കി വിഭാഗങ്ങള്‍...

Popular

spot_imgspot_img