പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ കോ-വിന്‍ പോര്‍ട്ടലില്‍ നിന്നും ചോര്‍ന്നെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണമുയര്‍ത്തി പ്രതിപക്ഷം. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരുടെ സ്വകാര്യവിവരങ്ങളാണ് ചോര്‍ന്നതായി ആരോപിക്കുന്നത്. സംഭവത്തില്‍ വിശദമായ റിപ്പോർട്ട് തയ്യാറാക്കിവരികയാണെന്ന് സർക്കാർ വൃത്തങ്ങൾ...
ജമ്മു-കാശ്മീരില്‍ പാക്ക് ചാരബലൂണ്‍ കണ്ടെത്തിയതിനു പിന്നാലെ പാക്കിസ്ഥാനില്‍ നിന്നുള്ള ഡ്രോൺ പഞ്ചാബ് അതിര്‍ത്തി മേഖലയില്‍ പിടികൂടിയതായി സുരക്ഷാസേന. പഞ്ചാബിലെ തരൺ ജില്ലയിൽ നിന്ന് ഇന്ന് പുലര്‍ച്ചെ ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംയുക്തസംഘമാണ് ഡ്രോണ്‍...
ജമ്മു-കാശ്മീരില്‍ 'പിഐഎ' (പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്) എന്നെഴുതിയ ചാരബലൂണ്‍ കണ്ടെത്തി. കത്വ ജില്ലയിലെ ഹിരാനഗറില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് സുരക്ഷാസേന ബലൂണ്‍ കണ്ടെത്തിയത്. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയതായി സുരക്ഷസേന വ്യക്തമാക്കി.
കറുപ്പും വെളുപ്പും നിറത്തിലുള്ള...
ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള അഗ്നി പ്രൈം മിസൈലുകളുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മിസൈലുകള്‍ ഇന്ത്യന്‍ സൈന്യത്തിനു കൈമാറാൻ സജ്ജമായതായാണ് വിവരം. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)...
രണ്ടായിരം രൂപ നോട്ടുകള്‍ക്കു സമാനമായി 500 രൂപാ നോട്ടുകളും പിന്‍വലിക്കുമെന്ന പ്രചരണം തള്ളി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇക്കാര്യത്തെക്കുറിച്ച് ആര്‍ബിഐ ആലോചിച്ചിട്ടില്ലെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പിന്‍വലിച്ച രണ്ടായിരം...
രാജ്യത്തെ എണ്ണവിതരണ കമ്പനികള്‍ പെട്രോള്‍ - ഡീസല്‍ വില കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ധനവിതരണ കമ്പനികള്‍ അവരുടെ നഷ്ടം നികത്തി സാധാരണ നിലയിലേക്ക് എത്തിയതോടെയാണ് വില കുറയ്ക്കാന്‍ ഒരുങ്ങുന്നത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോഴും...
മെയ്തേയ് - കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടരുന്ന മണിപ്പൂരിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തുന്നത് പുരോഗമിക്കുന്നു. സുരക്ഷാസേനയുടെയും പോലീസിന്റെയും സംയുക്തസംഘടനയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഇതിനോടകം തന്നെ 29-ലധികം അയുധങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ.
ഒരിടവേളക്കു...
വംശീയ കലാപങ്ങളുണ്ടായ മണിപ്പൂരിൽ സംസ്ഥാന വിഭജനത്തിന് ശ്രമം നടത്തിയെന്നാരോപിച്ച് 10 കുകി എംഎൽഎമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി (പിഇസി) ആണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്....
പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രത്തിനു മുന്നില്‍ നിര്‍ദ്ദേശം വച്ചതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് മാനുഫാക്ചേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സാണ് നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്....
ഒഡീഷയിലെ ബാലസോർ ജില്ലയിൽ ട്രിപ്പിൾ ട്രെയിൻ അപകടത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 11 പേര്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചതോടെ അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 288 ആയതായി ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു....
ഡൽഹിയിൽ കത്തോലിക്കാ വൈദികന് ഹിന്ദുസേനാ പ്രവർത്തകരുടെ മർദ്ദനമേറ്റതായി റിപ്പോർട്ട്. ജൂൺ നാലാം തീയതി വിശുദ്ധ കുർബാനക്കു ശേഷമാണ് വൈദികനു നേരെ ആക്രമണമുണ്ടായത്. ഗുരുഗ്രാം ജില്ലയിലെ ഖേർക്കി ദൗലയിലെ സെന്റ് ജോസഫ് വാസ് കത്തോലിക്ക...
വംശീയകലാപം തുടരുന്ന മണിപ്പൂരില്‍ സൈന്യവും കലാപകാരികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേറ്റതായും സ്പിയര്‍ കോര്‍പ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. ഒരാളുടെ നില...
ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്നു പേര്‍ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 278 ആയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഇതില്‍ നൂറിലധികം ആളുകളുടെ...