Saturday, September 5, 2026

National News

ഗാംഗുലിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കും; പശ്ചിമ ബംഗാൾ സർക്കാർ

സുരക്ഷാ കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡൻറുമായിരുന്ന സൗരവ് ഗാംഗുലിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനം. ഇതു സംബന്ധിച്ച തീരുമാനം പശ്ചിമ ബംഗാൾ സർക്കാർ എടുത്തതായാണ്...

ഒഡീഷയിലേക്കുള്ള ആദ്യ വന്ദേ ഭാരത് മേയ് 18 ന്

ഒഡീഷയിലേക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ മേയ് 18 ന് ഫ്ളാഗ് ഓഫ് ചെയ്യും. ഹൗറയിൽ നിന്നും പുരിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹൗറ-പുരി വന്ദേ ഭാരത്...

ലൈക പ്രൊഡക്ഷൻസിൽ ഇഡി റെയ്ഡ്

പ്രമുഖ സിനിമാ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷൻസിൽ ഇഡി -യുടെ റെയ്ഡ്. ഫെമ ചാര്‍ജുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പ്രാഥമിക വിവരം. ലൈകയുടെ ചെന്നൈയിലുള്ള വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന. ബ്രഹ്മാണ്ഡ ചലച്ചിത്രം 'പൊന്നിയന്‍ സെൽവൻ', 'പുഷ്പ' തുടങ്ങിയ...

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഈ മാസം രാജ്യത്തിനു സമര്‍പ്പിക്കും

കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാകേണ്ടിയിരുന്ന പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം നടക്കും. മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം...

ഡോക്ടർമാരുടെ റജിസ്‌ട്രേഷൻ ഒരു സംസ്ഥാനത്തിലേയ്ക്ക് മാത്രം ഒതുക്കി എൻഎംസി

ദേശീയ മെഡിക്കൽ കമ്മീഷന്റെ പുതിയ നിയന്ത്രണചട്ടപ്രകാരം ഇനി ഇന്ത്യൻ ഡോക്ടർമാർക്കു സ്വന്തം സംസ്ഥാനത്തിനുപുറമേ മറ്റൊരിടത്തുകൂടി റജിസ്ട്രേഷൻ ലഭിക്കില്ല. മറ്റൊരു സംസ്ഥാനത്ത് റജിസ്‌ട്രേഷൻ ആവശ്യമെങ്കിൽ മുൻപ് ഉള്ള റജിസ്‌ട്രേഷൻ ഒഴിവാക്കി പുതിയത് നേടണം. എൻഎംസിയുടെ...

ദി കേരള സ്റ്റോറി 100 കോടി ക്ലബ്ബില്‍; നേട്ടം ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍

ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ സുദീപ്തോ സെൻ ചിത്രം ദി കേരള സ്റ്റോറി 100 കോടി ക്ലബ്ബില്‍. മേയ് അഞ്ചിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ഒന്‍പത് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബില്‍ ഇടം...

രാജ്യത്ത് 801 പുതിയ കോവിഡ് കേസുകള്‍

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 801 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മരണങ്ങള്‍ ഉയര്‍ന്നതായാണ് വിവരം. ഒരാഴ്ചയായി രാജ്യത്ത് കോവിഡ് രോഗികളുടെ...

കർണ്ണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും : ഷെട്ടറിനെ മന്ത്രി സഭയിൽ ഉൾപ്പെടുത്തുമെന്നും സൂചന

ഹൂബ്ലി–ധാർവാഡ് സെൻട്രൽ മണ്ഡ‍ലത്തിൽ നിന്നും മത്സരിച്ചു പരാജയപ്പെട്ട ജഗദീഷ് ഷെട്ടാറിനെ എം എൽ സി യായി മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് സൂചന. ബിജെപി യിൽ നിന്നും കോൺഗ്രസിലെത്തിയ ഷെട്ടറിന്റെ സാന്നിധ്യം ബിജെപി വോട്ടുകൾ കോൺഗ്രസ്സ്...

മണിപ്പൂരിലെ ഇപ്പോഴത്തെ അവസ്ഥയും, അടിയന്തിര ആവശ്യങ്ങളും വ്യക്തമാക്കിക്കൊണ്ട് ഇംഫാൽ ആർച്ച് ബിഷപ്പ്

മണിപ്പൂരിലെ ഇപ്പോഴത്തെ അവസ്ഥയും, അടിയന്തിര ആവശ്യങ്ങളും വ്യക്തമാക്കിക്കൊണ്ട് ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക്ക് ല്യൂമോൻ എഴുതുന്നു. പരിതാപകരമായ അവസ്ഥയിൽനിന്ന് കരകയറാൻ എല്ലാ മനുഷ്യ സ്നേഹികളും ഒത്തൊരുമയോടെ കൈകോർക്കേണ്ട സമയമാണിത്. ദുരിതക്കയത്തിൽ അകപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന്...

ഗുസ്തി താരങ്ങളുടെ സമരം: വനിതാ പാർലമെന്റ് എംപിമാര്‍ക്ക് കത്ത്

ഗുസ്തി താരങ്ങളുടെ സമരം തുടരുന്ന സാഹചര്യത്തില്‍ ഭരണകക്ഷിയുടെ വനിതാ പാർലമെന്റ് എംപിമാര്‍ക്ക് കത്ത് നല്‍കി സമരക്കാര്‍. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും നിർമല സീതാരാമനും ഉള്‍പ്പടെയുള്ള ബിജെപിയുടെ 41 വനിതാ നേതാക്കള്‍ക്കാണ് ഗുസ്തി താരങ്ങള്‍...

മണിപ്പൂര്‍ സംഘര്‍ഷം; 5,800 ല്‍ അധികം ആളുകള്‍ പലായനം ചെയ്തു

മെയ്തികളും ഗോത്രവർഗക്കാരും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ മണിപ്പൂരില്‍ നിന്നും പലായനം തുടരുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 5,800 ല്‍ അധികം ആളുകള്‍ സംസ്ഥാനത്തു നിന്നും പലായനം ചെയ്തതായാണ് വിവരം. അയല്‍ സംസ്ഥാനമായ മിസോറാമിലേക്കാണ് ആളുകളുടെ...

കർണ്ണാടക തിരഞ്ഞെടുപ്പ്: കോൺഗ്രസിന് ആശംസകൾ നേർന്ന് മോദി

കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക വിജയം നേടിയ കോൺഗ്രസ് പാർട്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ് പ്രധാനമന്ത്രി കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ നേർന്നത്. "കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ...

കന്നടമണ്ണില്‍ വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; കിതച്ച് ബിജെപിയും ജെഡിഎസും

രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും ഭരണം പിടിച്ചെടുത്ത് കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ പൂർത്തിയാകുമ്പോൾ ഭരണം ഉറപ്പിച്ച് 135 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ കൃത്യമായ ലീഡ് നേടിയും...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്കു അനുമതി; നിർമ്മാണം ഉടൻ തുടങ്ങും

രാജ്യത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാനൊരുങ്ങി റെയിൽവേ. വന്ദേ ഭാരത് ട്രെയിനുകൾക്കാവശ്യമായ സ്ലീപ്പർ കോച്ചുകളുടെ നിർമാണം ഈ വർഷം പൂർത്തീകരിക്കണമെന്ന്‌ ചെന്നൈ പെരുമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് നിർദ്ദേശം നൽകി. 2023-24 കാലയളവിൽ...

പോഷ് നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് സുപ്രീം കോടതി

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമം (പോഷ്) നടപ്പാക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച വന്നെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി. ഗോവ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് മേധാവിയെ ലൈംഗികാതിക്രമത്തെ തുടർന്നു സർവീസിൽ നിന്നു പിരിച്ചുവിട്ട...

Popular

spot_imgspot_img