Saturday, September 5, 2026

National News

ജിഎസ്ടി സമാഹരണത്തില്‍ രാജ്യത്ത് ഏപ്രിലില്‍ റെക്കോര്‍ഡ് വരുമാനം

ജിഎസ്ടി സമാഹരണത്തില്‍ രാജ്യത്ത് ഏപ്രിലില്‍ റെക്കോര്‍ഡ് വരുമാനം. 1.87 ലക്ഷം കോടി രൂപയാണ് ഏപ്രിലില്‍ പിരിഞ്ഞുകിട്ടിയതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 2022 ഏപ്രിലിലെ 1.67 ലക്ഷം കോടി രൂപയായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്. അതിനേക്കാള്‍...

24 മണിക്കൂറിനിടെ 3,325 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,325 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 47,246 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇപ്പോൾ...

വധശിക്ഷയ്ക്ക് ബദല്‍ മാര്‍ഗം പഠിക്കാന്‍ സമിതി പരിഗണനയില്‍; കേന്ദ്രം സുപ്രീം കോടതിയില്‍

വധശിക്ഷയ്ക്ക് തൂക്കിലേറ്റുന്നതിന് ബദല്‍ മാര്‍ഗം പഠിക്കാന്‍ സമിതി പരിഗണനയിലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. നേരത്തെ തൂക്കിക്കൊലയ്ക്കു പകരം വേദന കുറഞ്ഞ ബദല്‍ മാര്‍ഗങ്ങളുടെ സാധ്യതകള്‍ തേടാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കഴുത്തില്‍ കുരുക്കിട്ട്...

പ്ലേ സ്റ്റോറില്‍ നിന്ന് 3,500 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

പ്ലേ സ്റ്റോറില്‍ നിന്ന് 3,500 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. ഗൂഗിള്‍ പോളിസികള്‍ക്കനുസൃതമല്ലാത്ത ലോണ്‍ ആപ്പുകളാണ് നീക്കം ചെയ്തത്. ഈ ആപ്പുകള്‍ ഉപയോക്താക്കളുടെ അനുവാദമില്ലാതെ കോണ്ടാക്ടുകളും ഫോട്ടോകളും ചോര്‍ത്തുന്നുണ്ടെന്ന് ഗൂഗിള്‍ കണ്ടെത്തി. പേഴ്സണല്‍...

ഈടില്ലാതെ നല്‍കുന്ന വായ്പകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബാങ്കുകളോട് ആര്‍ബിഐ

ഈടില്ലാതെ നല്‍കുന്ന വായ്പകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബാങ്കുകളോട് ആര്‍ബിഐ. അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. വ്യക്തിഗത ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, ചെറുകിട വ്യവസായ ലോണ്‍, മൈക്രോ ഫിനാന്‍സ് ലോണ്‍...

‘സുരക്ഷാ ഭീഷണി’; 14 മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

സുരക്ഷാഭീഷണിയെത്തുടര്‍ന്ന് പതിനാല് മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഐഎംഒ ഉള്‍പ്പടെയുള്ള ആപ്പുകളാണ് നിരോധിച്ചത്. പാകിസ്താനില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തീവ്രവാദികള്‍ ഈ മെസഞ്ചര്‍ ആപ്പുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്...

പ്രത്യേക സാഹചര്യങ്ങളില്‍ വിവാഹമോചനത്തിനായി 6 മാസം കാത്തിരിക്കേണ്ട; നിര്‍ണ്ണായക വിധിയുമായി സുപ്രീം കോടതി

വിവാഹമോചനത്തിനായി വൈവാഹിക നിയമങ്ങള്‍ പ്രകാരം ആവശ്യപ്പെടുന്ന 6 മാസത്തെ കാത്തിരിപ്പ് കാലയളവിന്റെ ആവശ്യകത ഒഴിവാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വീണ്ടും കൂട്ടിയോജിക്കാന്‍ കഴിയാത്ത തരത്തിലുള്ള വൈവാഹിക ബന്ധത്തിന്റെ തകര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിവാഹബന്ധം പിരിച്ചുവിടാമെന്ന്...

അനാവശ്യ ഫോണ്‍ കോളുകള്‍ തടയാന്‍ എഐ സംവിധാനം; ടെലികോം കമ്പനികളുടെ സമയപരിധി ഇന്ന് തീരും

അനാവശ്യ പരസ്യ ഫോണ്‍ കോളുകളും എസ്എംഎസുകളും തടയാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി യുസിസി(അണ്‍സോളിസൈറ്റഡ് കൊമേഷ്യല്‍ കമ്മ്യൂണിക്കേഷന്‍) ഡിറ്റക്റ്റ് സിസ്റ്റം നടപ്പിലാക്കുന്നതിന് ടെലികോം കമ്പനികള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) നല്‍കിയ...

‘മന്‍ കി ബാത്ത് എനിക്ക് വ്രതവും തീര്‍ത്ഥയാത്രയും’; നൂറാം പതിപ്പില്‍ മോദി

മന്‍ കി ബാത്തിന്റെ വിജയം ശ്രോതാക്കളാണെന്ന് നൂറാം പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ മന്‍ കി ബാത്തിലൂടെ സാധിച്ചു. അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രോത്സാഹനമായിത്തീര്‍ന്നുവെന്നത്...

പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് നൂറാം എപ്പിസോഡില്‍; ഇന്ന് ഐക്യരാഷ്ട്രസഭ ആസ്ഥാനത്തും പ്രക്ഷേപണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് നൂറാം എപ്പിസോഡ് സംപ്രേഷണം ചെയ്യുക. ഐക്യരാഷ്ട്രസഭ ട്രസ്റ്റീഷിപ്പ് കൗണ്‍സില്‍ ചേമ്പറിലും മന്‍ കി ബാത്ത്...

സ്വവര്‍ഗ വിവാഹം: രാഷ്ട്രപതിക്കു പൗരപ്രമുഖരുടെ കത്ത്

സ്വവര്‍ഗവിവാഹത്തിനു നിയമപ്രാബല്യം നല്‍കുന്നതിനെതിരേ നൂറുകണക്കിനു പൗരപ്രമുഖര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു. പ്രകൃതിവിരുദ്ധവും യുക്തിരഹിതവുമാണ് സ്വവര്‍ഗവിവാഹമെന്നു പറഞ്ഞ അവര്‍ ഇന്ത്യന്‍ സമൂഹവും സംസ്‌കാരവും ഇത്തരം രീതിയെ സ്വീകരിക്കില്ലെന്നും ചുണ്ടിക്കാട്ടി. മുന്‍ സിഎജി രാജീവ് മെഹര്‍ഷി ഉള്‍പ്പെടെ...

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ചരിത്ര നേട്ടവുമായി മലയാളി നാവികന്‍ അഭിലാഷ് ടോമി

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ചരിത്ര നേട്ടവുമായി മലയാളി നാവികന്‍ അഭിലാഷ് ടോമി. റേസില്‍ രണ്ടാം സ്ഥാനക്കാരനായായി ഫിനിഷ് ചെയ്ത അഭിലാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യ...

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് സുപ്രീം കോടതി. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി...

അവയവദാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് കാഷ്വൽ ലീവ് 42 ദിവസമാക്കി

അവയവദാനം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പ്രത്യേക കാഷ്വൽ ലീവ് 30 ല്‍ നിന്നും 42ആയി ഉയര്‍ത്തും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം. പ്രധാന ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം...

ലോകത്തിന്റെ ആണവ ശേഖരത്തില്‍ 13000ത്തോളം പോര്‍മുനകള്‍ ഉണ്ടെന്ന് കണക്കുകള്‍

ലോകത്തിന്റെ ആണവ ശേഖരത്തില്‍ 13000ത്തോളം പോര്‍മുനകള്‍ ഉണ്ടെന്ന് കണക്കുകള്‍. ആണവായുധങ്ങളുടെ എണ്ണത്തില്‍ റഷ്യയും അമേരിക്കയും ചൈനയുമാണ് മുന്നില്‍ തുടരുന്നത്. സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ ഇയര്‍ബുക്കാണ് ഭീതിയുണര്‍ത്തുന്ന ഈ...

Popular

spot_imgspot_img