Saturday, September 5, 2026

National News

കിഴക്കന്‍ ലഡാക്ക്: സാധ്യമായ പരിഹാരങ്ങള്‍ തേടുമെന്ന് ഇന്ത്യയും ചൈനയും

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ പ്രദേശങ്ങളില്‍ പരസ്പരം സ്വീകാര്യമായ പരിഹാരങ്ങള്‍ തേടുമെന്ന് വ്യക്തമാക്കി ഇന്ത്യ-ചൈന സൈനികതല കൂടിക്കാഴ്ച. യഥാര്‍ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ഇരുപക്ഷവും വ്യക്തവും സുദീര്‍ഘവുമായ ചര്‍ച്ചകള്‍ നടത്തിയതായി വിദേശകാര്യ...

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അതിവേഗം തീരുമാനമെടുക്കണം: സുപ്രീം കോടതി

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അതിവേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 200-ാം അനുച്ഛേദം അതാണ് ആവശ്യപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എത്രയും വേഗം...

സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി ഓപ്പറേഷന്‍ കാവേരി; തുറമുഖത്തെത്തിയത് 500 പേര്‍

സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായുള്ള ഓപ്പറേഷന്‍ നടക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഓപ്പറേഷന്‍ കാവേരിയെന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. ഏകദേശം 500 ഇന്ത്യക്കാര്‍ സുഡാനിലെ തുറമുഖത്തെത്തിയതായി അദ്ദേഹം പറഞ്ഞു....

നീതി തേടി വനിതാ ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയില്‍

ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷണെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ സുപ്രീം...

പിറന്നാള്‍ സമ്മാനം; സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗേറ്റ് ഇനി അറിയപ്പെടുക സച്ചിന്റെ പേരില്‍

ഓസ്‌ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് ഇനി അറിയപ്പെടുന്നത് സച്ചിന്റെയും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെയും പേരിലായിരിക്കും. 'ബ്രയാന്‍ ലാറ-സച്ചിന്‍ ടെണ്ടുല്‍ക്കര്‍' ഗേറ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതര്‍ അനാച്ഛാദനം ചെയ്തു. സച്ചിന്റെ 50-ാമത് ജന്മദിനവും...

പരിണാമ സിദ്ധാന്തം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അക്കാദമിക് വിദഗ്ധര്‍ രംഗത്ത്

ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ എന്‍സിഇആര്‍ടിയുടെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരായി ശാസ്ത്രജ്ഞരും അധ്യാപകരും അടക്കമുള്ള അക്കാദമിക്ക് വിദഗ്ധര്‍ രംഗത്ത്. ഐഐടികള്‍ ഐസറുകള്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് തുടങ്ങി വിവിധ...

കുനോ ദേശീയ ഉദ്യാനത്തിൽ ഒരു ചീറ്റ കൂടി ചത്തു

ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്ന് കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ച ഒരു ചീറ്റ കൂടി ചത്തു. ഉദയ് എന്നു പേരിട്ടിരുന്ന ചീറ്റയാണ് പതിവ് പരിശോധനക്കിടെ ചത്തതായി കണ്ടെത്തിയത്. നേരത്തെ സാഷ എന്ന ചീറ്റയും ചത്തിരുന്നു. കേന്ദ്രസർക്കാരിന്റെ...

സുഡാനില്‍ കുടുങ്ങിക്കിടക്കുന്നത് മൂവായിരത്തോളം ഇന്ത്യക്കാര്‍; അടിയന്തര ഒഴിപ്പിക്കല്‍ പരിഗണനയില്‍

അര്‍ധ സൈന്യവും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ കുടുങ്ങിക്കിടക്കുന്നത് മൂവായിരത്തോളം ഇന്ത്യക്കാര്‍. ഇവരെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള നടപടികള്‍ ആലോചിക്കുകയാണ് ഇന്ത്യ. സുഡാനിലെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ ഉന്നതതല...

സത്യ പാല്‍ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യും; പിന്തുണയുമായി കര്‍ഷകര്‍

മുന്‍ ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യ പാല്‍ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യും. കേന്ദ്ര ഭരണ പ്രദേശത്ത് ഇന്‍ഷുറന്‍സ് തട്ടിപ്പ് അഴിമതി നടന്നെന്നു ചൂണ്ടിക്കാട്ടിയുള്ള കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നു പിടിഐ റിപ്പോര്‍ട്ട്...

പിഎസ്എല്‍വി- സി 55 വിക്ഷേപണം ഇന്ന്; രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും

ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി- സി 55 വിക്ഷേപണം ഇന്ന്. ഉച്ചയ്ക്ക് 2.19 ന് ശ്രീഹരിക്കട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ പാഡില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയരുക. സിംഗപ്പൂരില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍...

സുഡാന്‍ സംഘര്‍ഷം; മലയാളികള്‍ക്കായി കേരള ഹൗസില്‍ ഹെല്‍പ് ഡസ്‌ക്

സുഡാനില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഡല്‍ഹി കേരള ഹൗസില്‍ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡെസ്‌കാണ് തുറന്നത്. ബന്ധപ്പെടേണ്ട നമ്പര്‍ 011 23747079. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള പദ്ധതികള്‍...

പൂഞ്ച് ഭീകരാക്രമണം: 12 പേര്‍ കസ്റ്റഡിയില്‍

പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍, ആക്രമണത്തില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന 12 പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. സൈനികര്‍ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളില്‍ നിന്നും ഭീകരര്‍ വെടിയുതിര്‍ത്തുവെന്നാണ് എന്‍ഐഎ അന്വേഷണത്തിലെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളമടക്കമുളള എട്ട് സംസ്ഥാനങ്ങളോട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നുളള നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കര്‍ണാടക, രാജസ്ഥാന്‍, കേരളം, തമിഴ്‌നാട്,...

ആധാറില്‍ സ്വകാര്യ മേഖലയുടെ പരിശോധന; പുതിയ ചട്ടം പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ആധാര്‍ ആധികാരികത പരിശോധിക്കുന്നതിനുള്ള അധികാരം സ്വകാര്യ മേഖലയ്ക്കുകൂടി കൈമാറി ചട്ടങ്ങള്‍ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവില്‍ സാമൂഹ്യക്ഷേമ പദ്ധതികളടക്കം വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കുന്നതിനുള്ള അധികാരം...

രാജ്യത്ത് 11,692 പുതിയ കോവിഡ് രോഗികള്‍

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു നേരിയ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,692 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ നിലവിൽ സജീവമായ...

Popular

spot_imgspot_img