Saturday, September 5, 2026

National News

സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപരമാക്കല്‍; സംസ്ഥാനങ്ങളോട് നിലപാട് തേടി കേന്ദ്രം

ഇന്ത്യയില്‍ സ്വവര്‍ഗവിവാഹങ്ങള്‍ നിയമപരമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കവേ, വിഷയത്തില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിലപാട് തേടി കേന്ദ്രം. 10 ദിവസത്തിനകം സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹം കഴിക്കാനുള്ള...

നേപ്പാളില്‍ കാണാതായ പര്‍വതാരോഹകയെ കണ്ടെത്തി

നേപ്പാളിലെ 'അന്നപൂര്‍ണ' കൊടുമുടി കീഴടക്കി ഇറങ്ങുന്നതിനിടെ കാണാതായ ഇന്ത്യന്‍ വനിതാ പര്‍വതാരോഹക ബല്‍ജീത് കൗറിനെ (27) കണ്ടെത്തി. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ 7375 മീറ്റര്‍ ഉയരത്തില്‍ വച്ചാണ് കൗറിനെ കണ്ടെത്തിയത്. പര്‍വതത്തിലെ...

സമൂഹത്തില്‍ പൂര്‍ണ്ണനായ പുരുഷനോ പൂര്‍ണ്ണയായ സ്ത്രീയോ ഇല്ലെന്ന് സുപ്രീം കോടതി

സമൂഹത്തില്‍ പൂര്‍ണ്ണനായ പുരുഷനോ പൂര്‍ണ്ണയായ സ്ത്രീയോ ഇല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദചൂഡ്. അത് കൂടുതല്‍ സങ്കീര്‍ണ്ണമാണ്. അതുകൊണ്ട് സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ സ്ത്രീയും പുരുഷനും എന്ന് പറയുമ്പോഴും, അത്...

രാജ്യത്ത് കോവിഡ് ബാധിച്ച് പതിനൊന്നു മരണം; പുതിയ കോവിഡ് കേസുകള്‍ 7633

രാജ്യത്ത് കോവിഡ് ബാധിച്ച് ഇന്ന് പതിനൊന്നു പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ കോവിഡ് രോഗത്തെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 5,31,152 ആയി ഉയര്‍ന്നു. അതേ സമയം 7,633 പുതിയ...

വന്ദേഭാരത് എക്സ്പ്രസിനു പിന്നാലെ “വന്ദേ മെട്രോ” ആരംഭിക്കുന്നു

സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് രാജ്യത്തു തരംഗമായതിനു പിന്നാലെ "വന്ദേ മെട്രോ" ആരംഭിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. 100 കിലോമീറ്ററിൽ താഴെ ദൂരമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കാനാണ് പദ്ധതി കൊണ്ട് സര്‍ക്കാര്‍...

ഉത്തരവാദി മോദി; പുല്‍വാമ ഭീകരാക്രമണം തുറന്നുപറഞ്ഞ് മുന്‍ കരസേനാ മേധാവി

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന്റെ പ്രാഥമിക ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെന്ന് തുറന്നടിച്ച് മുന്‍ കരസേനാ മേധാവി ജനറല്‍ ശങ്കര്‍ റോയ്ചൗധരി. മോദിയെ ഉപദേശിക്കുന്ന ദേശീയ സുരക്ഷാ...

‘സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ച്ചപ്പാട്’; എതിര്‍ത്ത് കേന്ദ്രവും ബാലാവകാശ കമ്മീഷനും

സ്വവര്‍ഗ വിവാഹത്തെ നിയമ വിധേയമാക്കുന്നതിനെ എതിര്‍ത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍. സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും കമ്മീഷന്‍ അറിയിച്ചു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ നേരത്തെ ന്യൂനപക്ഷ സംഘടനകളും...

മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നു

യുപിയില്‍ ഗുണ്ടാത്തലവന്‍ ആതിഖ് അഹമ്മദിന്റെ കൊലപാതകത്തിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നു. പോലീസിന്റേയും മാധ്യമപ്രവര്‍ത്തകരുടെയും നടുവില്‍ നില്‍ക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ അക്രമികള്‍ ആതിഖിനെയും സഹോദരന്‍ അഷ്‌റഫിനെയും വെടിവച്ചു വീഴ്ത്തിയത്. പോലീസിന്റെയോ ജുഡീഷല്‍...

‘ചെറിയ മാറ്റങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ല’; പാഠപുസ്തക പരിഷ്‌കരണത്തില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി

ഗാന്ധി വധത്തിലെ ആര്‍എസ്എസ് പങ്ക്, മുഗള്‍ രാജവംശ ചരിത്രം, മൗലാന അബുല്‍ കലാം ആസാദിന്റെ സംഭാവനകള്‍, ഗുജറാത്ത് കലാപം പരാമര്‍ശിക്കുന്ന ഭാഗം തുടങ്ങിയവ പാഠപുസ്തകത്തില്‍ നിന്ന് നീക്കിയതിലെ വിവാദത്തില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി. പാഠഭാഗങ്ങളെ...

ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനം; റഷ്യന്‍ നിര്‍മിത എസ്400 പരീക്ഷിക്കാന്‍ ഇന്ത്യ

റഷ്യന്‍ നിര്‍മിത എസ്-400ന്റെ ഇന്ത്യയിലെ പരീക്ഷണം ഉടന്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമാണിത്. ചെറുകിട, ഇടത്തരം റേഞ്ച് മിസൈലുകളിലൊന്ന് പ്രയോഗിച്ച് എസ്400 ന്റെ പരീക്ഷണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രതിരോധ...

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; ആശങ്കയറിയിച്ച് രാഷ്ട്രപതി

രാജ്യത്ത് ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതയായുള്ള റിപ്പോര്‍ട്ടുകളില്‍ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി. ക്രിസ്ത്യന്‍ മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്. രാഷ്ട്രപതി ഭവനിലെത്തിയാണ് പുരോഹിതരടക്കമുള്ള ക്രൈസ്തവ സഭാ പ്രതിനിധികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവുമായി...

പുല്‍വാമ ആക്രമണത്തിനു പിന്നില്‍ സുരക്ഷാ വീഴ്ച; പുറത്തുപറയരുതെന്ന് നിര്‍ദേശമുണ്ടായി: മോദിക്കെതിരെ മുന്‍ കാശ്മീര്‍ ഗവര്‍ണര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചെന്നും ഇക്കാര്യത്തില്‍ മൗനം പാലിക്കാന്‍ പ്രധാനമന്ത്രി...

ഇന്ത്യയിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകബാങ്ക് പ്രസിഡന്റ്

ഇന്ത്യയിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ്. അമേരിക്കയിലെ വാഷിംങ്ടണില്‍ നടന്ന ലോകബാങ്ക് വാര്‍ഷിക സമ്മേളനത്തില്‍ സ്ത്രീകളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം സ്ത്രീ...

‘കോവിഡ് കേസുകള്‍ മേയ് പകുതിയോടെ 50,000 കടക്കും’; പ്രൊഫസര്‍ ഡോ മനീന്ദ്ര അഗര്‍വാള്‍

രാജ്യത്തു കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഐഐടി കാണ്‍പൂര്‍ പ്രൊഫസര്‍ ഡോ. മനീന്ദ്ര അഗര്‍വാള്‍. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മേയ് മാസം പകുതിയോടെ കേസുകള്‍ അതിന്‍റെ ഉച്ചസ്ഥായില്‍ എത്തുമെന്നാണ് വിലയിരുത്തുന്നത്. 50...

ഡോ. ബി. ആർ അംബേദ്കറുടെ പൂര്‍ണ്ണകായ പ്രതിമയുടെ അനാച്ഛാദനം ഇന്ന്

ഇന്ത്യൻ ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ പൂര്‍ണ്ണകായ പ്രതിമ ഹൈദരാബാദില്‍ ഇന്ന് അനാച്ഛാദനം ചെയ്യും. അംബേദ്കറുടെ 132-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രതിമ അനാച്ഛാദനം...

Popular

spot_imgspot_img