Saturday, September 5, 2026

National News

മാംസ ഉല്‍പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ്; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

കയറ്റുമതി ചെയ്യുന്ന മാംസങ്ങള്‍ക്കും മാംസ ഉത്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കുകയും സംസ്‌കരണം നടത്തുകയും പൊതിയുകയും ചെയ്താല്‍ മാത്രമേ...

വനിതാ സൈനികരുടെ സ്ഥാനക്കയറ്റത്തില്‍ വിവേചനം; തിരുത്തിയില്ലെങ്കില്‍ കടുത്ത നടപടി, കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ താക്കീത്

വനിതാ സൈനികരുടെ സ്ഥാനക്കയറ്റത്തില്‍ വിവേചനമുണ്ടെന്ന ഹര്‍ജിയില്‍ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ബബിത...

അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് അറിയാന്‍ ആര്‍ബിഐയുടെ കേന്ദ്രീകൃത പോര്‍ട്ടല്‍

അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ എന്ന വിഭാഗത്തിലേക്ക് മാറ്റിയ അക്കൗണ്ടിലെ ഡെപ്പോസിറ്റ് വിവരങ്ങള്‍ എളുപ്പത്തില്‍ അറിയുന്നതിനായി കേന്ദ്രീകൃത പോര്‍ട്ടലുമായി റിസര്‍വ്വ് ബാങ്ക്. 10 വര്‍ഷമോ അതില്‍ക്കൂടുതലോ ആയി ഇടപാടുകള്‍ നടത്താത്തതിനെത്തുടര്‍ന്ന്, അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ കാലതാമസമില്ലാതെ,...

കേന്ദ്രസര്‍ക്കാരിനെതിരായ വ്യാജ വാര്‍ത്ത തടയാന്‍ പുതിയ സംവിധാനം വരുമെന്ന് ഐടി മന്ത്രാലയം

കേന്ദ്രസര്‍ക്കാരിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് തടയാന്‍ പുതിയ സംവിധാനം വരുമെന്ന് ഐടി മന്ത്രാലയം. സര്‍ക്കാരിനെ കുറിച്ചുള്ള വാര്‍ത്തകളുടെ നിജസ്ഥിതി ഈ സംവിധാനം പരിശോധിക്കും. വ്യാജമെന്ന് കണ്ടെത്തുന്ന വാര്‍ത്തകള്‍ നീക്കം...

ആഗോള വളര്‍ച്ചാ നിരക്ക് 3 ശതമാനത്തില്‍ താഴെയാകുമെന്ന് ഐഎംഎഫ്

ഈ വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് മൂന്നു ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ. പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയും ആയിരിക്കുമെന്നും...

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം. കോവിഡ് വ്യാപനം നേരിടാന്‍ ജില്ലാ അടിസ്ഥാനത്തില്‍ യോഗം ഇന്ന് മുതല്‍ ആരംഭിക്കും. സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരുമടക്കം...

വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍; ആമസോണുമായി കൈകോര്‍ത്ത് കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് ആമസോണ്‍. സര്‍ക്കാര്‍ സ്റ്റുഡിയോകളില്‍ നിന്ന് സിനിമകളും ടിവി ഷോകളും സ്ട്രീം ചെയ്യുന്നതിനും ആമസോണിന്റെ പ്രധാന വിപണിയില്‍ സര്‍ക്കാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പുകള്‍ നല്‍കുന്നതിനുമായാണ് ആമസോണ്‍ സര്‍ക്കാറുമായി സഹകരിക്കുന്നത്....

ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയില്‍ നിയന്ത്രണങ്ങളുമായി കേന്ദ്രം; കാശ് വെച്ചുള്ള കളിക്ക് വിലക്ക്

ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയ്ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ പൂര്‍ണമായും നിരോധിക്കും. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി. ജനുവരിയിലാണ് കരടുനയം പുറത്തിറക്കിയത്. 2021-ലെ...

ഐക്യരാഷ്ട്ര സഭാ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ ഇന്ത്യയ്ക്ക് അംഗത്വം

ഐക്യരാഷ്ട്ര സഭാ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ അംഗത്വം നേടി ഇന്ത്യ. ഏഷ്യ-പസഫിക് വിഭാഗത്തിലാണ് ഇന്ത്യയുടെ വിജയം. രണ്ടു പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യ ഈ കമ്മീഷനില്‍ ഇടംപിടിക്കുന്നത്. 53ല്‍ 46 വോട്ട് നേടിയ വലിയ ഭൂരിപക്ഷത്തിലാണ് ഇന്ത്യ വിജയിച്ചത്. ഏഷ്യ-പസഫിക്...

കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

രാജ്യത്തെ കോവിഡ് കേസുകളുടെ വര്‍ധന തുടരുന്നു. മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 606 ആണ് ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കണക്ക്. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. രാജ്യത്തെ...

പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍

പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി പ്രതിമാസമാകും ഇനി മുതല്‍ വില നിര്‍ണയിക്കുക. മാര്‍ക്കറ്റ് ഘടകങ്ങള്‍ക്ക് അനുസരിച്ച് പ്രകൃതി വാതക...

അവകാശികളില്ല, ബാങ്കുകളില്‍ കെട്ടികിടക്കുന്നത് 35,000 കോടി രൂപ; പണം റിസര്‍വ് ബാങ്കിലേക്ക് മാറ്റി

ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് അക്കൗണ്ടുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന 35,000 കോടി രൂപ റിസര്‍വ് ബാങ്കിലേക്ക് മാറ്റി. കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാഡ് ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം പാര്‍ലമെന്റിനെ അറിയിച്ചത്. 10.24...

മാധ്യമ സ്വാതന്ത്ര്യത്തെ കടന്നാക്രമിക്കരുത്; മീഡിയ വണ്‍ വിലക്ക് നീക്കി സുപ്രീംകോടതി

മീഡിയ വണ്‍ വാര്‍ത്താ ചാനലിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ...

പ്ലസ് ടു വിദ്യാര്‍ഥികളുടെ പുസ്തകത്തില്‍നിന്നു മുഗള്‍ പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് പഠനഭാരം ലഘൂകരിക്കാനെന്ന് എന്‍സിഇആര്‍ടി

പ്ലസ് ടു വിദ്യാര്‍ഥികളുടെ പുസ്തകത്തില്‍നിന്നു മുഗള്‍ ചരിത്ര പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനു പിന്നില്‍ ഗൂഢ ഉദ്ദേശ്യങ്ങളില്ലെന്ന് എന്‍സിഇആര്‍ടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അധ്യയനദിവസങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിന് സ്വീകരിച്ച നടപടിയുടെ ഭാഗമായാണ് പാഠഭാഗങ്ങള്‍...

അരുണാചല്‍ പ്രദേശിന് മേല്‍ അവകാശം ഉറപ്പിക്കാന്‍ ചൈന; 11 സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കി

അരുണാചല്‍ പ്രദേശിന് മേലുള്ള അവകാശവാദം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങള്‍ക്ക് ചൈന പുതിയ പേരുകള്‍ നല്‍കി. ഈ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ 'ടിബറ്റിന്റെ തെക്കന്‍ ഭാഗമായ സാങ്നാന്‍' എന്നാണ്...

Popular

spot_imgspot_img