Saturday, September 5, 2026

National News

നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ പ്രകാരം കുറ്റകരം; 2011-ലെ വിധി റദ്ദാക്കി സുപ്രീംകോടതി

നിരോധിത സംഘടനയില്‍ അംഗത്വമുണ്ടെന്ന ഒറ്റ കാരണത്താല്‍ യുഎപിഎ ചുമത്താന്‍ ആകില്ലെന്ന മുന്‍ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കിലും നിരോധിത സംഘടനയില്‍ അംഗത്വമുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന യുഎപിഎ നിയമത്തിലെ 10 (എ)...

വധശിക്ഷ വിധിക്കുന്നതിലെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്ന നിര്‍ദേശവുമായി സുപ്രീംകോടതി

വധശിക്ഷ വിധിക്കുന്നതിലെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്ന നിര്‍ദേശവുമായി സുപ്രീംകോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ കുറ്റകൃത്യത്തിന്റെ സ്വഭാവവും ക്രൂരതയും അടിസ്ഥാനമാക്കുന്നതിനൊപ്പം പ്രതി സ്വയം നവീകരിക്കാനുള്ള സാധ്യതകള്‍ കൂടി പരിശോധിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ...

രാജ്യത്ത് ദളിത് ജനവിഭാഗത്തിനെതിരായ അതിക്രമങ്ങളില്‍ ഗണ്യമായ വര്‍ധന

രാജ്യത്ത് ദളിത് ജനവിഭാഗത്തിനെതിരായ അതിക്രമങ്ങളില്‍ ഗണ്യമായ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2018 മുതല്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി 1,89,945 കേസുകളാണ് ദളിതര്‍ക്കെതിരായ അതിക്രമങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2021ല്‍ പ്രസിദ്ധീകരിച്ച നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍...

മാനനഷ്ടക്കേസില്‍ രാഹുലിന് 30 ദിവസത്തെ ജാമ്യം

ബിജെപി എംഎൽഎ പൂർണേഷ് മോദി നല്‍കിയ മാനനഷ്ടക്കേസില്‍ സൂറത് കോടതി കുറ്റക്കാരനെന്നു വിധിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്കു ജാമ്യം അനുവദിച്ചു. 30 ദിവസത്തെ ജാമ്യമാണ് രാഹുലിനു ലഭിച്ചിരിക്കുന്നത്. മാനനഷ്ടക്കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്നു ഗുജറാത്തിലെ...

ഡല്‍ഹിയുടെ പേര് മാറ്റി ഇന്ദ്രപ്രസ്ഥമെന്നാക്കണമെന്ന് ഹിന്ദുസേന

രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ പേര് മാറ്റണമെന്ന് ഹിന്ദുസേന. ഡല്‍ഹി എന്ന പേരുമാറ്റി ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്നാണ് ആവശ്യം. ഈ ആവശ്യവുമായി ഹിന്ദു സേന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു. ഡല്‍ഹി പാണ്ഡവരുടെ രാജധാനിയായിരുന്നു എന്ന് കത്തില്‍ പറയുന്നു. ഇതിനുള്ള...

ജീനോം സീക്വന്‍സിങ് വര്‍ധിപ്പിക്കണം, ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ കോവിഡ് മാനദണ്ഡം പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ബുധനാഴ്ച ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍. ശ്വാസകോശ...

പോപ്പുലര്‍ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കുമുള്ള നിരോധനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം യുഎപിഎ ട്രൈബ്യൂണല്‍ ശരിവച്ചു. 5 വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം...

പ്രതിഷേധം പ്രകടമാക്കി ഇന്ത്യ; ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷ പിന്‍വലിച്ചു

ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷ ഇന്ത്യ പിന്‍വലിച്ചു. ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലെ സുരക്ഷയും കുറച്ചിട്ടുണ്ട്. പഞ്ചാബില്‍ അമൃത്പാല്‍ സിംഗിനെതിരായിട്ടുള്ള നടപടികള്‍ പോലീസും കേന്ദ്രസേനയും ശക്തമാക്കിയതിന് പിന്നാലെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസിന് അകത്തേക്ക്...

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണം; കര്‍ശനനിര്‍ദേശവുമായി ഐ.സി.എം.ആര്‍

രാജ്യത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും ബാക്ടീരിയല്‍ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും കര്‍ശനനിര്‍ദേശവുമായി ഐ.സി.എം.ആര്‍. (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ.സി.എം.ആര്‍ പുറത്തുവിട്ടിട്ടുണ്ട്. ലോപിനാവിര്‍-റിറ്റോണാവിര്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ഐവര്‍മെക്റ്റിന്‍,...

രാജ്യം 6ജി യുഗത്തിലേക്ക്: നയരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യും

രാജ്യത്തു 6ജി നെറ്റ്വര്‍ക്കിനെ കുറിച്ചു ഗവേഷണം നടത്തിയ സമിതിയുടെ റിപ്പോര്‍ട്ടുകളടങ്ങിയ നയരേഖ ഇന്നു പ്രകാശനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംവിധാനം നടപ്പാക്കുന്നതിനുള്ള നയരേഖ പ്രകാശനം ചെയ്യുന്നത്. 2028-29 കാലഘട്ടമാകുമ്പോള്‍ രാജ്യത്ത് 6ജി...

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധങ്ങളോ സമരമോ നടത്താന്‍ പാടില്ല; കേന്ദ്ര സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധങ്ങളോ സമരമോ നടത്താന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും കേന്ദ്ര സര്‍ക്കാര്‍. ഓള്‍ഡ് പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷനല്‍ ജോയിന്റ് കൗണ്‍സില്‍ ഓഫ് ആക്ഷന്‍ ചൊവ്വാഴ്ച...

മാട്ടിറച്ചി നിരോധന നിയമം കര്‍ശനമാക്കും; മഹാരാഷ്ട്രയില്‍ ‘ഗൗ സേവ ആയോഗ്’

പോത്തൊഴികെയുള്ള മാടുകളെ അറക്കുന്നതും മാംസം സൂക്ഷിക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ച 2015ലെ മാട്ടിറച്ചി നിരോധന നിയമം ശക്തമായി നടപ്പാക്കാന്‍ മഹാരാഷ്ട്ര. 'ഗൗ സേവ ആയോഗ്' എന്ന പേരിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കമ്മീഷന് രൂപം നല്‍കുന്നത്....

ശ്രീനഗറില്‍ 100 ഏക്കറിലായി അമ്യൂസ്‌മെന്റ് പാര്‍ക്ക് വരുന്നു

വിനോദ സഞ്ചാരികളുടെ ഹബ്ബായി മാറാനൊരുങ്ങി ശ്രീനഗര്‍. ഡിസ്നി ലാന്‍ഡ് മാതൃകയിലുള്ള വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുമെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. 100 ഏക്കറിലാകും പദ്ധതി ആവിഷ്‌കരിക്കുക. അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര കണ്‍സള്‍ട്ടന്‍സി...

തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നതിന് ബദല്‍ മാര്‍ഗം; കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി

തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നതിന് ബദല്‍ മാര്‍ഗം വേണമോ എന്നതില്‍ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങി സുപ്രീംകോടതി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ച്...

മരിച്ചവരുടെ ആധാര്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള സംവിധാനം ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

മരിച്ചവരുടെ ആധാര്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള സംവിധാനം ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ജനന സര്‍ട്ടിഫിക്കറ്റില്‍ തന്നെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ തുടര്‍ച്ചയാണ് ഇത് നടപ്പാക്കുക. മരണ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്ന വിധത്തില്‍, 1969...

Popular

spot_imgspot_img