Saturday, September 5, 2026

National News

ബെംഗളുരു-മൈസൂരു അതിവേഗ പാത നാളെ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

ബെംഗളൂരു-മൈസൂരു അതിവേഗ പാത നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ഇതോടെ ഈ വഴിയുള്ള യാത്രാ ദൈര്‍ഘ്യം 3 മണിക്കൂറില്‍ നിന്ന് 75 മിനിട്ടായി കുറയും. എന്‍.എച്ച്-275ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ 6-വരിപ്പാതയും...

ഇന്ത്യയിലെ കോടതി വ്യവഹാരങ്ങള്‍ കാലത്തിനനുസരിച്ച് മാറണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഇന്ത്യയിലെ കോടതി വ്യവഹാരങ്ങള്‍ കാലത്തിനനുസരിച്ച് മാറണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. കോവിഡ് കാലത്ത് വെര്‍ച്വല്‍ ഹിയറിംഗ് പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ കോടതികള്‍ ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇത്തരമൊരു...

ഇന്ത്യ-യുഎസ് വ്യാപാര ബന്ധം ദൃഢമാക്കാന്‍ പ്രത്യേക സമിതി

ഇന്ത്യ-യുഎസ് വ്യാപാര ബന്ധം ദൃഢമാക്കുന്നതിനു ഇരു രാജ്യങ്ങളിലേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതി രൂപികരിക്കാന്‍ ലക്ഷ്യമിടുന്നു. യുഎസ് വാണിജ്യ മന്ത്രി ജീന റെയ്മോണ്ടയും കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു...

ഖാലിസ്ഥാന്‍ അനുകൂല ഉള്ളടക്കം: ആറു യൂട്യൂബ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക്

ഖാലിസ്ഥാന്‍ അനുകൂല ഉള്ളടക്കങ്ങളടങ്ങിയ ആറു യൂട്യൂബ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ വിലക്ക്. ഇത് സംബന്ധിച്ച വിവരം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് പുറത്തുവിട്ടത്. നടപടികള്‍ സ്വീകരിച്ചിട്ടു പത്തു ദിവസമായെന്നും...

പിഎം കിസാന്‍ സമ്മാന്‍ നിധി; രണ്ടര കോടി അനര്‍ഹരെ ഒഴിവാക്കി കേന്ദ്രം

പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ പുതിയ ഗഡുവായ 2000 രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഇത്തവണ ആനുകൂല്യം കൈപ്പറ്റിയ കര്‍ഷകരുടെ എണ്ണം 11.27 കോടിയില്‍ നിന്ന് 8.54 കോടിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം മേയില്‍...

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസും ഡല്‍ഹിയില്‍ നയതന്ത്രതല ചര്‍ച്ച നടത്തി. വ്യാപാരം, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിയത്. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള...

രാജ്യത്തെ ഇന്ധന ഉപഭോഗം ഇരുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍

രാജ്യത്തെ ഇന്ധന ഉപഭോഗം 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതായി കണക്കുകള്‍. അഞ്ചു ശതമാനത്തിലേറെ വാര്‍ഷിക വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിദിന ഉപഭോഗം 48.2 ലക്ഷം ബാരലായി. എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ്...

തെരഞ്ഞെടുപ്പ് സര്‍വേ; നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് തെരഞ്ഞെടുപ്പ് സര്‍വേകള്‍ക്ക് ഉള്ള നിയന്ത്രണം കര്‍ശനമാക്കാന്‍ ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും നടത്തുന്ന സര്‍വ്വേകള്‍ ജനാധിപത്യത്തിന് ക്ഷതം എല്‍പ്പിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. സര്‍വ്വേകള്‍...

വേനല്‍ക്കാലത്ത് പവര്‍കട്ടുകള്‍ ഒഴിവാക്കണമെന്ന് വൈദ്യുതോത്പാദന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

വേനല്‍ക്കാലത്ത് പവര്‍കട്ടുകള്‍ ഒഴിവാക്കണമെന്ന് വൈദ്യുതോത്പാദന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. വേനല്‍ക്കാലത്ത് വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം സാധ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ കമ്പനികള്‍ കൈക്കൊള്ളണമെന്നും കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍.കെ. സിംഗ് നിര്‍ദേശിച്ചു. വേനല്‍മാസങ്ങളിലെ ഉയര്‍ന്ന...

പ്ലാസ്റ്റിക് നിരോധനം കടുപ്പിക്കും: നിര്‍ദ്ദേശങ്ങളുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ന്യൂഡല്‍ഹി: രാജ്യത്തു ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. മാസംതോറും നാലു ദിവസം എല്ലാ സംസ്ഥാനങ്ങളിലും പരിശോധനായജ്ഞം നടത്താനും വിശദ...

ഇന്ത്യ പഴയ ഇന്ത്യയല്ല, കൂടുതല്‍ തിരിച്ചടിക്കുന്ന രാജ്യം; യു.എസ്. ഇന്റലിജന്‍സ് കമ്മ്യൂണിറ്റി റിപ്പോര്‍ട്ട്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത വര്‍ധിച്ചുവരുന്നതായും ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും യു.എസ്. ഇന്റലിജന്‍സ് കമ്മ്യൂണിറ്റി റിപ്പോര്‍ട്ട്. ഇന്ത്യ -ചൈന സംഘര്‍ഷത്തിനുള്ള സാധ്യതയും ഇന്റലിജന്‍സ് വ്യക്തമാക്കി. എങ്കിലും ഇന്ത്യ, കൂടുതല്‍ സൈനിക ശക്തി...

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം; മോദിയോടൊപ്പം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും സ്റ്റേഡിയത്തില്‍

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസും സ്റ്റേഡിയത്തില്‍. ഇരുവരെയും ഹര്‍ഷാരവത്തോടെയാണ് സ്റ്റേഡിയത്തിലെ കാണികള്‍ വരവേറ്റത്. പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കയറിയ ഇരു പ്രധാനമന്ത്രിമാരും...

പാന്‍-ആധാര്‍ കാര്‍ഡുകള്‍ മാര്‍ച്ച് 31 ന് മുമ്പ് ബന്ധിപ്പിക്കണം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ മരവിപ്പിക്കുമെന്ന് അറിയിപ്പ്. ഇതുവരെ പാന്‍-ആധാര്‍ കാര്‍ഡുകള്‍ തമ്മില്‍ ലിങ്ക് ചെയ്യാത്തവര്‍ക്കെതിരെയാണ് നടപടി. മാര്‍ച്ച് 31 നകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം. പാന്‍ ബന്ധിപ്പിക്കുന്നിനു ആദ്യം...

നാസ – ഐഎസ്ആര്‍ഒ സംയുക്ത ഭൗമനിരീക്ഷണ ഉപഗ്രഹം, ‘നിസാര്‍’ ഇന്ത്യയിലെത്തി

നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാര്‍ ( നാസ - ഇസ്രോ സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍) അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി. അമേരിക്കന്‍ വ്യോമസേനയുടെ സി-17 എയര്‍ക്രാഫ്റ്റില്‍ ഉപഗ്രഹം ബെംഗളൂരുവിലെത്തിച്ചു....

ഒറ്റയ്ക്ക് പോകുന്നവര്‍ തിരിച്ചെത്തുന്നില്ല; നേപ്പാളിലെ സോളോ ട്രക്കിങിന് നിരോധനം

സാഹസിക യാത്രകളും പര്‍വതാരോഹണവുമെല്ലാം ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ മനസില്‍ ആദ്യമെത്തുന്ന രാജ്യമാണ് നേപ്പാള്‍. ഇപ്പോഴിതാ സഞ്ചാരികളെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് നേപ്പാളില്‍ നിന്നും വരുന്നത്. ഇവിടെ ഇനി മുതല്‍ ഒറ്റയ്ക്ക് ട്രക്കിങ് നടത്താന്‍ സാധിക്കില്ല. നേപ്പാള്‍...

Popular

spot_imgspot_img