Saturday, September 5, 2026

National News

ഹിജാബ് കേസ് ഹോളി കഴിഞ്ഞ്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

കര്‍ണാടകയിലെ വിവാദമായ ഹിജാബ് നിരോധന കേസ് മാറ്റി വെച്ച് സുപ്രീംകോടതി. ഹര്‍ജിക്കാര്‍ കേസ് പരിഗണിക്കുന്ന കാര്യം വീണ്ടും സുപ്രീംകോടതിയിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി വൈ. ചന്ദ്രചൂഡ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 9ന്...

ഡല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥം ആക്കണം, ആയിരം സ്ഥലങ്ങളുടെ പേര് മാറ്റണം; പ്രധാനമന്ത്രിക്ക് അപേക്ഷ

രാജ്യത്തെ പ്രധാന സ്ഥലങ്ങളുടെ പുനര്‍നാമകരണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച വ്യക്തി ഇതേ ആവശ്യവുമായി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അപേക്ഷ സമര്‍പ്പിച്ചു. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ ആണ് അപേക്ഷ നല്‍കിയത്....

മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരന്‍; പട്ടികയില്‍ ഒന്നാമതെത്തി എം. എ യൂസഫ് അലി

മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടം പിടിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി. ദുബായിലെ പ്രമുഖ വാണിജ്യ മാഗസീനായ അറേബ്യന്‍ ബിസിനസാണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. ഗള്‍ഫ്...

പരീക്ഷക്കാലത്തെ മാനസികസംഘര്‍ഷം അകറ്റാന്‍ ‘മനോദര്‍പ്പണ്‍’ സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം

പരീക്ഷക്കാലത്തെ മാനസികസംഘര്‍ഷം കുറച്ച് വിദ്യാര്‍ഥികള്‍ക്ക് മാനസിക, വൈകാരിക പിന്തുണയേകാന്‍ സൗജന്യ കൗണ്‍സിലിങ് സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം. ആത്മനിര്‍ഭര്‍ ഭാരത് അഭിയാനു കീഴിലാണ് 'മനോദര്‍പ്പണ്‍' എന്നപേരില്‍ ഇ-കൗണ്‍സിലിങ് അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുക. വാര്‍ഷിക പരീക്ഷകളില്‍...

നാഗാലാന്‍ഡില്‍ പുതുചരിത്രം; നിയമസഭയില്‍ ആദ്യമായി രണ്ടുവനിതകള്‍

ചരിത്രം രചിച്ച് നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ്. ആദ്യമായി രണ്ട് വനിതാ അംഗങ്ങളാണ് നിയമസഭയില്‍ എത്തുന്നത്. എന്‍ഡിപിപി സ്ഥാനാര്‍ഥികളായ ഹെക്കാനി ജെക്കാലു, സര്‍ഹൗത്യൂനോ ക്രൂസെ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടര്‍മാരില്‍ പകുതിയോളം സ്ത്രീകളുള്ള നാഗാലാന്‍ഡില്‍ 184 സ്ഥാനാര്‍ഥികളില്‍...

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം: സമിതിയെ രൂപികരിക്കണമെന്ന് സുപ്രീം കോടതി

രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പട്ട് നിര്‍ണ്ണായക വിധിയുമായി സുപ്രീം കോടതി. കമ്മീഷണര്‍മാരുടെ നിയമനത്തിന് ഒരു സമിതിയെ നിയമിച്ചുകൊണ്ട് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ...

വാട്‌സ്ആപ് ദുരുപയോഗം; രാജ്യത്ത് റദ്ദാക്കിയത് 2.9 ദശലക്ഷം അക്കൗണ്ടുകള്‍

ദുരുപയോഗം തടയാനായി രാജ്യത്ത് 2.9 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ റദ്ദാക്കിയതായി അറിയിച്ച് സാമൂഹ്യമാധ്യമമായ വാട്ട്സ്ആപ്. എന്‍ഡ് ടു എന്‍ഡ് എന്‍സ്‌ക്രിപ്റ്റഡ് ഫീച്ചറിന്റെ സഹായത്തോടെ ആപ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നടപടിയെടുത്തതെന്നും ഇത്തരം പ്രവണതകളെ പ്രതിരോധിക്കുമെന്നും...

ഹിന്ദുമത സംരക്ഷണം ലക്ഷ്യം; സംസ്ഥാനത്ത് 3000 ക്ഷേത്രങ്ങള്‍ പണിയാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍

സംസ്ഥാനത്ത് 3000 ക്ഷേത്രങ്ങള്‍ പണിയാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഹിന്ദു മതം സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. ഇതിനായി തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് 10 ലക്ഷം...

ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്; എസ് ജയശങ്കര്‍ അധ്യക്ഷത വഹിക്കും

ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്. ന്യൂഡല്‍ഹിയിലാണ് യോഗം നടക്കുക. റഷ്യ-.യുക്രെയ്ന്‍ പ്രതിസന്ധി, ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ, ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളിലാകും ചര്‍ച്ച നടക്കുക. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, ചൈനീസ് വിദേശകാര്യ മന്ത്രി...

മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

രാജ്യത്തെ മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഫെബ്രുവരി 16, 27 തീയതികളിലായി മൂന്നു...

വേനല്‍ കടുക്കുന്നു; വരും മാസങ്ങളില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗം കൂടുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് വേനല്‍ കനത്തതോടെ വൈദ്യുതി ഉപഭോഗവും വര്‍ധിക്കുകയാണ്. പല പ്രദേശങ്ങളിലും ചൂട് കൂടിയത് കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി വൈദ്യുതി ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. വൈദ്യുതി മേഖല...

ഇന്റര്‍നെറ്റ് വിച്ഛേദനം; അഞ്ചാം തവണയും ഒന്നാം സ്ഥാനത്ത് ഇന്ത്യ

2022ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ. ന്യൂയോര്‍ക്ക് ആസ്ഥാനമായി ഡിജിറ്റല്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്സസ് നൗ എന്‍ജിഒയുടെ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റ് വിച്ഛേദിക്കലില്‍...

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ പരാതിപരിഹാര സംവിധാനം നിലവില്‍ വന്നു

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ പരാതിപരിഹാര സംവിധാനം നിലവില്‍ വന്നു. ഇതോടെ സുതാര്യവും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്വമുള്ളതുമായ ഇന്റര്‍നെറ്റ് സംവിധാനം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഇതിനായി വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധരടങ്ങുന്ന...

കഴിഞ്ഞത് ഏറ്റവും ചൂടേറിയ ഫെബ്രുവരി; മാര്‍ച്ച് മേയ് മാസങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം

മാര്‍ച്ച്, മേയ് മാസങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയെന്ന് പ്രവചനം. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ മാര്‍ച്ച് മാസത്തില്‍ കേരളത്തിലെ താപനില വല്ലാതെ ഉയരില്ലെന്ന പ്രവചനവുമുണ്ട്. കേരളത്തില്‍ സാധാരണ മാര്‍ച്ച് മാസത്തില്‍ ലഭിക്കുന്നതിലും കൂടുതല്‍...

മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ; ഉത്തരവിട്ട് സുപ്രീംകോടതി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി. സുരക്ഷയുടെ ചെലവുകള്‍ അംബാനി വഹിക്കണം. ഇന്ത്യക്ക് അകത്തും പുറത്തും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്നാണ് ഉത്തരവ്. ജസ്റ്റിസ്...

Popular

spot_imgspot_img