Saturday, September 5, 2026

National News

പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുടെ വര്‍ധനവ്

സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് പാചകവാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ വില 1,110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിപ്പിച്ചു. 2124 രൂപയാണ് പുതിയ വില....

ഇന്ത്യയിലെ ആദ്യ വിദേശ യൂണിവേഴ്സിറ്റി ക്യാമ്പസിന് അനുമതി

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ഡീകി‍ യൂണിവേഴ്സിറ്റിക്ക് ക്യാമ്പസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇതോടെ ഇന്ത്യയില്‍ ആദ്യമായി ക്യാമ്പസ് തുറക്കുന്ന വിദേശ സര്‍വ്വകലാശാലയായി ഒസ്ട്രേലിയയിലെ ഡീകി‍ യൂണിവേഴ്സിറ്റി മാറും. മാർച്ച്‌ എട്ടിനു അഹമ്മദാബാദിൽ...

രാജ്യത്തെ ആദ്യ മുലയൂട്ടല്‍ സൗഹൃദ സര്‍ക്കാര്‍ ആശുപത്രി തെലങ്കാനയില്‍; അംഗീകാരം ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചതിന്

ഇന്ത്യയിലെ ആദ്യ മുലയൂട്ടല്‍ സൗഹൃദ സര്‍ക്കാര്‍ ആശുപത്രിയായി മാറിയിരിക്കുകയാണ് തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ബന്‍സ്വാഡയിലെ മദര്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുലയൂട്ടല്‍ സംബന്ധിച്ച പത്ത് മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പാക്കിയതിനാണ്...

ആദിത്യ എല്‍-1 ഈ വര്‍ഷം പകുതിയോടെ സൂര്യനിലേക്ക് കുതിക്കും

ഇന്ത്യയുടെ അഭിമാന പദ്ധതി ആദിത്യ എല്‍-1 ഈ വര്‍ഷം പകുതിയൊടെ സൂര്യനിലേക്ക് കുതിക്കും. അതൊടെ സൂര്യനെക്കുറിച്ച് വിശദമായി പഠിക്കാന്‍ പേടകം വിക്ഷേപിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തമാകും. 400 കോടി രൂപയാണ്...

ഒരേ റാങ്കിന് ഒരു പെന്‍ഷന്‍ പദ്ധതിയിലെ അനശ്ചിതത്വം; കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

ഒരേ റാങ്കിന് ഒരു പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച സൈനികര്‍ക്കുള്ള പെന്‍ഷന്‍ നല്‍കാനുള്ള സമയപരിധി അനിശ്ചിതമായ നീളുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച്...

രാജ്യം വീണ്ടും തിളച്ച് മറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് ഹര്‍ജിക്കാരനെ ഓര്‍മ്മിപ്പിച്ച് സുപ്രീംകോടതി

സ്ഥലപ്പേരുകള്‍ മാറ്റാന്‍ കമ്മീഷനെ നിയമിക്കണമെന്ന ബിജെപി നേതാവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമായ ഹര്‍ജിയാണിതെന്ന് ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി....

പുതിയ ഡിജിറ്റല്‍ തട്ടിപ്പിനെപ്പറ്റി മുന്നറിയിപ്പുമായി പ്രസ് ഇന്‍ഷര്‍മേഷന്‍ ബ്യൂറോ

എസ്ബിഐ ഉപഭോക്താക്കള്‍ക്കായി, പുതിയ ഡിജിറ്റല്‍ തട്ടിപ്പിനെപ്പറ്റി മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രസ് ഇന്‍ഷര്‍മേഷന്‍ ബ്യൂറോ. 'പ്രിയ ഉപഭോക്താവേ, നിങ്ങളുടെ യോനോ അക്കൗണ്ട് ഉടന്‍ ബ്ലോക്ക് ചെയ്യപ്പെടും, ഈ ലിങ്കില്‍ ക്ലിക് ചെയ്ത് ദയവായി നിങ്ങളുടെ പാന്‍...

അഗ്നിപഥ് പദ്ധതി: ഹര്‍ജികള്‍ തള്ളി ഡല്‍ഹി ഹൈക്കോടതി

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച അഗ്നിപഥ് പദ്ധതിയ്ക്കെതിരായ ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. പദ്ധതിക്കെതിരായി സമർപ്പിച്ച 23 ഹർജികളാണ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റീസ് സുബ്രഹ്‌മണ്യ പ്രസാദും അടങ്ങിയ ബെഞ്ച് തളളിയത്. 2022...

മൂന്നാം ചന്ദ്രയാത്രയ്ക്കൊരുങ്ങി ഇന്ത്യ; വിക്ഷേപണം ജൂണില്‍

മൂന്നാം ചന്ദ്രയാത്രയ്ക്കൊരുങ്ങി ഭാരതം. ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിലാകും വിക്ഷേപണം. 2023 ജൂണില്‍ വിക്ഷേപിക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്. വിക്ഷേപണം വിജയിച്ചാല്‍ അത് ചരിത്രമാകും. ചന്ദ്രനില്‍ വാഹനമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇത്തവണയും ചന്ദ്രന്റെ...

ഔറംഗബാദ് ഇനി ഛത്രപതി സംബാജി നഗര്‍: പേരുമാറ്റലിന് അംഗീകാരം നല്‍കി കേന്ദ്രം

മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റലിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഔറംഗബാദ് ഇനി മുതല്‍ 'ഛത്രപതി സംബാജി നഗര്‍', ഒസ്മാനാബാദ് 'ധാരാശിവ്' എന്ന പേരിലുമാണ് അറിയപ്പെടുക. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര...

‘സൈനികര്‍ക്ക് ഭക്ഷണം പോലും നല്‍കാന്‍ കഴിയുന്നില്ല’; പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

പാക്കിസ്ഥാന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ സൈന്യത്തെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെ വിതരണം വെട്ടിക്കുറച്ചതിനാല്‍ സൈനികരുടെ മെസ്സുകളില്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ സൈനിക മെസ്സുകളിലും പട്ടാളക്കാര്‍ക്കുള്ള...

ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കണം; ഡല്‍ഹിയില്‍ അധ്യാപക പ്രതിഷേധം

വിനാശകരമായ ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, താല്‍ക്കാലിക-കരാര്‍ അധ്യാപകരെ സ്ഥിരപ്പെടുത്തുക, പന്ത്രണ്ടാം ക്ലാസുവരെ വിദ്യാഭ്യാസം അവകാശമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സ്‌കൂള്‍ ടീച്ചേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍...

‘പക്ഷം ചേരാതെ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ പ്രധാനപ്പെട്ട ഒന്നുമില്ല’; ഇന്ത്യയിലെ ജീവനക്കാരോട് ബിബിസി

ബിബിസിയുടെ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരോട് ഭയമില്ലാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഡയറക്ടര്‍ ജനറല്‍ ടിം ഡെയ്വന്‍ നിര്‍ദ്ദേശിച്ചു. ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്ക് പിന്നാലെ ഇ മെയിലൂടെയാണ് ബിബിസിയുടെ നയം വ്യക്തമാക്കി ടിം ഡെയ്വിന്റെ നിര്‍ദേശം....

ആധാറില്‍ അഡ്രസ് പുതുക്കാനും മാറ്റം വരുത്താനും പുതിയ നിയമം ഏര്‍പ്പെടുത്തി യുനിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ

ആധാറില്‍ അഡ്രസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമമേര്‍പ്പെടുത്തിയിരിക്കുകയാണ് യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ കാര്‍ഡിലെ അഡ്രസ് പുതുക്കാനും മാറ്റം വരുത്താനും ഒരു പുതിയ പ്രോസസ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ആധാര്‍...

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ കര്‍ശന ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ കര്‍ശന ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. മന്ത്രിമാരുടെ അടക്കം ശമ്പളം വെട്ടിക്കുറച്ച് കൊണ്ടുള്ള തീരുമാനമാണ് പാക് സര്‍ക്കാര്‍ കൈകൊണ്ടത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്...

Popular

spot_imgspot_img