Friday, September 4, 2026

National News

കുടുംബ നാഥയ്ക്ക് പ്രതിമാസം 2,000 നല്‍കും; കര്‍ണാടകയില്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ വീട്ടിലും കുടുംബനാഥമാരായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപ വീതം നല്‍കുമെന്ന് കോണ്‍ഗ്രസ്. ബെംഗളൂരുവില്‍ നടന്ന കോണ്‍ഗ്രസിന്റെ കണ്‍വെന്‍ഷനില്‍ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. 1.5...

‘ഗംഗാ വിലാസ് കുടുങ്ങിയിട്ടില്ല’; വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍

ലോകത്തിലെ ഏറ്റവും നീളമേറിയ നദീജല ആഡംബര ഉല്ലാസ നൗക ഗംഗാ വിലാസ് ബീഹാറില്‍ കുടുങ്ങിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ).'മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ഗംഗാ വിലാസ് പട്നയിലെത്തിയിട്ടുണ്ട്....

ബഫര്‍ സോണ്‍ ഹർജി മൂന്നംഗ ബെഞ്ചിന് കൈമാറി

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി വിധി. വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്ന് കേന്ദ്രത്തോടൊപ്പം കക്ഷി ചേര്‍ന്ന കേരളവും ആവശ്യപ്പെട്ടിരുന്നു. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ബഫര്‍ സോണ്‍...

പ്രക‍ൃതിദുരന്ത നിവാരണ മുന്നറിയിപ്പ് നൽകാൻ ഹിമാചലിൽ പ്രത്യേക റഡാറുകൾ

പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ രണ്ട് ഡോപ്ലർ വെതർ റഡാറുകൾ സ്ഥാപിച്ച് ഹിമാചൽ സർക്കാർ. റഡാറുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു നടത്തി. ഓൺലൈനായി നടത്തിയ ചടങ്ങിൽ ഉത്തരാഖണ്ഡിലെ ജോഷിമഠിന്റെ അതേ...

രാജ്യത്തെ എട്ടാമത്തെ ‘വന്ദേഭാരത് എക്സ്പ്രസ് സര്‍വ്വീസ്’ നാടിനു സമര്‍പ്പിച്ചു

എട്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ സെക്കന്ദരാബാദിനെയും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പുതിയ സര്‍വ്വീസ്. ഞായറാഴ്ച നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാജ്യത്തെ എട്ടാമത്തെ വന്ദേഭാരത്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയമായ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഏപ്രില്‍ 6 വരെ നടക്കും. ജനുവരി മുതല്‍ ഏപ്രില്‍ വരെ രണ്ട് ഘട്ടമായിട്ടായിരിക്കും സമ്മേളനം. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2023-2024...

‘ആരേയും നിന്ദിക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്കില്ല’; വിദ്വേഷം പരത്തുന്ന അവതാരകര്‍ക്കെതിരെ നടപടി വേണമെന്ന് സുപ്രീംകോടതി

സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന വാര്‍ത്താ ചാനല്‍ അവതാരകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ കെ എം ജോസഫ്, ബിവി നാഗരത്ന...

ക്രിപ്‌റ്റോ കറന്‍സി ചൂതാട്ടം; ഇന്ത്യയില്‍ നിരോധിക്കണം: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍

ക്രിപ്‌റ്റോ കറന്‍സി വ്യാപാരം ചൂതാട്ടമാണെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ക്രിപ്റ്റോകറന്‍സി വ്യാപാരം പൂര്‍ണമായും ഊഹക്കച്ചവടത്തെ അടിസ്ഥാനമാക്കിയുള്ളതും ചൂതാട്ടത്തിന് സമാനവുമായതിനാല്‍ ഇന്ത്യയില്‍ അത് നിരോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിസിനസ് ടുഡേയുടെ ബാങ്കിംഗ്...

റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചലദൃശ്യം ഉള്‍പ്പെടുത്താന്‍ കർണ്ണാടകത്തിന് അനുമതി

റിപ്പബ്ലിക് ദിന പരേഡില്‍ കർണ്ണാടകത്തിന്റെ നിശ്ചലദൃശ്യവും ഉള്‍പ്പെടുത്താന്‍ കേന്ദ്രപ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. നേരത്തെ ഇത് പ്രതിരോധമന്ത്രാലയം ഒഴിവാക്കിയിരുന്നു. വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെ ആയിരുന്നു സംസ്ഥാനത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയത്. എന്നാല്‍ പരേഡില്‍ നിന്ന് സംസ്ഥാനത്തെ...

‘എംവി ഗംഗാ വിലാസ്’; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ യാത്രയ്ക്ക് ഇന്ന് തുടക്കമാകും

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ യാത്രയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ എംവി ഗംഗാ വിലാസ് ക്രൂയിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അഞ്ച്...

ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് എം.കെ. സ്റ്റാലിന്‍

തമിഴ്നാട്ടിലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമാകുന്നതിനിടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റാലിന്റെ കത്ത്. രാഷ്ട്രീയ-പ്രത്യയശാസ്ത്ര സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരുമായി പോര് തുടരുന്ന ഗവര്‍ണറെ...

ജോഷിമഠിലെ ഭൗമ പ്രതിഭാസത്തില്‍ ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ

അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാമെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ജോഷിമഠ് 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022...

രാഷ്ട്രീയ പരസ്യം സര്‍ക്കാര്‍ ചിലവില്‍: നോട്ടീസ് നല്‍കി ഡി. ഐ. പി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നോട്ടീസ് നല്‍കി ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി (ഡി. ഐ. പി). രാഷ്ട്രീയ പരസ്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ പ്രസിദ്ധീകരിച്ചതിന് ആണ് നോട്ടീസ് നല്‍കിയത്. ലഫ്റ്റനന്റ് ഗവര്‍ണര്‍...

കാശ്മീരില്‍ വാഹനാപകടം: മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു-കാശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ടുകള്‍. കുപ്വാരോയിലെ നിയന്ത്രണരേഖക്കു സമീപം നടന്ന അപകടത്തിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. അപകടത്തില്‍ മൃത്യു വരിച്ച ജവാന്മാരുടെ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. പതിവ് പെട്രോളിംഗിനിടയിലാണ് അപകടമെന്നാണ്...

ബഫര്‍ സോണ്‍: ഇളവ് തേടിയുള്ള ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രം സമര്‍‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ജൂണില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്....

Popular

spot_imgspot_img