വര്ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില് ജമ്മു കശ്മീരില് സുരക്ഷ വര്ദ്ധിപ്പിച്ച് സിആര്പിഎഫ്. പ്രദേശത്ത് സുരക്ഷ കണക്കിലെടുത്ത് നിരവധി സിആര്പിഎഫ് സൈനികരെ നിയമിച്ചു. കഴിഞ്ഞ ദിവസം ഭരണകൂടവുമായി നടന്ന അവലോകന ചര്ച്ചകള്ക്ക് ശേഷമാണ് ഇത്. രജൗരി,...
ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം. എ.ആര് റഹ്മാന് ശേഷം ഗോള്ഡന് ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആര്ആര്ആര്. എസ്.എസ്.രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ആര്ആര്ആറിലെ 'നാട്ടു നാട്ടു ' ഗാനത്തെ തേടിയാണ് ഗോള്ഡന് ഗ്ലോബ് പുരസ്കാരമെത്തിയത്. എം.എം,...
കുറ്റകൃത്യങ്ങള്, അപകടങ്ങള്, അക്രമങ്ങള്, മരണം ഉള്പ്പടെയുള്ളവ റിപ്പോര്ട്ട് ചെയ്യുമ്പോള് ചാനലുകള് മിതത്വം പാലിക്കണമെന്ന നിര്ദേശവുമായി കേന്ദ്ര വാര്ത്താ പ്രക്ഷേപണ മന്ത്രാലയം. നിലവില് രാജ്യത്തെ വാര്ത്താ ചാനലുകള് വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും റിപ്പോര്ട്ട് ചെയ്യുന്ന രീതിയെ...
ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകളെത്തുന്നു. ജനുവരി 20-ന് ദക്ഷിണാഫ്രിക്കയില് നിന്നും 12 ചീറ്റകളാണ് ഇന്ത്യയുടെ മണ്ണിലേക്കെത്തുന്നത്. ചീറ്റ ട്രാന്സ് ലൊക്കേഷന് പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് 12 ചീറ്റകള് രാജ്യത്തെത്തുന്നത്.
അന്യം നിന്നു പോയ ചീറ്റയുടെ വംശത്തെ...
ജോഷിമഠിലെ പ്രതിസന്ധിയെ നേരിടാൻ ഉത്തരാഖണ്ഡിന് എല്ലാവിധ കേന്ദ്രസഹായവും നല്കുമെന്ന് ഉറപ്പ് നല്കി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ). സ്ഥിതിഗതികള് വിലയിരുത്താന് നടത്തിയ യോഗത്തിലാണ് ഇക്കാര്യം പിഎംഒ അറിയിച്ചത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയില് ചേര്ന്ന...
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേരും. പ്രധാനമന്ത്രിയുടെ ഓഫീസാണ് വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ (പിഎംഒ) ഉന്നതതല യോഗം വിളിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ...
ഉത്തരേന്ത്യയിൽ അതി ശൈത്യം തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നടത്തി. കനത്ത മൂടൽ മഞ്ഞിൽ ഡൽഹി വിമാനത്താവളത്തിലെ 20 വിമാന സർവീസുകളാണ് വൈകിയത്.
ദേശീയ...
ഡല്ഹി മുന്സിപ്പല് കോര്പ്പറേഷന് മേയര് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കോര്പ്പറേഷന് യോഗത്തിലെ സംഘര്ഷത്തെ തുടര്ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.
സത്യപ്രതിജ്ഞ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എഎപി - ബിജെപി അംഗങ്ങള് തമ്മിലായിരുന്നു സംഘര്ഷം....
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ദ് റെസിസ്റ്റന്സ് ഫ്രണ്ടിനെ (ടിആര്എഫ്) രാജ്യത്ത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ഭീകരസംഘടനയായ ലഷ്കര്-ഇ-തൊയ്ബയുമായി സംഘടനക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണ് നിരോധനം.
യുവാക്കളെ ഓണ്ലൈനായി റിക്രൂട്ട് ചെയ്ത് തീവ്രവാദ പ്രവര്ത്തനങ്ങളില് ഏര്പ്പെടുത്തുന്നു എന്നാണ്...
2024 ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ത്രിപുരയില് ബിജെപിയുടെ എട്ട് ദിവസം നീണ്ട് നില്ക്കുന്ന രഥയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു...
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല് ബോണ്. പ്രതിരോധം, സുരക്ഷ, സംസ്കാരം തുടങ്ങിയ വിഷയങ്ങളില് ഇരുവരും ചര്ച്ച നടത്തി. കൂടിക്കാഴ്ചയില് ഇന്ത്യ സന്ദര്ശിക്കുന്നതിനായി പ്രസിഡന്റ്...
രാജ്യത്ത് നാലു പേര്ക്കു കൂടി ഒമിക്രോണ് വകഭേദമായ ബിഎഫ്-7 സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽ നിന്നുള്ള നാലു പേരിലാണ് രോഗം കണ്ടെത്തിയത്. അടുത്തിടെ യുഎസ് -ൽ നിന്ന് മടങ്ങിയെത്തിയ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
രോഗം സ്ഥിരീകരിച്ച...
വടക്കേ ഇന്ത്യയിലെ വിവിധ ഇടങ്ങളില് ശൈത്യം രൂക്ഷമായി തുടരുന്നു. തലസ്ഥാന നഗരിയില് കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെലഷ്യസിലേക്ക് എത്തി. വരുംദിവസങ്ങളില് ശൈത്യം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.
ശൈത്യം രൂക്ഷമായതിനെ തുടര്ന്ന് ജനജീവിതം തടസപ്പെടുന്ന സാഹചര്യമാണ്...