Friday, September 4, 2026

National News

ഗോവ മോപ്പ അന്താരാഷ്ട്ര വിമാനത്താവളം ഉദ്‌ഘാടനം ഇന്ന്

ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം മോപ്പയിൽ ഇന്ന് ഉദ്‌ഘാടനം ചെയ്യും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടന കർമ്മം നിർവഹിക്കും. 2,870 കോടി രൂപ ചെലവിൽ...

ഗുജറാത്തിനെ ഭൂപേന്ദ്ര പട്ടേല്‍ നയിക്കും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിനൊടുവില്‍ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിച്ച് ബിജെപി എംഎല്‍എമാര്‍. ഗാന്ധിനഗറില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ കനു ദേശായിയാണ് പട്ടേലിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഡിസംബർ 12 തിങ്കളാഴ്ചയാണ്...

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതും, നിയമിക്കുന്നതും ഉൾപ്പെടെ ഉള്ള നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 2023 മെയ് 24-നാണ് കർണാടക നിയമസഭയുടെ കാലാവധി അവസാനിക്കുക. അതിനാൽ മെയ്...

ഹിമാചലിൽ തിരക്കിട്ട ചർച്ചകൾ: സമവായത്തിലൂടെ മുഖ്യമന്ത്രിയെ കണ്ടെത്തും

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ തിരിച്ചു വരവ് പ്രഖ്യാപിച്ച ഹിമാചലിൽ സർക്കാർ രൂപീകരിക്കുന്നതിന് തിരക്കിട്ട ചർച്ചകൾ തുടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവിനെയും ഉയർത്തിക്കാണിക്കാതെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാൽ സമവായത്തിലൂടെ മുഖ്യമന്ത്രിയെ കണ്ടെത്താനാണ്...

അന്താരാഷ്ട്ര ചലച്ചിത്ര മേള: അണിഞ്ഞൊരുങ്ങി അനന്തപുരി

അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കായി അനന്തപുരി അണിഞ്ഞൊരുങ്ങി. ദൃശ്യവിസ്മയങ്ങളും സംഗീതവും ബൗദ്ധികാവിഷ്‌കാരങ്ങളുമായി കേരള ചലച്ചിത്ര അക്കാദമിയുടെ ഇരുപത്തിയേഴാമത്‌ ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് തിരിതെളിയും. വൈകിട്ട് 3.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി...

ദേശീയ പാര്‍ട്ടിയാകാന്‍ ആപ്: മാനദണ്ഡങ്ങൾ പരിചയപ്പെടാം

രാജ്യം തെരഞ്ഞെടുപ്പുചൂടില്‍ നില്‍ക്കുമ്പോള്‍ ദേശിയ പാര്‍ട്ടി എന്ന നിലയിലേക്ക് ഉയരാനുളള പരിശ്രമത്തിലാണ് അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി. കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി...

ഡൽഹിയിൽ ബിജെപി ആധിപത്യം തകർത്തു ആം ആദ്മി

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് അട്ടിമറി വിജയം. ബിജെപി യുടെ ഭരണത്തില്‍ നിന്നുമാണ് കോര്‍പ്പറേഷന്‍ എ.എ. പി പിടിച്ചെടുത്തത്. എക്സിറ്റ് പോള്‍ ഫലങ്ങളും എ.എ. പിക്ക് അനുകൂലമായിരുന്നു. ഡൽഹി മുനിസിപ്പൽ...

മൂന്ന് പുതിയ ദേശീയ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകൾകൂടി വരുന്നു

രാജ്യത്തു പുതിയ മൂന്ന് ദേശീയ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകൾകൂടി പ്രവര്‍ത്തനമാരംഭിക്കും. ഡിസംബര്‍ 11 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടുകള്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നത്. ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എ.ഐ.ഐ.എ), ഗാസിയാബാദിലെ...

ശീതകാല സമ്മേളനം ഇന്നു മുതല്‍: സര്‍ക്കാരിനെതിരെ പോര് കടുപ്പിക്കാന്‍ പ്രതിപക്ഷം

പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഡിസംബര്‍ 29 വരെ നടക്കുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഈ പാർലമെന്റിൽ നടക്കുന്ന അവസാന സമ്മേളനമായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്. ലോകസഭാം​ഗമായിരിക്കെ...

നവജാത ശിശു വാർഡിലെ വൈദ്യുതി നിലച്ചു, ഛത്തീസ്ഗഡിൽ നാല് കുട്ടികൾ മരിച്ചു

ഛത്തീസ്ഗഡിലെ ആശുപത്രിയിൽ പവർകട്ടിനെ തുടർന്ന് നവജാത ശിശുക്കൾ മരിച്ചു. സർഗുജയിലുള്ള അംബികാപൂർ സർക്കാർ മെഡിക്കൽ കോളേജിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ച രണ്ട് വയസ്സിനും 36 ദിവസത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ്...

ലൗ ജിഹാദിനെതിരെ നിയമം ശക്തമാക്കും; ശിവരാജ് സിംഗ് ചൗഹാൻ

ലൗ ജിഹാദിനെതിരെ ആവശ്യമെങ്കിൽ സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഡൽഹിയിൽ ശ്രദ്ധ വാക്കറിനെ കാമുകൻ അഫ്‌താബ് പൂനാവാല ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഉദ്ധരിച്ചാണ് ചൗഹാന്റെ പ്രഖ്യാപനം....

പാർലമെൻറ് ശൈത്യകാല സമ്മേളനത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

പാർലമെൻറ് ശൈത്യകാല സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. ഡിസംബർ ഏഴിന് ശൈത്യകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പാർലമെൻറിൽ ഉയർത്തേണ്ട വിഷയങ്ങളെക്കുറിച്ച് തീരുമാനമായത്. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന...

ഗോധ്രകലാപം; പ്രതികൾക്ക് ജാമ്യം നൽകുന്നതിൽ വിയോജിച്ച് ഗുജറാത്ത് സർക്കാർ

വർഗീയ കലാപത്തിന് കാരണമായ 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതികൾക്ക് ജാമ്യം നൽകുന്നതിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഗുജറാത്ത് സർക്കാർ. പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. പ്രതികളിൽ...

നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ട് ഷെയർചാറ്റ്

ഇന്ത്യൻ സോഷ്യൽ മീഡിയ കമ്പനിയായ ഷെയർചാറ്റ് ഏകദേശം അഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ കീഴിലുള്ള 'Jeet11' എന്ന ഫാന്റസി സ്‌പോർട്‌സ് പ്ലാറ്റ്‌ഫോം അടച്ചുപൂട്ടിയതായും ഷെയർചാറ്റ് സ്ഥിരീകരിച്ചു. ഷെയർചാറ്റിന്റെ 'Jeet11' മറ്റ് ഫാന്റസി...

എയിംസിലെ സെർവർ ആക്രമിച്ചു ചൈനീസ് ഹാക്കർമാർ

ഡൽഹി എയിംസിന്റെ സെർവറുകൾ ഹാക്ക് ചെയ്തതിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നു സംശയിച്ച് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. പ്രധാന സെർവറുകൾ ഹാക്ക് ചെയ്തത് ഹോങ്കോങ്ങിൽ നിന്നാണെന്ന് സൂചന. 'വന്നറെൻ' എന്ന റാൻസംവെയറാണ്...

Popular

spot_imgspot_img