Friday, September 4, 2026

National News

പിഎസ്എല്‍വി സി 54 വിക്ഷേപിച്ചു

ഓഷ്യൻസാറ്റിന്റെ മൂന്നാം തലമുറ ഉപഗ്രഹമായ എർത്ത് ഒബ്സർവേഷൻ സാറ്റ്‌ലൈറ്റ് - 6 മായി പിഎസ്എൽവി സി 54 വിജയകരമായി വിക്ഷേപിച്ചു. സമുദ്ര നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ അത്യാധുനിക ഉപഗ്രഹമാണ് എർത്ത് ഒബ്സർവേഷൻ സാറ്റ്‌ലൈറ്റ് -...

വാടകയ്ക്ക് താമസിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മൈസൂർ പോലീസ്

നഗരത്തിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ് മൈസൂരു പോലീസ്. മംഗളൂരു ഓട്ടോ റിക്ഷാ സ്ഫോടനം നടന്ന സാഹചര്യത്തിലാണ് പിസിസി നിർബദ്ധമാക്കിയത്. മൈസൂരു പോലീസ് തയ്യാറാക്കിയ പുതിയ 'വാടക നയം' അനുസരിച്ച്, ഏതെങ്കിലും...

പൗരത്വഭേദഗതി നിയമവും ഏകീകൃത സിവിൽ കോഡും നടപ്പാക്കും: അമിത് ഷാ

പൗരത്വഭേദഗതി നിയമവും ഏകീകൃത സിവിൽ കോഡും നടപ്പാക്കുമെന്നു ഉറപ്പിച്ചു പറഞ്ഞു അമിത് ഷാ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം. മോദിയുടെ ജനപ്രീതി ബിജെപിയെ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹത്തോടുള്ള ജനങ്ങളുടെ...

കടൽക്കൊലക്കേസിൽ ബോട്ടിലുണ്ടായിരുന്നവരും നഷ്ടപരിഹാരത്തിന് അർഹരെന്ന് സുപ്രീം കോടതി

ഇറ്റാലിയൻ നാവികർ പ്രതികളായ കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി നിർദ്ദേശം. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്കും അഞ്ച് ലക്ഷം രൂപ വീതം നൽകാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. ഇറ്റലി നൽകിയ...

സ്ത്രീകൾക്കെതിരെയുളള ഗാർഹിക അതിക്രമങ്ങൾ ചർച്ച ചെയ്യപ്പെടണം: സ്മൃതി ഇറാനി

പങ്കാളികളിൽ നിന്നുമുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ സ്ത്രീകൾ ശക്തമായി പ്രതികരിക്കണമെന്നും, അങ്ങനെയുള്ള സ്ത്രീകൾക്ക് സഹായം ലഭ്യമാക്കണമെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ടൈംസ് നൗ ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടയിലാണ് സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങളെക്കുറിച്ചും അത് ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയെകുറിച്ചും...

സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ ഇനി ഇന്ത്യൻ നാവികസേനയ്ക്ക് സ്വന്തം

സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ വിഭാഗത്തിലെ രണ്ടാമത്തെ കപ്പലായ Y 12705 മോർമുഗാവോ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി. രാജ്യസുരക്ഷാ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്. പ്രോജക്റ്റ് 15B-യുടെ നാല് കപ്പലുകൾക്കുള്ള...

മൃഗങ്ങളെ കൊന്നാൽ അഞ്ചുകൊല്ലം വരെ തടവ് ലഭിക്കാവുന്ന നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രം

മൃഗങ്ങളോടുള്ള ക്രൂരത തടയൽനിയമം (1960) പുനഃപരിശോധിക്കാനുള്ള നടപടിയുടെ ഭാഗമായി 61 ഭേദഗതികൾ കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രസർക്കാർ. മൃഗങ്ങളോട് ക്രൂരത കാണിച്ചാൽ മൂന്നുവർഷം വരെ തടവും കൊല്ലുകയാണെങ്കിൽ അഞ്ചുവർഷം വരെ തടവുമായിരിക്കും ശിക്ഷ. മൃഗങ്ങളോടുള്ള ക്രൂരത...

അഞ്ചാം പനിയിൽ വിറങ്ങലിച്ച് മുംബൈ

മുംബൈയിൽ വീണ്ടും അഞ്ചാം പനി കേസുകൾ വർദ്ധിക്കുന്നതായി സ്ഥിരീകരിച്ച് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി). പനി ബാധിച്ച് ബുധനാഴ്ച്ച ഒരു മരണവും 13 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തതായാണ് വിവരം. എട്ട് മാസം...

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഓസ്ട്രേലിയയിൽ നികുതിരഹിത വിപണി തുറന്നുകൊടുക്കുക, ഇന്ത്യൻ വിദ്യാർഥികൾക്ക് പഠന ശേഷം നാല് വർഷം വരെ തൊഴിൽ വിസ...

ഐഎസ്ആർഓയുടെ ഈ വർഷത്തെ അവസാന പിഎസ്എല്‍വി ദൗത്യം ശനിയാഴ്ച

ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ ഈ വര്‍ഷത്തെ അവസാന പിഎസ്എല്‍വി ദൗത്യം ശനിയാഴ്ച വിക്ഷേപിക്കും. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നുമാണ് വിക്ഷേപണം. ഓഷ്യൻസാറ്റ്-3 എന്നറിയപ്പെടുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ആണ്...

ഗ്യാൻവാപി ശിവലിംഗത്തിന്റെ പഴക്കം: കൂടുതൽ സമയം ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. അലഹബാദ് ഹൈക്കോടതിയോട് മൂന്ന് മാസത്തെ സമയമാണ് ASI ആവശ്യപ്പെട്ടത്. കാലപ്പഴക്കം നിർണയിക്കാൻ എന്ത് മാനദണ്ഡമാണ് സ്വീകരിക്കേണ്ടതെന്ന...

ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ വ്യാജ റിവ്യൂകൾക്ക് കടിഞ്ഞാണിടാൻ ഒരുങ്ങി കേന്ദ്രം

രാജ്യത്തെ ഇ -കൊമേഴ്സ് സൈറ്റുകളിലെ വ്യാജ റിവ്യൂകൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ. വ്യാജ റിവ്യൂകൾക്ക് പിടിവീഴുന്ന വിധം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് തയ്യാറാക്കിയ പുതിയ മാനദണ്ഡം നവംബർ 21ന് കേന്ദ്രം പുറത്തുവിട്ടു....

ജാര്‍ഖണ്ഡില്‍ സ്ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന ഐഇടി സ്ഫോടനത്തിൽ ഒരു മരണം. വെസ്റ്റ് സിംഗ്ഭും ജില്ലയിൽ ടോന്റോ മേഖലയിലെ റെന്‍ഗ്രഹാതു ഗ്രാമത്തിലാണ് സ്ഫോടനം ഉണ്ടായത്. 45 വയസുകാരനായ ചേതന്‍ കോഡയാണ് കൊല്ലപ്പെട്ടത്. ചേതന്‍ കോഡ,...

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുൺ ഗോയല്‍

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുൺ ഗോയല്‍ ചുമതലയേറ്റു. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെയാണ് നിയമിച്ചത്. ഇത് സംബന്ധിച്ച പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷനാണ്...

കാശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം: ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കാശ്മീർ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് സംഭവം. നിയന്ത്രണ രേഖയിൽ നിന്ന് അതിർത്തിയുടെ ഭാഗത്തേക്ക് നുഴഞ്ഞു കടക്കാൻ ശ്രമിച്ച ഭീകരനെ സൈന്യം...

Popular

spot_imgspot_img