Thursday, September 3, 2026

National News

‘ഒരു രാജ്യം ഒരു യൂണിഫോം’: പുതിയ ആശയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഒരു രാജ്യം, ഒറ്റ പൊലീസ് യൂണിഫോം’ എന്ന ആശയം മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിരത്തെ അഭിസംബോധന ചെയ്യവെയാണ്‌ അദ്ദേഹം വിവിധ സംസ്ഥാനങ്ങളിലെ പോലീസ് യൂണിഫോം ഏകീകരിക്കുന്നതിനെക്കുറിച്ച്...

സമൂഹമാധ്യമങ്ങൾക്കുമേൽ കടിഞ്ഞാൺ മുറുക്കി കേന്ദ്ര ഐടി ചട്ടഭേദഗതി

സമൂഹമാധ്യമങ്ങൾക്കുമേൽ കടിഞ്ഞാൺ മുറുക്കികൊണ്ടുള്ള കേന്ദ്ര ഐടി ചട്ടഭേദഗതി പ്രാബല്യത്തിൽ വന്നു. അപകീർത്തി, അശ്ലീലം, ആൾമാറാട്ടം അടക്കം ഏഴു തരത്തിലുള്ള ഉള്ളടക്കം സംബന്ധിച്ച് പരാതി ലഭിച്ചാൽ സമൂഹമാധ്യമങ്ങൾ 72 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കണം. കുട്ടികൾക്കെതിരായ ഉള്ളടക്കം,...

ഡെങ്കിപ്പനിയിൽ വലഞ്ഞ് ഉത്തർപ്രദേശ്; ജാഗ്രതാ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

ഉത്തർപ്രദേശിൽ ഡെങ്കിപ്പനി വ്യാപിക്കുന്നതിനാൽ ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറുകണക്കിന് രോഗികളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. രോഗ വ്യാപനം തടയാൻ വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകാൻ ഉന്നത...

പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ഋഷി സുനകും കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും തമ്മിലുള്ള ആദ്യ സംസാരത്തിനു ശേഷം ഇരുവരും കൂടിക്കാഴ്ച്ചക്കൊരുങ്ങുന്നു എന്ന വിവരങ്ങൾ പുറത്തുവന്നു. നവംബർ പകുതിയോടെ ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ...

വാട്ട്‌സ്ആപ്പ് സേവനങ്ങൾ നിലച്ചതിൻറെ റിപ്പോർട്ട് സമർപ്പിച്ച് മെറ്റ

ജനപ്രീയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിന്റെ സേവനങ്ങൾ നിലച്ചതിനു പിന്നിലെ കാരണങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിച്ച് മെറ്റ. രാജ്യത്തുണ്ടാകുന്ന പ്രധാന ഇന്റർനെറ്റ് സേവന തടസങ്ങളുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടിയത്. ഇന്ത്യയിൽ...

കാശ്മീരിനു മേൽ കാവലിന്റെ കരം വിരിച്ച ഇന്ത്യൻ സൈന്യത്തിന്റെ സേവനങ്ങൾക്കു 75 വയസ്

ജമ്മു കശ്മീരിനെ പാക്കിസ്ഥാൻ സൈന്യത്തിന്റെ കീഴിൽ നിന്നും കാക്കുവാൻ ഇന്ത്യൻ സൈന്യം ആദ്യമായി കശ്മീരിൽ കാലുകുത്തിയിട്ട് ഇന്ന് 75 വർഷം പൂർത്തിയായി. ജമ്മു കശ്മീരിലേക്ക് അധിനിവേശം നടത്തിയ പാക്ക് സൈന്യത്തെ തുരത്താൻ ഇന്ത്യൻ...

ആന്റി ഡസ്റ്റ് ക്യാമ്പയിൻ; ഡൽഹിയിൽ പിഴയായി ചുമത്തിയത് 32.4 ലക്ഷം രൂപ

ആന്റി ഡസ്റ്റ് ക്യാമ്പയിന്റെ ഭാഗമായി ഡൽഹിയിൽ നടത്തിയ പരിശോധനകളുടെ ഫലമായി പിഴ ഈടാക്കിയത് 32.4 ലക്ഷം രൂപ എന്ന് റിപ്പോർട്ട്. ഡൽഹിയിലെ 253 ഇടങ്ങളിൽ നിയമലംഘനം കണ്ടെത്തുകയും തുടർന്ന് പിഴ ഈടാക്കുകയുമായിരുന്നു. ഡൽഹി...

തുടർ ആക്രമണങ്ങളിൽ ഭയന്ന് പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾ

തുടർച്ചയായി നടക്കുന്ന ആസൂത്രിത കൊലപാതകങ്ങളെ തുടർന്ന് തെക്കൻ കശ്മീരിലെ ഷോപ്പിയാനിൽ നിന്ന് മാത്രം പത്തോളം കശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾ പലായനം ചെയ്തു. അടുത്തിടെ ചൗദരിഗുണ്ടിലെ പുരൺ കൃഷൻ ഭട്ടിന്റെ കൊലപാതകത്തിന് പിന്നാലെയാണ് പല...

ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കേജരിവാൾ

തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിവാദ പ്രസ്താവനയുമായി ഡൽഹി മൂഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാൾ. പുതിയ കറൻസി നോട്ടുകളുടെ ഒരുഭാഗത്ത് ലക്ഷ്മി ദേവിയുടെയും, ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്നാണ് കേജരിവാളിൻറെ പുതിയ നിർദ്ദേശം. ഡൽഹിയിൽ...

അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; പരാജയപ്പെടുത്തി സൈന്യം

ജമ്മുകാശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയ ഭീകരനെ സൈന്യം വധിച്ചു. കാശ്മീരിലെ കുപ്വാരയിലെ നിയന്ത്രണ രേഖക്ക് സമീപം നുഴഞ്ഞുകയറാൻ ഭീകർ നടത്തിയ ശ്രമമാണ് സുരക്ഷ സേന തകർത്തത്. സൈന്യം പോരാട്ടം തുടരുകയാണ്. അതിർത്തി സുരക്ഷ സേനയും...

ബ്രിട്ടന്റെ ആഭ്യന്തര മന്ത്രിയായി ഇന്ത്യൻ വംശജ സുവെല്ല ബ്രേവർമാൻ

കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ള എംപിയും ഇന്ത്യൻ വംശജയുമായ സുവെല്ല ബ്രേവർമാനെ ബിട്ടീഷ് ആഭ്യന്തര മന്ത്രിയായി നിയമിച്ചു. മുൻ പ്രധാനമന്ത്രി ലിസ് ട്രസ് മന്ത്രിസഭയിലും സുവെല്ല ഇതേ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. ലിസ് ട്രസ് മന്ത്രിസഭയിലെ...

‘റെസ്റ്റോറന്റ് ഓൺ വീൽസ്’ കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും

രാജ്യത്തെ പ്രധാനപ്പെട്ട നാല് സ്റ്റേഷനുകളിലേക്കു കൂടി 'റെസ്റ്റോറന്റ് ഓൺ വീൽസ്' പദ്ധതി വ്യപിപ്പിക്കാൻ ലക്ഷ്യമിടുകയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം. സിഎസ്എംടി മുംബൈ, നാഗ്പൂർ റെയിൽവേ സ്റ്റേഷനുകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയം...

ഇന്ത്യയിൽ ഇന്ന് ഭാഗിക സൂര്യഗ്രഹണം

ഒരു ദശാബ്ദത്തിന് ശേഷം ഇന്ത്യയില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണമാണെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗ്രഹണം വീക്ഷിക്കാം. യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്കയിലെ വടക്ക്...

കോയമ്പത്തൂരില്‍ ഓടുന്ന കാറിനുള്ളില്‍ സ്ഫോടനം: ചാവേര്‍ ആക്രമണമെന്ന് സൂചന

കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വറിന് സമീപം ഓടുന്ന കാറിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഉക്കടം ജി എം നഗര്‍ സ്വദേശിയായ ജമേഷ് മുബിന്‍ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കാറിനുള്ളിലുണ്ടായിരുന്ന എല്‍...

വിദ്വേഷപ്രസംഗങ്ങൾക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

വിദ്വേഷപ്രസംഗങ്ങളിൽ പരാതിക്കു കാത്തുനിൽക്കാതെ സർക്കാരുകൾ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രസംഗം നടത്തുന്നയാളുടെ മതം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നടപടിയെടുക്കാതിരിക്കുന്നതു കോടതിയലക്ഷ്യമായി കാണുമെന്നും...

Popular

spot_imgspot_img