Thursday, September 3, 2026

National News

ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ

ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളാണ് നിലവിൽ ഇന്ത്യക്കു മുന്നിലുള്ളത്. യു.കെയെ പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയത്. ഇക്കൊല്ലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ...

നാവികസേനയ്ക്ക് ഇനി പുതിയ പതാക

ഇന്ത്യൻ നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്തു. ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിലാണ് പുതിയ പതാക പുറത്തിറക്കിയത്. മുൻ പതാകയിൽ ഉണ്ടായിരുന്ന സെൻ്റ്...

ഐ.എൻ.എസ്. വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ്. വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിനു സമർപ്പിക്കും. രാജ്യത്തിന്റെ സമുദ്രാതിർത്തികൾക്കു കാവലായി വിക്രാന്ത് വരുന്നതോടെ ലോകത്തിലെത്തന്നെ ഏറ്റവും വലിയ നാവികശക്തികളിലൊന്നായി ഇന്ത്യ മാറും. നിർമാണം...

നാവികസേനയ്ക്ക് ഇനി പുതിയ പതാക: പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ പ്രകാശനം ചെയ്യും

ബ്രീട്ടീഷ് ഭരണകാലവുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക വരുന്നു. വെള്ളിയാഴ്ച്ച ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പുതിയ പതാക പ്രകാശനം ചെയ്യുക. നിലവില്‍ സെന്റ്...

ഗൗതം അദാനി ലോകത്തെ മൂന്നാമത്തെ സമ്പന്നന്‍; ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയിലെത്തുന്ന ആദ്യ ഏഷ്യക്കാരന്‍

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി ഗൗതം അദാനി. ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയിലെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് 13,700 കോടി ഡോളര്‍ ആസ്തിയുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍. ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്(25,100 കോടി ഡോളര്‍),...

സാമ്പത്തിക വിദഗ്ധന്‍ അഭിജിത് സെന്‍ അന്തരിച്ചു

ഭക്ഷ്യ പൊതുവിതരണ സമ്പ്രദായത്തെയും താങ്ങുവിലയെയും ശക്തമായി പിന്തുണച്ച പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും ആസൂത്രണ കമ്മിഷന്‍ മുന്‍ അംഗവുമായ അഭിജിത് സെന്‍ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഡോ.മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന 2004 മുതല്‍ 2014...

പഞ്ചാബിലെ കത്തോലിക്കാ ചര്‍ച്ച് കാമ്പസില്‍ അജ്ഞാതരുടെ ആക്രമണം

ഇന്ന് (ആഗസ്റ്റ് 31) പുലര്‍ച്ചെ 12:30 - ന് പഞ്ചാബിലെ തക്കര്‍പുരയില്‍ പട്ടിയിലെ ജലന്ധര്‍ രൂപതയില്‍പ്പെട്ട ഇന്‍ഫന്റ് ജീസസ് കാത്തലിക് ചര്‍ച്ച് കാമ്പസില്‍ അജ്ഞാതരായ ആളുകള്‍ ആക്രമണം നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരെ തോക്കിന്...

രാജ്യത്ത് ആത്മഹത്യകള്‍ വര്‍ധിക്കുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്

രാജ്യത്ത് ആത്മഹത്യകള്‍(suicide) വര്‍ധിക്കുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ(National Crime Records Bureau) റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്നവരിലേറെയും ദിവസ വേതന തൊഴിലാളികള്‍. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് 2021ല്‍ രേഖപ്പെടുത്തിയത്. നാഷണല്‍ ക്രൈം...

എല്‍ജിബിടി പങ്കാളിയെയും കുടുംബമായി കണക്കാക്കണം: സുപ്രീംകോടതി

അവിവാഹിതരെയും എല്‍ജിബിടി പങ്കാളികളെയും കൂടി ഉള്‍പ്പെടുത്തി കുടുംബമെന്ന ആശയം വിശാലമാക്കണമെന്ന് സുപ്രീംകോടതി. ഇത്തരം കുടുംബങ്ങള്‍ക്കും നിയമപരമായ സംരക്ഷണത്തിന് അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവര്‍ അംഗങ്ങളായ ബെഞ്ച്...

രാജ്യത്ത് വൈകാതെ തന്നെ 5ജി സേവനങ്ങള്‍ ലഭ്യമാക്കും: കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് എത്രയും പെട്ടെന്ന് തന്നെ 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് എല്ലാവര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ 5ജി സേവനങ്ങള്‍ നടപ്പിലാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വിവിധ നഗരങ്ങളില്‍ 5ജി ഇന്‍സ്റ്റാളേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്....

രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി

രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 21 സര്‍വകലാശാലകളുടെ പേരുകള്‍ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. പത്തനംതിട്ടയിലെ സെന്റ് ജോണ്‍സ് സര്‍വകലാശാലയാണ് പട്ടികയില്‍ കേരളത്തില്‍ നിന്ന് ഇടം പിടിച്ചിട്ടുള്ള...

ഗോതമ്പ് കയറ്റുമതിക്കു നിയന്ത്രണം

വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സമൂഹത്തിലെ താഴെത്തട്ടില്‍വരെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമായി ഗോതമ്പന്റെയും ഗോതമ്പുപൊടിയുടെയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിച്ചു. യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം ഉള്‍പ്പെടെ ആഗോള സാഹചര്യങ്ങള്‍ മൂലമുള്ള സ്ഥിതിവിശേഷം പരിഗണിച്ചാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തികകാര്യങ്ങള്‍ക്കുള്ള കാബിനറ്റ്...

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍; ഐഎന്‍എസ് വിക്രാന്ത് സെപ്റ്റംബര്‍ 2ന് രാജ്യത്തിന് സമര്‍പ്പിക്കും

രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്തില്‍ അവസാനവട്ട മിനുക്ക് പണികള്‍ തകൃതി. അടുത്ത വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പടക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കും. രാജ്യത്ത് നിര്‍മിച്ചതില്‍ വച്ച് ഏറ്റവും...

അടിയന്തര ഘട്ടങ്ങളില്‍ നേരിട്ട് ആയുധങ്ങള്‍ വാങ്ങാന്‍ സേനകള്‍ക്ക് അനുമതി

അടിയന്തര ഘട്ടങ്ങളില്‍ നേരിട്ട് ആയുധങ്ങള്‍ വാങ്ങാന്‍ സേനകള്‍ക്ക് അനുമതി. 300 കോടി രൂപ വരെയുള്ള ആയുധങ്ങള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ സൈന്യത്തിന് വാങ്ങാം. ആയുധങ്ങള്‍ വാങ്ങുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് ഇതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മെയ്ക്ക്...

യുപിഐ വഴി പണം അയയ്ക്കുന്നതിന് നികുതി ചുമത്തില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രധനമന്ത്രാലയം

യുപിഐ വഴി പണം അയയ്ക്കുന്നതിന് നികുതി ചുമത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. കേന്ദ്രസര്‍ക്കാര്‍ യുപിഐ പേമെന്റുകള്‍ക്ക് നികുതി ചുമത്താന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. യുപിഐ...

Popular

spot_imgspot_img