Thursday, September 3, 2026

National News

ദീപാവലി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷവും ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശമായി തുടരുന്നു

ദീപാവലി കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞിട്ടും ഡൽഹിയിൽ വിഷലിപ്തമായ മൂടൽമഞ്ഞ് നിറയുന്നതിനാൽ വായു ഗുണനിലവാര സൂചിക (എക്യുഐ) 'വളരെ മോശം' വിഭാഗത്തിൽ രേഖപ്പെടുത്തുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം,...

കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർ സുരക്ഷിതരല്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

കാനഡയിൽ നിന്ന് പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവുണ്ടാകുമെന്ന ആശങ്കകൾക്കിടയിൽ, കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ആശങ്കകൾ ഉന്നയിച്ച് ഇന്ത്യയുടെ ഹൈക്കമ്മീഷണർ ദിനേശ് കെ പട്നായിക്. കാനഡയിലെ ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്ന്...

രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം; പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

ജയ്‌സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന എയർ കണ്ടീഷൻഡ് സ്ലീപ്പർ ബസിന് തീപിടിച്ച് 20 യാത്രക്കാർ വെന്തുമരിച്ചു. 16 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം തായിയത്ത് ഗ്രാമത്തിന് സമീപമാണ് നാടിനെ നടുക്കിയ...

മധ്യപ്രദേശിൽ ശിശുമരണം: ‘കോൾഡ്രിഫ്’ ഉൾപ്പെടെ മൂന്ന് കഫ് സിറപ്പുകൾക്കെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

മധ്യപ്രദേശിലെ ചിന്ദ്വാരയിൽ കുറഞ്ഞത് 21 കുട്ടികളുടെ മരണത്തിന് കാരണമായ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകൾക്കെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, കോൾഡ്രിഫ് (ശ്രീസാൻ...

അഫ്​ഗാൻ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയ സംഭവം: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പങ്കില്ല

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിക്കാത്ത സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പങ്കില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. പത്രസമ്മേളനത്തിലേക്ക് ആരെ ക്ഷണിക്കണമെന്നു തീരുമാനിച്ചത്...

‘അത്യധികം വിഷാംശമുള്ള’ രാസവസ്തു; മണിപ്പൂരിൽ രണ്ട് കഫ് സിറപ്പുകൾക്ക് നിരോധനം

മണിപ്പൂരിൽ രണ്ട് കഫ് സിറപ്പ് ബ്രാൻഡുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തി. ഡൈതലീൻ ഗ്ലൈക്കോൾ എന്ന അത്യധികം വിഷാംശമുള്ള രാസവസ്തു സിറപ്പുകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഗുജറാത്തിൽ നിർമ്മിച്ച "റിലൈഫ്", "റെസിപ്ഫ്രഷ് ടിആർ" എന്നീ സിറപ്പുകളാണ്...

ഡൽഹിയിൽ അഫ്ഗാൻ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം

അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ഇന്ത്യയിൽ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വനിത മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം. മുത്താഖിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്...

അഫ്ഗാൻ വിദേശകാര്യ മന്ത്രി മുത്താക്കി ഡൽഹിയിലെത്തി

താലിബാൻ അധികാരം പിടിച്ചെടുത്ത് നാല് വർഷത്തിന് ശേഷം കാബൂളിൽ നിന്നുള്ള അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കി ഇന്ത്യയിലെത്തി. ഐക്യരാഷ്ട്രസഭയുടെ അനുമതിയോടെയാണ് അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയത്. ആറ് ദിവസത്തെ ഇന്ത്യാ...

ഒരു പുതിയ ഊർജ്ജം ലഭിച്ചു’; സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി

മുംബൈയിൽ വെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള ഉന്നതതല ചർച്ചകൾക്ക് ശേഷം ഇന്ത്യ-യുകെ ബന്ധത്തിൽ ഒരു പുതിയ ഊർജ്ജം ഉണ്ടായതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുകെ പ്രധാനമന്ത്രി എന്ന നിലയിൽ...

അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

സംസ്ഥാനത്തെ എയ്ഡഡ് നിയമനങ്ങളിൽ 07.02.1996 മുതൽ 18.4.2017 വരെയുള്ള കാലയളവിലെ കേഡർ സ്‌ട്രെങ്തിലെ ആകെ ഒഴിവുകളുടെ 3 ശതമാനത്തിലും 19.04.2017 മുതലുള്ള ഒഴിവുകളുടെ 4 ശതമാനത്തിലും ഭിന്നശേഷി സംവരണം നടപ്പാക്കി നിയമനം നടത്തണമെന്ന...

ഹിമാചലിലെ ബിലാസ്പൂരിൽ ബസ്സിലേക്ക് മണ്ണിടിഞ്ഞുവീണ് നിരവധി യാത്രക്കാർ മരിച്ചു

ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ ചൊവ്വാഴ്ച ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു സ്വകാര്യ ബസ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതിനെത്തുടർന്ന് 15 പേർ മരിച്ചു. സംഭവസ്ഥലത്ത് നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 15 പേർ മരിച്ചതായും മൂന്നുപേരെ...

റഷ്യൻ പ്രസിഡന്റ് പുടിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ 73-ാം ജന്മദിനത്തിൽ പുടിനോടു സംസാരിക്കുകയും ജന്മദിനാശംസകൾ നേരുകയും ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുടിനെ ഫോണിൽ വിളിച്ചായിരുന്നു ആശംസകൾ അറിയിച്ചത്. അതേസമയം, ഉഭയകക്ഷി അജണ്ടയിലെ പുരോഗതി ഇരുനേതാക്കളും...

ജയ്പൂരിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം: ആറ് രോഗികൾ മരിച്ചതായി അധികൃതർ

ഇന്ത്യയിലെ വടക്കുപടിഞ്ഞാറൻ നഗരമായ ജയ്പൂരിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് രോഗികൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ട്രോമ സെന്ററിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നു സംശയിക്കുന്നതായി അധികൃതർ...

യുകെ പ്രധാനമന്ത്രി സ്റ്റാർമർ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും അന്താരാഷ്ട്ര ധനകാര്യ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുമായി യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സ്റ്റാർമറുടെ ഇന്ത്യാ സന്ദർശനം ഒക്ടോബർ...

അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നു

ഈ മാസം അവസാനത്തോടെ ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. ഇന്ത്യയിലും ചൈനയിലുമുള്ള നിയുക്തസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാനസർവീസുകളാണ് ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കുന്നത്. കോവിഡ്-19 മഹാമാരി...

Popular

spot_imgspot_img