Thursday, September 3, 2026

National News

ഇന്ത്യൻ നടനും ഹാസ്യതാരവുമായ ജസ്വീന്ദർ ഭല്ല അന്തരിച്ചു

ഇന്ത്യൻ നടനും ഹാസ്യതാരവുമായ ജസ്വീന്ദർ ഭല്ല (65) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പഞ്ചാബിൽ മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു മരണമെന്ന് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാബിലെ...

ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ

ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ മുൻ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രസിഡന്റായിരിക്കെ നടത്തിയ വിദേശയാത്രകളുമായി ബന്ധപ്പെട്ട് മൂന്നു കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച തലസ്ഥാനമായ കൊളംബോയിലെ മജിസ്‌ട്രേറ്റ്...

അഗ്നി-5 ബാലിസ്റ്റിക് മിസൈലിന്റെ വിജയകരമായ പരീക്ഷണം നടത്തി ഇന്ത്യ

ചൈനയുടെ ഏതു ഭാഗത്തേക്കും എത്താൻ പ്രാപ്തിയുള്ള ഒരു ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി അറിയിച്ച് ഇന്ത്യ. ഒഡീഷയിലെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് ബുധനാഴ്ച ഇന്ത്യ അഗ്നി-5 ബാലിസ്റ്റിക്...

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം: പരാതിക്കാരനായി എത്തിയ പ്രതി അറസ്റ്റിൽ

സിവിൽ ലൈനിലെ വസതിയിൽ നടന്ന ജൻ സുൻവായ് പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം. ഡൽഹി മുഖ്യമന്ത്രിയുടെ ജനസഭാ സംരംഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ ഗുപ്ത താമസക്കാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ്...

യമുനാനദിയിലെ ജലനിരപ്പ് അപകടനില കടന്നു: വെള്ളപ്പൊക്ക മുന്നറിയിപ്പ്

യമുനാനദിയിലെ ജലനിരപ്പ് അപകടനില കടന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടിന്റെ 18 ഗേറ്റുകളും ഈ മൺസൂൺ സീസണിൽ ആദ്യമായി തുറന്ന സാഹചര്യത്തിലാണ് ഇത്. ഓഗസ്റ്റ് 19 ആകുമ്പോഴേക്കും യമുനാനദിയിലെ...

വേളാങ്കണ്ണി പള്ളി സന്ദർശിച്ച് പ്രശസ്ത തെന്നിന്ത്യൻ താരം ശോഭിത ധൂലി പാലെ

തെന്നിന്ത്യൻ പ്രശസ്ത നടി ശോഭിത ധൂലി പാലെ തമിഴ്നാട്ടിലെ പ്രശസ്ത തീർഥാടനകേന്ദ്രമായ വേളാങ്കണ്ണി മാതാവിന്റെ ദൈവാലയം സന്ദർശിച്ചു. ദൈവാലയ ദർശനത്തോടൊപ്പം വേളാങ്കണ്ണി ബീച്ചിന്റെ സമീപത്തുള്ള നാഗൂർ ദർഗയുടെയും ദൃശ്യങ്ങൾ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്...

സ്വാതന്ത്ര്യദിന ആശംസകൾക്ക് സെലെൻസ്‌കിക്ക് നന്ദിപറഞ്ഞ് മോദി; യുക്രൈനിലെ സമാധാനത്തിനും പുരോഗതിക്കും പ്രത്യാശ പ്രകടിപ്പിച്ചു

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചതിന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം യുക്രൈനിലെ സമാധാനത്തിനും പുരോഗതിക്കും മോദി പ്രത്യാശ പ്രകടിപ്പിച്ചു. "പ്രസിഡന്റ് സെലെൻസ്‌കിയുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി. ഇന്ത്യയും...

മൈസൂർ രൂപതയ്ക്ക് പുതിയ മെത്രാനെ നിയമിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

ബിഷപ്പ് ഫ്രാൻസിസ് സെറാവൊയെ മൈസൂർ രൂപതയുടെ പുതിയ മെത്രാനായി നിയമിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾദിനമായ ആഗസ്റ്റ് 15 നാണ് പാപ്പ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ഇശോസഭാംഗമായ ബിഷപ്പ്...

ജമ്മുകാശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും: 46 മൃതദേഹങ്ങൾ കണ്ടെടുത്തു, നിരവധി പേർക്ക് വേണ്ടിയുള്ള തിരിച്ചിൽ തുടരുന്നു

ജമ്മു കശ്മീരിൽ ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നൽ‌ പ്രളയത്തിലും മരണസംഖ്യ 46ആയി. മരിച്ചവരിൽ രണ്ട് സിവിൽ ഫോഴ്സ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടുന്നു. 220 പേരെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഹിമാലയത്തിലെ ഒരു പ്രശസ്തമായ...

’പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ട, സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ല’ 79ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ പ്രധാനമന്ത്രി മോദി

79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്നും, സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും...

അടുത്ത മാസം യുഎൻജിഎ സമ്മേളനത്തിനായി പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിച്ചേക്കും

സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ വാർഷിക ഉന്നതതല സമ്മേളനത്തെ (യുഎൻജിഎ) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തേക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ ഒൻപതിനാണ് യുഎൻജിഎ യുടെ എൺപതാമത് സെഷൻ ആരംഭിക്കുന്നത്. സെപ്റ്റംബർ 23...

ലക്ഷക്കണക്കിനു തെരുവുനായ്ക്കളെ പിടികൂടാൻ ഡൽഹിക്ക് എട്ടാഴ്ചത്തെ സമയം നൽകി സുപ്രീംകോടതി

ഡൽഹിയിലെയും പ്രാന്തപ്രദേശങ്ങളിലെയും എല്ലാ തെരുവുനായ്ക്കളെയും മൃഗസംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റാൻ ഉത്തരവിട്ട് സുപ്രീം കോടതി. കൂടാതെ, നായ്ക്കളുടെ കടിയേറ്റുണ്ടാകുന്ന പേവിഷബാധ വർധിച്ചുവരുന്നതിനെക്കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചുമതല പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് എട്ടാഴ്ചത്തെ സമയപരിധി നൽകുകയും...

ഓഗസ്റ്റ് 15 ന് യുഎസും റഷ്യയും തമ്മിലുള്ള കൂടിക്കാഴ്ചയെ സ്വാ​ഗതം ചെയ്ത് ഇന്ത്യ

ഓഗസ്റ്റ് 15 ന് അലാസ്കയിൽ വച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി ഇരുരാജ്യങ്ങളും തമ്മിൽ ധാരണ ആയതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം...

ബജ്റങ് ദളിനെ നിയന്ത്രിക്കണം: ആക്ട്സ്

ഉത്തരേന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ക്രൈസ്തവ മിഷണറിമാർക്കെതിരെ അക്രമണം നടത്തുന്ന ബജ്റങ് ദളിനെ നിയന്ത്രിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് (ACTS-Assembly of Christian Trust Services) നേതൃയോഗം അഭ്യർത്ഥിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന...

പരിവാർ സംഘടനകളുടെ ക്രൈസ്തവവേട്ട അവസാനിപ്പിക്കണം: സീറോമലബാർസഭ

സംഘപരിവാര്‍ സംഘടനയായ ബജരംഗ്ദള്‍, മലയാളി കത്തോലിക്ക വൈദികരേയും കന്യാസ്ത്രീകളേയും ആക്രമിച്ച സംഭവത്തിൽ സീറോമലബാർ സഭ മീഡിയ കമ്മീഷൻ ശക്തമായ പ്രതിഷേധം അറിയിച്ചു. ഓഗസ്റ് ആറു ബുധൻ വൈകുന്നേരം അഞ്ചു മണിക്ക് ഒഡീഷയിലെ ജലേശ്വര്‍...

Popular

spot_imgspot_img