Thursday, September 3, 2026

National News

“പൊതുജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്തു”: ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിംഗ് കമാൻഡർ വ്യോമിക സിംഗ്

പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കുന്നതിനാണ് 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി എന്നിവർക്കൊപ്പം മാധ്യമങ്ങളോടു വിവരിച്ച് വിംഗ് കമാൻഡർ വ്യോമിക സിംഗ്.ഇന്ന്...

“ഓപ്പറേഷൻ സിന്ദൂർ”: സിന്ദൂരം തുടച്ചുനീക്കിയവർക്കുള്ള ചുട്ടമറുപടി; പേര് നിർദേശിച്ചത് പ്രധാനമന്ത്രി

പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂർ. സിന്ദൂരം തുടച്ചുനീക്കിയവർക്കുള്ള ചുട്ടമറുപടിയായ ഈ പേര് നിർദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പഹൽഗാം ആക്രമണത്തിനു തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണസ്വാതന്ത്യം നൽകുന്നുവെന്ന് പ്രധാനമന്ത്രി...

ഇന്ത്യൻ സൈന്യം തിരിച്ചടിക്കാൻ ഈ ഒൻപത് ഭീകര ഒളിത്താവളങ്ങൾ തിരഞ്ഞെടുത്തത് എന്തുകൊണ്ട്?

പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കാശ്മീരിലും ഒൻപതിടങ്ങളിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' പാക്കിസ്ഥാനെ അക്ഷരാർഥത്തിൽ വിറപ്പിച്ചു. ജെയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുടെ ഒൻപത് ഭീകര ഒളിത്താവളങ്ങളാണ് ഇന്ത്യ ഓപ്പറേഷനിലൂടെ തകർത്തത്. പാക്കിസ്ഥാൻ പ്രദേശത്തെ...

അതിർത്തി കടന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ വളരെക്കാലമായി സ്പോൺസർ ചെയ്തിട്ടുണ്ട്: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

അതിർത്തി കടന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ വളരെക്കാലമായി സ്പോൺസർ ചെയ്തിട്ടുണ്ടെന്ന് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര. പാക്കിസ്ഥാനെതിരെ പോരാടേണ്ടതിന്റെയും തീവ്രവാദ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് തടയേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പഹൽഗാം...

‘ഓപ്പറേഷൻ സിന്ദൂർ’ – ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം: ആറുപേർ മരിച്ചു; 30 ലധികം പേർക്ക് പരിക്ക്

ബുധനാഴ്ച (മെയ് 7, 2025) ഇന്ത്യൻ സായുധസേന 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ, പാക്ക് അധിനിവേശ ജമ്മുകാശ്മീരിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചു. എന്നാൽ പാക്കിസ്ഥാൻ സൈനികകേന്ദ്രങ്ങളൊന്നും ലക്ഷ്യം വച്ചിട്ടില്ലെന്ന് സർക്കാർ...

സുരക്ഷാ ആശങ്കകൾക്കിടയിൽ കേരളത്തിലും ഇന്ന് വ്യാപകമായി സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ

രാജ്യം ഒരു അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന സാഹചര്യത്തിൽ ഇന്ന് ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലടക്കം രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തും. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായി വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഉയർന്നുവന്ന പുതിയതും...

കൂടുതൽ വെള്ളം സംഭരിക്കാൻ ഇന്ത്യ അണക്കെട്ടുകൾ ഒരുക്കുന്നു

സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന്, ശൈത്യകാലത്തേക്ക് ജലസംഭരണം മെച്ചപ്പെടുത്തുന്നതിനായി ചെനാബ് നദിയിലെ ജലസംഭരണികൾ ശുദ്ധീകരിക്കാനും മണ്ണ് നീക്കം ചെയ്യാനും ആരംഭിച്ച് ഇന്ത്യ. ഇന്ത്യയിൽ മികച്ച ജലസംഭരണം ഉറപ്പാക്കാൻ വരുംദിവസങ്ങളിൽ കൂടുതൽ...

പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ച് ഇന്ത്യ

ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപര്യാർഥം പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ സാധനങ്ങളുടെയും നേരിട്ടോ, അല്ലാതെയോ ഉള്ള ഇറക്കുമതി നിരോധിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍ ഉൽപാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഉൽപന്നങ്ങള്‍ക്കാണ് കേന്ദ്ര വാണിജ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയുടെ ഈ...

പാക്കിസ്ഥാനുള്ള വായ്പകളും ഗ്രാന്റുകളും പുനഃപരിശോധിക്കാൻ ആഗോള ബഹുരാഷ്ട്ര ഏജൻസികളോട് ആവശ്യപ്പെടാൻ ഇന്ത്യ

കാശ്മീരിലെ മാരകമായ ആക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക്കിസ്ഥാനു നൽകിയ ഫണ്ടുകളും വായ്പകളും പുനഃപരിശോധിക്കാൻ ഇന്ത്യ ഐ എം എഫ് ഉൾപ്പെടെയുള്ള ആഗോള ബഹുരാഷ്ട്ര ഏജൻസികളോട് ആവശ്യപ്പെടുമെന്ന്...

ഗോവയിലെ ലൈരായ് സത്ര ഉത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറ് മരണം; 60 പേർക്ക് പരിക്ക്

ഗോവയിലെ ഷിർഗാവോ ഗ്രാമത്തിൽ ശ്രീ ലൈരായ് സത്ര ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിക്കുകയും അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിലും (ജി എം സി) മാപുസയിലെ നോർത്ത്...

ഈ വർഷത്തെ തീരദേശ സംസ്ഥാന മത്സ്യബന്ധന സമ്മേളനത്തിൽ അഞ്ചാമത് മത്സ്യബന്ധന സെൻസസ് ആരംഭിച്ചു

ഈ വർഷത്തെ തീരദേശ സംസ്ഥാന മത്സ്യബന്ധന സമ്മേളനം ഏപ്രിൽ 28 ന് ആരംഭിച്ചു. അഞ്ചാമത് സമുദ്ര മത്സ്യബന്ധന സെൻസസിനാണ് കഴിഞ്ഞ ​ദിവസം തുടക്കം കുറിച്ചത്. ഓരോ സമുദ്ര മത്സ്യത്തൊഴിലാളി കുടുംബത്തെയും മത്സ്യബന്ധന ഗ്രാമത്തെയും...

ഷൂട്ടിങ് പരീശിലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് അന്തരിച്ചു

ഷൂട്ടിങ് പരീശിലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം ഉഴവൂരിലുള്ള സ്വവസതിയിൽ വെച്ച് ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം. 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്ന...

തുടർച്ചയായ അഞ്ചാമത്തെ രാത്രിയും വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ജമ്മുകശ്മീരിലെ ബാരാമുള്ള, കുപ്വാര, അഖ്നൂർ സെക്ടറുകളിൽ തുടർച്ചയായ അഞ്ചാം രാത്രിയും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ന്യൂഡൽഹിക്കും ഇസ്ലാമാബാദിനുമിടയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണരേഖയിൽ തുടർച്ചയായ അഞ്ചാം...

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം: കടുത്ത നിലപാടുമായി ഇന്ത്യ

കശ്മീരിലെ പഹല്‍ഗാമിൽ 28 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിയെടുത്ത് ഇന്ത്യ. അതിനോടനുബന്ധിച്ച് സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു, പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ചു; അവരെ ഉടനെ തിരിച്ചുകൊണ്ടുവരും,...

പഹൽഗാം ആക്രമണത്തിനു ശേഷം നടപടികൾ കടുപ്പിച്ച് ഇന്ത്യ: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചേക്കും

ജമ്മു കശ്മീരിലെ പഹൽഗാമിൽ 28 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു ശേഷം നടപടികൾ കടുപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യ. ഇസ്ലാമാബാദിലെ ഹൈക്കമ്മീഷൻ അടച്ചുപൂട്ടാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ട്. ഈ നടപടി പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂർണ്ണമായും...

Popular

spot_imgspot_img