Thursday, September 3, 2026

National News

മൻമോഹൻ സിങ്ങിന്റെ സംസ്‌കാരം ഇന്ന് രാവിലെ 11. 45-ന് നടക്കും

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ സംസ്‌കാരം ഇന്ന് രാവിലെ 11.45 ന് നിഗം ബോധ്ഘട്ടിൽ നടക്കും. രാവിലെ 9.30 ന് കോൺഗ്രസ് ആസ്ഥാനത്തുനിന്ന് അദ്ദേഹത്തിന്റെ അന്ത്യയാത്ര ആരംഭിക്കും. മുൻ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങളുള്ള...

15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി കുറയ്ക്കാൻ സാധ്യത

പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി വെട്ടിക്കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണനയിലെന്ന് റിപ്പോർട്ട്. മിഡിൽ ക്ലാസ് വിഭാഗത്തിന് ആശ്വാസവും സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ നീക്കമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ വെളിപ്പെടുത്തി. ഫെബ്രുവരിയിലെ...

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് നിര്യാതനായി

സാമ്പത്തിക വിദഗ്ദ്ധനും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ് അന്തരിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ടുമണിയോടെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയും രാത്രി...

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

കുവൈറ്റിൽ ഇന്ത്യയിൽ നിന്നുളള ജനങ്ങളുടെ വൈവിധ്യം കാണുന്നതിൽ സന്തോഷമുണ്ടെന്നു വെളിപ്പെടുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിൽ എത്തിയ അവസരത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. പത്തൊൻപതാം നൂറ്റാണ്ടുമുതൽ ഇന്ത്യയും കുവൈറ്റും...

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലേക്കു തിരിച്ചു

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലേക്കു തിരിച്ചു. 1981 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്കുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിൽ എത്തുന്നത്. ഇന്നും നാളെയുമായി നടക്കുന്ന കുവൈത്ത് സന്ദർശനത്തിൽ വാണിജ്യ...

പത്മശ്രീ പുരസ്കാര ജേതാവ് തുളസി ​ഗൗഡ അന്തരിച്ചു

പ്രകൃതിക്കായി ജീവിച്ചതിലൂടെ പത്മശ്രീ പുരസ്കാരം നേടിയ തുളസി ​ഗൗഡ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. കാടിന്റെ സർവവിജ്ഞാനകോശം എന്ന പേരിലാണ് തുളസി ​ഗൗഡ അറിയപ്പെട്ടിരുന്നത്. 1944 ൽ ഹൊന്നല്ലി ​ഗ്രാമത്തിൽ നാരായൺ -...

പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് യു. എസിലെ സാൻഫ്രാൻസിസ്കോയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. തബലയുടെ പ്രാധാന്യം ലോകസംഗീത മേഖലയിലേക്ക് ഉയർത്തിക്കൊണ്ടുവന്നതിൽ പ്രധാനപങ്കു വഹിച്ച...

ആർ. ബി. ഐ. ഗവർണറായി സഞ്ചയ് മൽഹോത്ര ഇന്ന് ചുമതലയേൽക്കും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി സഞ്ചയ് മൽഹോത്ര ഇന്ന് ചുമതലയേൽക്കും. മൂന്നു വർഷത്തേക്കാണ് നിയമനം. മുൻ ഗവർണർ ശക്തികാന്ത ദാസ് ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. സാമ്പത്തികവളർച്ചയുടെ മാന്ദ്യം, രൂപയുടെ മൂല്യത്തിൽ ഇടിവ്, പണപ്പെരുപ്പ...

‘എത്രയും വേഗം തിരിച്ചെത്തുക’: സിറിയയിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

സിറിയയിൽ വർധിച്ചുവരുന്ന വിമത ആക്രമണങ്ങൾ കണക്കിലെടുത്ത് ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം. സിറിയയിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ...

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിന്റെ അഭിപ്രായ സ്വാതന്ത്ര്യം: പരിധി പരിശോധിക്കാൻ ഡൽഹി ഹൈക്കോടതി

സാധനങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഒരു സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ നടത്തുന്ന അഭിപ്രായം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (2), ആർട്ടിക്കിൾ 19 (1) (എ) പ്രകാരമുള്ള സംസാര സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര...

പായ്ക്ക് ചെയ്ത വെള്ളവും മിനറൽ വാട്ടറും ഇനി ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണം എന്ന വിഭാഗത്തിൽ

പാക്കേജ് ചെയ്ത കുടിവെള്ളത്തെയും മിനറൽ വാട്ടറിനെയും ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. എഫ്. എസ്. എസ്. എ. ഐ. അറിയിപ്പനുസരിച്ച്...

ഇന്ത്യയുടെ ഗഗൻയാൻ ആദ്യഘട്ടം ജനുവരിയിൽ

ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാദൗത്യമാണ് ഗഗൻയാൻ. ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഈ ദൗത്യത്തിന്റെ ആദ്യഘട്ടം ജനുവരിയിൽ നടക്കുമെന്ന് ഐ. എസ്. ആർ. ഒ. ചെയർമാൻ എസ്. സോമനാഥ് വെളിപ്പെടുത്തി. ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ...

ഇന്ത്യയിൽ എയ്ഡ്സ് ബാധിതരുടെ എണ്ണം കുറയുന്നു

ഇന്ത്യയിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കുറഞ്ഞതായി ആരോഗ്യമന്ത്രാലയം. 2010 നും 2022 നുമിടയിൽ ഓരോ വർഷവും പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം 44.23% കുറഞ്ഞതായാണ് റിപ്പോർട്ട്. ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ടിലാണ്...

ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും: ജാഗ്രതയിൽ തമിഴ്‌നാടും കേരളവും

ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കര തൊടുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന...

13 ദിവസത്തിനുശേഷം മണിപ്പൂരിൽ സ്കൂളുകൾ തുറന്നുപ്രവർത്തിച്ചു; കർഫ്യൂവിലും ഇളവ്

മണിപ്പൂരിൽ സംഘർഷത്തെത്തുടർന്ന് അടഞ്ഞുകിടന്ന സ്കൂളുകൾ ഇന്ന് തുറന്നുപ്രവർത്തിച്ചു. ഇംഫാൽ താഴ്‌വരയിലെ ജില്ലകളിലും ജിരിബാം ജില്ലയിലും സംഘർഷം ശക്തമായതിനെത്തുടർന്ന് കഴിഞ്ഞ 13 ദിവസമായി സ്കൂളുകൾ അടഞ്ഞുകിടക്കുകയായിരുന്നു. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപുർ, കാക്ചിങ്, തൗബാൽ,...

Popular

spot_imgspot_img