കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരവും വളരെ മോശവുമായ നിലയിലേക്ക് താഴ്ന്നതായി വെളിപ്പെടുത്തൽ. കഴിഞ്ഞയാഴ്ച നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യു. എച്ച്. ഒ.) ശുപാർശ...
ഇന്ത്യ - ചൈന അതിർത്തിയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണയായതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. 2020 ൽ ഉടലെടുത്ത അതിർത്തിപ്രദേശങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഇതോടെ തീരുമാനമായി. സേനാപിന്മാറ്റത്തിന്...
മദ്രസ ബോർഡുകൾ നിർത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും, മദ്രസകൾക്കും മദ്രസ ബോർഡുകൾക്കുമുള്ള സംസ്ഥാന ധനസഹായം നിർത്തണമെന്നും ശുപാർശ ചെയ്ത് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച...
മണിപ്പൂർ കലാപത്തിനിടെ കുക്കി ആയുധധാരികൾ തട്ടിക്കൊണ്ടുപോയ മെയ്തേയ് യുവാക്കളെ തിരിച്ചെത്തിച്ചു. മെയ്തേയ് വിഭാഗക്കാരായ രണ്ടു യുവാക്കളും മണിപ്പൂർ പോലീസിന്റ കസ്റ്റഡിയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി എൻ. ബിരെയ്ൻ സിങ് വെളിപ്പെടുത്തി.
സെപ്റ്റംബർ 29 നു കലാപത്തിനിടെ...
ജയിലുകളിൽ തടവുകാർക്കു തൊഴിൽ നൽകുന്നതിൽ ജാതി പരിഗണിക്കുന്ന പ്രവണതയ്ക്ക് തടയിട്ട് സുപ്രീം കോടതി. ജാതിയുടെ അടിസ്ഥാനത്തിൽ ജോലി നൽകുന്ന പല സംസ്ഥാനങ്ങളിലെയും ജയിൽ മാനുവൽ വ്യവസ്ഥകൾ കോടതി റദ്ദാക്കി. ഒപ്പം ജയിൽ രജിസ്റ്ററിലെ...
രാജസ്ഥാന്‍: 2024 ലെ ഇന്റർനാഷണൽ ഗ്രീൻ സ്കൂൾ അവാർഡ് രാജസ്ഥാനിലെ അബു റോഡിലുള്ള സെന്റ് ആൻസലെം സീനിയർ സെക്കൻന്ററി സ്കൂളിന് ലഭിച്ചു. ന്യൂയോർക്കിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ വച്ചുനടന്ന ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ ഫാ....
പൂനയ്ക്കടുത്ത് ബവ്ധനിൽ ഹെലികോപ്ടർ തകർന്നുവീണ് മൂന്നുപേർ മരിച്ചു. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടർ തകർന്നു വീണത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഒരു എൻജിനീയറുമാണ് അപകടത്തിൽ മരിച്ചത്.
രണ്ടുപേർ മരിച്ചതായി സ്ഥിരീകരിച്ച പോലീസ് രക്ഷാപ്രവർത്തനം ഇപ്പോഴും...
വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതകത്തിന് വില വീണ്ടും വർധിപ്പിച്ചു. 19 കിലോ ഗ്രാം വരുന്ന എൽപിജി സിലിണ്ടറിന് 48.50 രൂപയാണ് കൂട്ടിയത്. ഇതോടെ 1691.5 രൂപയുണ്ടായിരുന്ന വാണിജ്യ പാചകവാതകത്തിന് 1740 രൂപയായി.
വാണിജ്യ ആവശ്യങ്ങൾക്കുള്ള...
പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്ടർമാർ താൽക്കാലികമായി അവസാനിപ്പിച്ച സമരം പുനഃരാരംഭിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ പാലിക്കണം എന്നാവശ്യപ്പട്ടാണ് ജൂനിയർ ഡോക്ടർമാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിന്...
കൃത്രിമ ഉപകരണങ്ങളുടെ മാത്രം സഹായത്താൽ ജീവൻ നിലനിർത്തുന്ന രോഗികളിൽനിന്ന് ഉപകരണങ്ങൾ നീക്കുന്നതു സംബന്ധിച്ച് പുതിയ നിർദ്ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. കൃത്രിമ മാർഗങ്ങളിലൂടെ ജീവൻ നിലനിർത്തി 72 മണിക്കൂറിനുശേഷവും ആരോഗ്യനിലയിൽ മാറ്റമില്ലെങ്കിൽ ഉപകരണങ്ങൾ...
രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരത്തിനു അർഹനായി മിഥുൻ ചക്രവർത്തി. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് പുരസ്കാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ എട്ടിന് പുരസ്കാരം സമ്മാനിക്കും.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ...
നരേന്ദ്ര മോദി പ്രധാനമന്ത്രി അധികാരമേറ്റതിന് ശേഷം ആരംഭിച്ച പ്രതിമാസ റേഡിയോ പരിപാടി ‘മൻ കി ബാത്ത്' പത്തു വർഷം പൂർത്തിയാക്കുന്നു. 2014 ഒക്ടോബർ 3നാണ് മൻ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം...
ജമ്മുകശ്മീരിലെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടികൾ ഇന്ത്യ മാറ്റണമെന്ന് ആവശ്യപ്പെട്ട് യു എന്നിൽ പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസ്താവനയ്ക്കു ശക്തമായ പ്രതികരണം നൽകി ഇന്ത്യ. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ...
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം ഉയർത്തി കേന്ദ്രസർക്കാർ. അസംഘടിത മേഖലയിലെ അവിദഗ്‌ദ്ധ-അർധ വിദഗ്‌ദ്ധ-വിദഗ്‌ദ്ധ തൊഴിലാളികളുടെ വേതനം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അവിദഗ്‌ദ്ധ തൊഴിലാളികളുടെ പ്രതിമാസ വേതനം 20,358 രൂപയായും...
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ലെബനനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യം വിടണമെന്നുമാണ് എംബസിയുടെ നിർദേശം.
"യുദ്ധം...