Thursday, September 3, 2026

National News

ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി കൊൽക്കൊത്തയുടെ ട്രാം സർവീസ്

തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന 'ട്രാം' കൊൽക്കൊത്തയിലെ മനോഹരമായ കാഴ്ചയായിരുന്നു. എന്നാൽ ഇന്ന് ഈ കാഴ്ചകൾ ചരിത്രത്താളുകളിലേക്ക് ഒതുങ്ങുകയാണ്. കൊൽക്കത്തയുടെ, 150 വർഷം പഴക്കമുള്ള ട്രാം സർവീസ് നിർത്തലാക്കാൻ ബംഗാൾ സർക്കാർ തീരുമാനിച്ചതോടെയാണ്...

ജമ്മു കശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; ജനവിധി തേടുന്നത് 39 സ്ഥാനാർഥികൾ

ജമ്മു കശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്. ആറു ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 239 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പത്തു വർഷത്തിനുശേഷമാണ് ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം...

ആദ്യ എംപോക്സ് ക്ലേഡ് 1ബി വകഭേദം ഇന്ത്യ സ്ഥിരീകരിച്ചു; രോഗബാധ മലപ്പുറം സ്വദേശിക്ക്

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ച യുവാവിന് ക്ലേഡ് 1ബി വകഭേദം ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ ആദ്യമായി ഈ വകഭേദം സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ക്ലേഡ് 1ബി വൈറസ് ബാധ കണ്ടെത്തുന്നത്. രാജ്യത്ത് ആദ്യമായി...

അന്ന സെബാസ്റ്റ്യന്റെ മരണം: ഇവൈ ഓഫീസിൽ പരിശോധന നടത്തി മഹാരാഷ്ട്ര തൊഴിൽവകുപ്പ്

ഏണസ്റ്റ് ആൻഡ് യങ്(ഇവൈ) കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിയിലിരിക്കെ മരിച്ച അന്ന സെബാസ്റ്റ്യന്റെ മരണത്തെ തുടർന്ന് ഇവൈ ഓഫീസിൽ മഹാരാഷ്ട്ര തൊഴിൽവകുപ്പിന്റെ പരിശോധന. വിവര ശേഖരണത്തിനും തൊഴിൽ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുമായി ആണ് തൊഴിൽവകുപ്പിലെ...

സൈനികരുമായി തിരുവനന്തപുരത്തേയ്ക്ക് പോയ ട്രെയിനിന് മുന്നിൽ സ്‌ഫോടക വസ്തുക്കൾ; അന്വേഷണം ആരംഭിച്ച് കരസേന

തിരുവനന്തപുരത്തേക്ക് സൈനികരും ആയുധങ്ങളുമായി എത്തിയ സ്‌പെഷ്യൽ ട്രെയിൻ കടന്നുപോകേണ്ട ട്രാക്കിൽ സ്‌ഫോടക വസ്തുകൾ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച് കരസേന. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ റെയിൽവേ ട്രാക്കിൽ ആണ് സ്‌ഫോടക വസ്തുക്കൾ...

അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിയിലിരിക്കെ മരിച്ച അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം...

മ്യാന്മറുമായുള്ള അതിർത്തി അടച്ചുപൂട്ടാനുള്ള നടപടികൾക്ക് അംഗീകാരം നൽകി ഇന്ത്യ

മ്യാന്മറുമായുള്ള അതിർത്തി പൂർണമായി വേലികെട്ടി അടയ്ക്കാനുള്ള നടപടികൾക്ക് ഇന്ത്യൻ സർക്കാർ അനുമതി നൽകി. ഇതേ തുടർന്ന് 1,643 കിലോമീറ്റർ നീളത്തിൽ അതിർത്തിയിൽ വേലികെട്ടും. 31,000 കോടി രൂപ വേലികെട്ടുന്നതിനായി ചിലവാകും എന്നാണു കരുതുന്നത്. സുരക്ഷ...

റയിൽവെ സേവനങ്ങളെല്ലാം ഒരുമിപ്പിച്ച് സൂപ്പർ ആപ്പ്: വൈകാതെ എത്തുമെന്ന് റെയിൽവെ മന്ത്രി

റെയിൽവെയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലേക്കു ഒരുമിപ്പിച്ചുകൊണ്ട് പുതിയ ആപ്ലിക്കേഷൻ ഒരുങ്ങുന്നു. 'സൂപ്പർ ആപ്പ്' എന്നപേരിൽ പുതിയ ആപ്ലിക്കേഷൻ തയ്യാറാക്കിവരികയാണെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തി. ഈ ആപ്ലിക്കേഷന്റെ വരവോടെ...

കാശ്മീർ പോളിങ് ബൂത്തിൽ; ഒന്നാംഘട്ട പോളിങ്ങിനു തുടക്കം

ജമ്മു-കാശ്മീർ നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പിന് തുടക്കം കുറിച്ചു. 2019 ആഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കാശ്മീരിൽ നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. നാല് തെക്കൻജില്ലകളടക്കം ഏഴു ജില്ലകളിലെ വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് ചെയ്യാനെത്തുക. മൂന്ന് ഘട്ടങ്ങളിലായാണ്...

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലെനയെ തിരഞ്ഞെടുത്തു

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലെനയെ തിരഞ്ഞെടുത്തു. നിലവിൽ വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവുമധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കെജ്രിവാൾ...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: നവംബർ രണ്ടാം വാരം നടക്കുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ രണ്ടാം വാരം നടക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഔദ്യോഗികവസതിയിൽ വച്ച് മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 288 സീറ്റുള്ള മഹാരാഷ്ട്രയിൽ, സാധാരണ ഒറ്റഘട്ടത്തിൽ...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: ബിൽ പാസാക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി ബിജെപി

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' രീതിക്കായുള്ള ബിൽ നരേന്ദ്രമോദി സർക്കാരിന്റെ നടപ്പ് കാലയളവിൽ തന്നെ അവതരിപ്പിച്ചേക്കും. എൻ.ഡി.എ. ഘടകകക്ഷികളുടെ പിന്തുണ ലഭിച്ചാൽ ഉടൻ ബില്ലവതരിപ്പിക്കാമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ...

രാജ്യത്ത് ആറ് പുതിയ വന്ദേഭാരത് ട്രെയിനുകൾകൂടി സർവീസ് ആരംഭിച്ചു

രാജ്യത്ത് ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കുന്നു. ഇന്നലെ ഝാർഖണ്ഡിലെ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു...

മണിപ്പൂർ സംഘർഷം: ഡ്രോൺ ആക്രമണത്തിന് തെളിവില്ലെന്ന് സൈന്യം

ഇംഫാൽ താഴ്‌വരയിൽ കുക്കികൾ ഡ്രോണുകളിൽ ബോംബ് വർഷിച്ചുവെന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി സൈന്യം. ഡ്രോണുകളിൽ നിന്ന് ബോംബ് വർഷിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സൈന്യം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഈ...

കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ: രണ്ടു സൈനികർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. പിങ്ഗ്നൽ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലാണ് സംഭവം. വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ രണ്ടു സൈനികർക്കു...

Popular

spot_imgspot_img