Friday, September 4, 2026

National News

സ്ത്രീകള്‍ക്ക് വര്‍ഷം ഒരു ലക്ഷം രൂപ, പെന്‍ഷന്‍ തുക ഉയര്‍ത്തും: വമ്പന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരില്‍ പ്രകടന പത്രിക പുറത്തിറക്കിയത്. ജാതി സെന്‍സസ് നടപ്പാക്കും,...

കുട്ടികളുടെ ജനനം രേഖപ്പെടുത്തുമ്പോള്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്രം

കുട്ടികളുടെ ജനനം രേഖപ്പെടുത്തുമ്പോള്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ മാതൃകാ ചട്ടങ്ങളില്‍ അച്ഛന്റെയും അമ്മയുടെയും മതം പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. അതേസമയം നിയമം പ്രാബല്യത്തില്‍...

ഒരു കോടിയോളം പാകിസ്ഥാനികള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്

മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചാ നിരക്കും പണപെരുപ്പവും കാരണം ഒരു കോടിയോളം പാകിസ്ഥാനികള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ പോയേക്കുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. ലോകബാങ്ക് പുറത്തിറക്കിയ ''ദ്വിവാര്‍ഷിക പാകിസ്ഥാന്‍ ഡെവലപ്‌മെന്റ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട്'' പ്രകാരം രാജ്യത്ത്...

പാഠപുസ്തകത്തില്‍ നിന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി എന്‍സിഇആര്‍ടി

പാഠപുസ്തകത്തില്‍ നിന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (NCERT). പ്ലസ്ടു പാഠപുസ്തകത്തിലാണ് മാറ്റം വരുത്തിയത്. ഹിന്ദുത്വ രാഷ്ട്രീയം, 2002 ലെ...

സോണിയ ഗാന്ധി ഉള്‍പ്പെടെ 14 എംപിമാര്‍ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെ 14 രാഷ്ട്രീയ നേതാക്കള്‍ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡന്റും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖറിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണ് പുതുതായി...

മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കേജരിവാള്‍ തീരുമാനിക്കട്ടെയെന്ന് ദില്ലി ഹൈക്കോടതി

മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കേജരിവാള്‍ തീരുമാനിക്കട്ടെയെന്ന് ദില്ലി ഹൈക്കോടതി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജരിവാളിനെ നീക്കണമെന്നായിരുന്നു ഹൈക്കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. സമാന ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. സ്ഥാനത്ത്...

‘പ്രഭാത അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കണം’; സ്‌കൂളുകള്‍ക്ക് സിബിസിഐയുടെ നിര്‍ദേശം

പ്രഭാത അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന്, തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ക്ക് സിബിസിഐ (കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) നിര്‍ദ്ദേശം നല്‍കി. സ്ഥാപനത്തിന്റെ പ്രധാന കവാടത്തിലും ഇത് രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. 13 പേജുള്ള മാര്‍ഗനിര്‍ദേശങ്ങളാണ്...

2023-2024 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോഡ് വരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ

2023-2024 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോഡ് വരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. 2.56 ലക്ഷം കോടി രൂപയാണ് നേടിയതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചരക്ക് നീക്കത്തിലൂടെയാണ് കൂടുതല്‍ വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം...

33 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തിന് പര്യവസാനം; മന്‍മോഹന്‍ സിംഗ് ഇന്ന് പടിയിറങ്ങും

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മന്‍മോഹന്‍ സിംഗിന്റെ 33 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. അദ്ദേഹത്തിന് പകരം രാജസ്ഥാനില്‍ നിന്ന് സോണിയാ ഗാന്ധി...

അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം സങ്കുചിതം: ചീഫ് ജസ്റ്റീസ്

സിബിഐ ഉള്‍പ്പെടെയുള്ള പ്രധാന അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം വളരെ സങ്കുചിതമാകുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സുപ്രധാന കേസുകളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തികാരോഗ്യത്തിനും പൊതുക്രമത്തിനും...

90 രൂപ നാണയം ഇറക്കി ആര്‍ബിഐ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 90 രൂപ മൂല്യമുള്ള നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നാണയം പ്രകാശനം ചെയ്തു. 99.99 ശതമാനം വെള്ളിയില്‍ നിര്‍മിച്ചിരിക്കുന്ന നാണയത്തിന് 40...

കേരളത്തില്‍ നഗര തൊഴിലില്ലായ്മ തോത് ഉയരുന്നു

ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ കേരളത്തില്‍ നഗരമേഖലകളിലെ തൊഴിലില്ലായ്മ 10.3 ശതമാനമായി ഉയര്‍ന്നു. ദേശീയ തലത്തില്‍ തൊഴിലില്ലായ്മയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ജൂലായ്-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ 9.2 ശതമായിരുന്നതാണ് ഈ നിലയ്ക്ക് ഉയര്‍ന്നത്. ഓരോ ത്രൈമാസവും കേന്ദ്ര...

സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല; റിസര്‍വ് ബാങ്കിന്റെ ജാഗ്രതാ നിര്‍ദേശം വീണ്ടും

വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരിനോടുകൂടി ബാങ്ക് എന്ന് വാക്ക് ഉപയോഗിക്കുന്നതിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു. ഇതിനുമുമ്പ് പലവട്ടം റിസര്‍വ് ബാങ്ക് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതാണ്. ഇന്നലെ വീണ്ടും...

ലോക്സഭ തെരഞ്ഞെടുപ്പ്; പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ഇന്ന് കൂടി നല്‍കാം

ലോക്സഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ഇന്ന് (ഏപ്രില്‍ 02) കൂടി നല്‍കാം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍...

പതിനേഴാം ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ചോദ്യം ചോദിച്ച പത്ത് എംപിമാര്‍ ഇവരൊക്കെ

പതിനേഴാം ലോക്‌സഭയുടെ കാലാവധി 2024 ജൂണ്‍ 16ന്അവസാനിക്കാനിരിക്കുകയാണ്. 18-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് രാജ്യത്ത് പ്രഖ്യാപിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണവും നാമനിര്‍ദേശപത്രിക സമര്‍പ്പണമവും ഊര്‍ജസ്വലമായി നടക്കുകയാണ്. കാലാവധി പൂര്‍ത്തായാവാനിരിക്കുന്ന 17-ാം ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍...

Popular

spot_imgspot_img