Saturday, September 5, 2026

National News

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടര്‍ന്ന് കര്‍ഷക സംഘടനകള്‍

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം 17ാം ദിവസവും തുടര്‍ന്ന് കര്‍ഷക സംഘടനകള്‍. പഞ്ചാബ് -ഹരിയാന അതിര്‍ത്തികളായ ശംഭു, ഖനൗരി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കര്‍ഷക സമരം. കഴിഞ്ഞ ദിവസവും ഖനൗരി അതിര്‍ത്തിയില്‍ ഒരു കര്‍ഷകന്‍ മരിച്ചിരുന്നു....

ഭാരത് ഉല്‍പന്നങ്ങളുടെ വില്‍പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓരോ നിയമസഭാ മണ്ഡലത്തിലും ഭാരത് ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ എത്തിക്കും

ഭാരത് ഉല്‍പന്നങ്ങളുടെ വില്‍പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഓരോ നിയമസഭാ മണ്ഡലത്തിലും ഭാരത് ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ എത്തിക്കും. അരി, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍, സവാള എന്നിവ ഭാരത് ബ്രാന്‍ഡില്‍ വില്‍ക്കും. അമസോണ്‍ ഫ്ലിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള...

കള്ളപ്പണ വെളുപ്പിക്കല്‍ കേസുകളില്‍ ഇഡി സമന്‍സ് അയച്ചാല്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് സുപ്രീം കോടതി

കള്ളപ്പണ വെളുപ്പിക്കല്‍ കേസുകളില്‍ ഇഡി സമന്‍സ് അയച്ചാല്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് സുപ്രീം കോടതി. കള്ളപ്പണ വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലാ കളക്ടര്‍മാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയ സമന്‍സുമായി ബന്ധപ്പെട്ട...

പതഞ്ജലിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

പതഞ്ജലിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നത് തുടര്‍ന്നുവെന്നും കോടതിയെ വെല്ലുവിളിക്കുകയാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ കോടതി ഇടപെടും. തെറ്റായ...

കോസ്റ്റ് ഗാര്‍ഡില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കണമെന്ന ആവശ്യം; അന്ത്യശാസനവുമായി സുപ്രീംകോടതി

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതിയുടെ അന്ത്യശാസനം. സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ തങ്ങളത് നടപ്പാക്കുമെന്നും കോടതി പറഞ്ഞു. സാങ്കേതികത പറഞ്ഞുള്ള വാദങ്ങള്‍ 2024-ലും...

ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിലേക്കുള്ള ബഹിരാകാശയാത്രികരുടെ പേരുകള്‍ പുറത്ത്

ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിലേക്കുള്ള ബഹിരാകാശയാത്രികരുടെ പേരുകള്‍ പുറത്ത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ റാങ്കിലുള്ള ഓഫിസറായ പ്രശാന്ത് നായരാണ് നാലംഗസംഘത്തിലെ മലയാളി. അങ്ങാട് പ്രതാപ്, അജിത് കൃഷ്ണന്‍, ചൗഹാന്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍. ഇവരുടെ പേരുകള്‍ പ്രധാനമന്ത്രി...

പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയില്‍വേ മന്ത്രാലയം

പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയില്‍വേ മന്ത്രാലയം. കോവിഡ് കാലത്ത് കൂട്ടിയ നിരക്കാണ് കുറച്ചത്. അതായത് കോവിഡ് കാലത്തിന് മുന്‍പുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകളിലേക്ക് മടങ്ങി. ടിക്കറ്റ് നിരക്ക് 45 മുതല്‍ 50...

6 വര്‍ഷത്തിനിടെ 275 കസ്റ്റഡി ബലാത്സംഗം

2017നും 2022നും ഇടയില്‍ 275 കസ്റ്റഡി ബലാത്സംഗ കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍. പോലീസ് ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, സായുധ സേനയിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് പുറമെ ജയിലുകള്‍,...

ഗുജറാത്തിലെ 341 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയില്‍

ഗുജറാത്തിലെ 341 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയില്‍. വിദ്യാഭ്യാസ വകുപ്പില്‍ 1,400-ലധികം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍...

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജുലൈ ഒന്നു മുതല്‍; കേന്ദ്ര വിജ്ഞാപനം പുറത്ത്

രാജ്യത്തെ ക്രിമിനല്‍ നിയമ വ്യവസ്ഥ സമൂലമായി പരിഷ്‌കരിക്കുന്ന പുതിയ മൂന്നു നിയമങ്ങള്‍ ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവ സര്‍ക്കാര്‍...

രാജ്യത്തെ പകുതിയിലധികം കര്‍ഷകര്‍ക്കും വന്‍ കടബാധ്യത; വാര്‍ഷിക വിശകലന സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

രാജ്യത്തെ പകുതിയിലധികം കര്‍ഷകകുടുംബങ്ങളും വന്‍ കടബാധ്യത പേറുന്നവരാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക വിശകലന സര്‍വേ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുപ്രകാരം 2021-ലെ ഒരു കര്‍ഷകകുടുംബത്തിന്റെ ശരാശരി കടബാധ്യത 74,121 രൂപയാണ്. 2013-ല്‍ 47,000 രൂപയായിരുന്ന സ്ഥാനത്താണിത്. 57...

മുസ്ലിം വിവാഹ & വിവാഹമോചന രജിസ്ട്രേഷന്‍ നിയമം റദ്ദാക്കി അസം മന്ത്രിസഭ; ഏക സിവില്‍ കോഡിന് മുന്നോടിയെന്ന് സര്‍ക്കാര്‍

അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്ട്രേഷന്‍ നിയമം 1935 റദ്ദാക്കി അസം മന്ത്രിസഭ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏക സിവില്‍ കോഡ്...

ജീവിതവും ജോലിയും ക്രമീകരിക്കാനാകുന്നില്ല: രാജ്യത്ത് 34 ശതമാനം സ്ത്രീകള്‍ ജോലി ഉപേക്ഷിക്കുന്നതായി സര്‍വ്വേ

ജീവിതവും ജോലിയും ക്രമീകരിക്കാന്‍ കഴിയാതെ 34 ശതമാനം സ്ത്രീകള്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വിടുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. രാജ്യത്തെ 73 ശതമാനം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ജെന്‍ഡര്‍ വൈവിധ്യ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അവയില്‍ 21...

സൗരരഹസ്യങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായക ചുവടുവെപ്പുമായി ആദിത്യ-എല്‍1

സൗരരഹസ്യങ്ങള്‍ അനാവരണം ചെയ്യാനുള്ള ദൗത്യത്തില്‍ നിര്‍ണായക ചുവടുവെപ്പുമായി ആദിത്യ-എല്‍1. ഇന്ത്യയുടെ ആദ്യ സൗരദൗത്യ പേടകമായ ആദിത്യ-എല്‍1 സൂര്യന്റെ പുറംതോടിലുള്ള ഊര്‍ജവും പിണ്ഡവും അളന്നു. പേടകത്തിലെ പേലോഡായ പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ(പാപ) സൗരവാതത്തിലെ...

സര്‍ക്കാരുകളുടെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് സുപ്രീംകോടതി

സര്‍ക്കാരുകളുടെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്ന് സുപ്രീംകോടതി. ഏതെങ്കിലും ഒരു പ്രത്യേക പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കോടതിക്കാവില്ലെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവര്‍ വ്യക്തമാക്കി. പട്ടിണി,...

Popular

spot_imgspot_img