ഉത്തരേന്ത്യയിലെ താപനിലയില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് ശൈത്യമാണ്. 3.8 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില.
കനത്ത മൂടല്‍ മഞ്ഞിനെതുടര്‍ന്ന് കാഴ്ച പരിധി...
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം 'അടല്‍ സേതു' പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 22 കിലോമീറ്റര്‍ നീളത്തിലുള്ള ആറുവരി പാതയുടെ നിര്‍മ്മാണ ചെലവ് 17,840 കോടി രൂപയാണ്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി...
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തെരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിന് എതിരെയായിരുന്നു ഹര്‍ജി.
പാര്‍ലമെന്റ് പാസാക്കിയ...
2026 മുതല്‍ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക സൂറത്ത് മുതല്‍ ബിലിമോറ വരെയാണ്....
കലാപം തുടരുന്ന മണിപ്പൂരിൽ ഇന്നലെയും ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. ചുരാചന്ദ്‌പൂരിൽ നടന്ന ആക്രണമത്തിൽ നാല് പേർ കൊല്ലപ്പെട്ടതായിയാണ് വിവരം. കൊല്ലപ്പെട്ടവർ മെയ്‌തേയ് വിഭാഗത്തിൽപ്പെട്ടവർ ആണെന്നും നിരവധിയാളുകൾക്കു പരിക്കേറ്റിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം.
ബിഷ്ണുപുർ, ചുരാചന്ദ്പൂർ ജില്ലകളോടു...
നിലവില്‍ നിയമസഭാ പ്രാതിനിധ്യം ഇല്ലാത്ത ജമ്മു കശ്മീരില്‍ തദ്ദേശ പ്രതിനിധികളും ഇല്ലാതാകുന്നു. മുപ്പതിനായിരത്തോളം തദ്ദേശ പ്രതിനിധികളുടെ അഞ്ച് വര്‍ഷ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. വാര്‍ഡ് പുനര്‍നിര്‍ണയം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ തദ്ദേശ...
സംഘപരിവാര്‍ അജന്‍ഡയായ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' നടപ്പാക്കാനുള്ള ശ്രമങ്ങള്‍ സജീവം. ഇതിനായി രൂപീകരിക്കപ്പെട്ട രാംനാഥ് കോവിന്ദ് സമിതി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായശേഖരണം തുടങ്ങി.
ജനുവരി 15 വരെ പൊതുജനങ്ങള്‍ക്ക് സമിതിയുടെ വെബ്സൈറ്റ് 'onoe.gov.in'ലും ഇ-മെയില്‍...
വിവിപാറ്റിലും, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ചും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. കോണ്‍ഗ്രസിന്റെ കത്തില്‍ പുതിയതായി...
മുഖ്യമന്ത്രിയുടെ ശിപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് നേരിട്ട് മന്ത്രിമാരെ പുറത്താക്കാനാവില്ലെന്ന് സുപ്രീം കോടതി. തമിഴ്‌നാട് ആരോഗ്യമന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയെ കോഴക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലുള്ള നിയമ നടപടികളിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഇഡി...
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ആദ്യമായി സ്‌പേസ് എക്‌സിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഈ വര്‍ഷം പകുതിയില്‍...
മണിപ്പൂരില്‍ പുതുവര്‍ഷ ദിനത്തിനിടെ ഉണ്ടായ വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. തൗബലില്‍ നടന്ന വെടിവയ്പില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് പരിക്കേറ്റിരുന്നു. തൗബാലിലെ ലിലോങ്ങില്‍ പോലീസ് യൂണിഫോമിലെത്തിയ ആയുധധാരികളാണ്...
പാരിസ്ഥിതിക അനുമതി ലഭിക്കാതെ തന്നെ വന്‍കിട പദ്ധതികളുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കുന്ന കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ ഉത്തരവുകള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി. 2021 ജൂലൈ, 2022 ജനുവരി മാസങ്ങളില്‍ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകള്‍ ജസ്റ്റിസ്...
ജയിലുകളിലെ ജാതി വിവേചനത്തില്‍ കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്. വിഷയം ഏറെ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ്ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അദ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മാധ്യമപ്രവര്‍ത്തകയായ സുകന്യ ശാന്തയാണ് വിഷയത്തില്‍...