രാജ്യത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ഭീകരവാദം, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ അടക്കമുള്ളവ ചര്‍ച്ച ചെയ്യാനാണ് യോഗം. മൂന്നു ദിവസത്തെ യോഗം നാളെ രാജസ്ഥാനിലെ ജയ്പൂരില്‍ ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളുടെയും...
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതില്‍ ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥരെ സ്വമേധയാ വിളിച്ചുവരുത്തരുത്. മുഴുവന്‍ നടപടി സമയത്തും കോടതിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെടരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഡ്രസ്‌കോഡിന്റെ ലംഘനമില്ലെങ്കില്‍ വസ്ത്രധാരണത്തെ കുറിച്ച് അഭിപ്രായം പറയരുതെന്നും കോടതി...
2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര നീക്കം. തെരഞ്ഞെടുപ്പിന് മുന്‍പ് ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്യും. 2019 ഡിസംബറിലാണ് പൗരത്വ നിയമഭേദഗതി ബില്‍ പാസാക്കിയത്.
പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍...
ജപ്പാന്റെ വടക്കന്‍-മധ്യ മേഖലകളില്‍ ഇന്നലെ വൈകിട്ട് ഒന്നര മണിക്കൂറിനുള്ളില്‍ 21 ഭൂചലനങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ നാലിന് മുകളിലാണ് ഇവയുടെയെല്ലാം തീവ്രത രേഖപ്പെടുത്തിയത്. ജപ്പാന്‍ സമയം വൈകിട്ട് 4.10നാണ് ആദ്യ ഭൂചലനമുണ്ടായത്.
ടോയോമ, ഇഷികാവ,...
2024 റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. 10 മാതൃകകള്‍ കേരളം നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും...
ഭീകരരെ കുറിച്ച് വിവരങ്ങള്‍ നല്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീര്‍ പോലീസ്. ഒരു ലക്ഷം രൂപ മുതല്‍ 12.5 ലക്ഷം രൂപ വരെയാണ് പരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരരുടെ സാന്നിധ്യം, മയക്കുമരുന്ന് കടത്ത്, ആയുധങ്ങളുടെ ഉപയോഗം...
തമോഗര്‍ത്ത രഹസ്യങ്ങള്‍ തേടിയുള്ള എക്‌സ്‌പോസാറ്റ് ഉപഗ്രഹം ഐഎസ്ആര്‍ഒ ഇന്ന് വിക്ഷേപിക്കും. പിഎസ്എല്‍വി-58 ആണ് ഉപ?ഗ്രഹവുമായി പറന്നുയരുക. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ 9.10നാണ് വിക്ഷേപണം. പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണമാണിത്.
തമോഗര്‍ത്തങ്ങള്‍, ന്യൂട്രോണ്‍ സ്റ്റാറുകള്‍, സൂപ്പര്‍...
കുട്ടികളെ ബാധിക്കുന്ന സാധാരണ അര്‍ബുദമായ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL)യെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സിറപ്പ് രൂപത്തിലുള്ള കീമോതെറാപ്പി മരുന്ന് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ. ഇന്ത്യയിൽ ആദ്യമായി ആണ് ഇത്തരത്തിൽ ഒരു മരുന്ന് വികസിപ്പിക്കുന്നത്....
മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വൻതീപിടിത്തത്തിൽ ആറു പേർ മരിച്ചു. ഛത്രപതി സംഭാജിനഗർ വാലൂജ് എംഐഡിസി പ്രദേശത്തെ ഫാക്ടറിയിൽ ഇന്ന് പുലർച്ചെ 2:15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ്...
മണിപ്പൂരിൽ കാംഗ്‌പോക്പി ജില്ലയിൽ മെയ്തികളും കുക്കികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. സംഘർഷത്തിന് ഇടയിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മെയ്തി വിഭാഗത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. ടെങ്‌നോപാൽ ജില്ലയിൽ വെടിവയ്പ്പിൽ 13പേർ കൊല്ലപ്പെട്ട് 26 ദിവസത്തിന്...
രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 797 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറു മരണങ്ങളും കോവിഡ് ബാധിച്ചവരുടേതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‌റെ...
കാനഡയിലെ ഗുണ്ടാത്തലവനും ഖലിസ്ഥാൻ വാദിയുമായ ലഖ്ബിർ സിങ് ലാംഡയെ ഭീകരവാദിയായി ഇന്ത്യ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയമാണ് ലാംഡയെ ഭീകരവാദിയായി പ്രഖ്യാപിച്ചത്. ബബ്ബർ ഖൽസ ഇന്റർനാഷണൽ എന്ന ഖലിസ്ഥാനി സംഘത്തിലെ അംഗമാണ് ലഖ്ബിർ...
ജെഡിയു അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഡൽഹിയിൽ ചേർന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നിതീഷിനെ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തത്. പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജീവ് രഞ്ജൻ സിങ് രാജി വെച്ചതിനെ...
കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ (സിഐഎസ്എഫ്) ഡയറക്ടർ ജനറലായി നീന സിങ് നിയമിതയായി. കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് നീന സിങ്. 2024 ജൂലൈ 31 വരെയാണു...
ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഇഡിയുടെ കുറ്റപത്രത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരും. ഹരിയാന ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് ആദ്യമായി പ്രിയങ്ക ഗാന്ധിയുടെ പേരും ഉൾപ്പെട്ടിരിക്കുന്നത്.
റിയൽ എസ്റ്റേറ്റ് ഏജന്റ്...