Saturday, September 5, 2026

National News

മൂടൽ മഞ്ഞു മൂലം ഉണ്ടാകുന്ന റോഡപകടങ്ങളിൽ 9 % വർദ്ധനവ്

അതിശൈത്യവും മൂടൽമഞ്ഞും മൂലം രാജ്യത്തുണ്ടായ റോഡപകടങ്ങളിൽ വൻ വർദ്ധനവ്. മഞ്ഞുമൂലം കാഴ്ച മറഞ്ഞതിനെ തുടർന്നുണ്ടായ അപകട മരണങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 9 % വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ്...

ഗുസ്തി ഫെഡറേഷന് താൽക്കാലിക ഭരണസമിതിയെ നിയമിച്ചു ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ

ദേശീയ ഗുസ്തി ഫെഡറേഷന്റെ ചുമതലകൾ നിർവഹിക്കാൻ മൂന്നംഗ അഡ്ഹോക് സമിതിയെ നിയമിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. ഐഒഎ പ്രസിഡന്റ് പി.ടി.ഉഷയാണ് സമിതിയെ പ്രഖ്യാപിച്ചത്. വുഷു ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ഭൂപീന്ദർ സിങ് ബജ്‌വ...

പ്രശസ്ത തമിഴ് നടൻ വിജയകാന്ത് അന്തരിച്ചു

പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെയായിരുന്നു മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ്...

മണിപ്പൂ‍ർ മുതൽ മുംബൈ വരെ: ഭാരത് ന്യായ് യാത്രയുമായി രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ആയ ഭാരത് ന്യായ് യാത്രയുമായി രാഹുൽ ഗാന്ധി. മണിപ്പൂരിൽ നിന്നും ആരംഭിച്ച് മേഘാലയ, ബിഹാർ അടക്കം 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ യാത്ര ജനുവരി 14...

‘മുസ്ലീം ലീഗ് ജമ്മു കശ്മീർ’ എന്ന സംഘടനയെ നിരോധിച്ച് കേന്ദ്രം

മുസ്ലീം ലീഗ് ജമ്മു കശ്മീർ എന്ന സംഘടനയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. ദേശവിരുദ്ധ ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണച്ചെന്ന് ആരോപിച്ചാണു സംഘടനയെ നിരോധിച്ചത് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. വിഘടനവാദി നേതാവ് സയ്യിദ്...

കോവിഡ് രോഗികൾക്ക് ഹോം ഐസൊലേഷൻ നിർബന്ധമാക്കി കർണാടക സർക്കാർ

കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയതോടെ കർണ്ണാടകയിൽ ഹോം ഐസൊലേഷൻ സർക്കാർ നിർബന്ധമാക്കി. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആകുന്നവരെല്ലാം ഏഴു ദിവസം വീട്ടിൽതന്നെ കഴിയണമെന്നാണ് നിർദ്ദേശം. പോസിറ്റീവ് ആകുന്നവരുടെ പ്രാഥമിക സമ്പർട്ട പട്ടികയിലുള്ളവരും...

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം

ഡൽഹിയിലെ ഇസ്രായേൽ എംബസിക്കു സമീപം നടന്ന സ്‌ഫോടനം ഉദ്യോഗസ്ഥരെ ആശങ്കയിലാഴ്ത്തി. ചൊവ്വാഴ്ച വൈകുന്നേരം 5.10-ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടന ശേഷം നടത്തിയ പരിശോധനയിൽ സംഭവസ്ഥലത്തു നിന്നും ഇസ്രായേൽ അംബാസിഡറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്ത്...

IPCയും CrPCയും ഇനി ഇല്ല; പുതിയ ക്രിമിനൽ നിയമ ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം

നിലവിലുള്ള ഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകൾക്ക് അംഗീകാരം നൽകി രാഷ്‌ട്രപതി. ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്കു പകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ...

അറബിക്കടലിൽ ആക്രമിക്കപ്പെട്ട കപ്പൽ മുംബൈ തീരത്ത് നങ്കൂരമിട്ടു; സുരക്ഷ ശക്തമാക്കി ഇന്ത്യൻ നാവിക സേന

അറബിക്കടലിൽ വെച്ച് ആക്രമിക്കപ്പെട്ട ചരക്കുകപ്പൽ ചെം പ്ലൂട്ടോ മുംബൈ തീരത്ത് നങ്കൂരമിട്ടു. ഇന്ത്യൻ തീരത്ത് നിന്ന് 400 കിലോമീറ്റർ അകലെ വെച്ചാണ് എം.വി. ചെം പ്ലൂട്ടോ എന്ന കപ്പൽ ആക്രമിക്കപ്പെട്ടത്. ഇതേ തുടർന്ന്...

മനുഷ്യക്കടത്ത് ആരോപിച്ചു ഫ്രാൻസിൽ തടഞ്ഞ വിമാനം മുംബൈയിലെത്തി

മനുഷ്യക്കടത്ത് ഭയന്ന് ഫ്രാൻസിലെ വിമാനത്താവളത്തിൽ ദിവസങ്ങളോളം തടവിലാക്കിയ വിമാനം ഇന്ത്യയിൽ തിരിച്ചെത്തി. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ ലാൻഡ് ചെയ്ത വിമാനത്തിൽ നൂറുകണക്കിനു ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നു. യുഎഇയിൽ നിന്ന് 303 ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനം...

‘ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ചിലരിലേക്ക് ഒതുങ്ങുന്നു’; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ഇന്ത്യയുടെ സാമ്പത്തികമേഖല വളരുന്നുണ്ടെങ്കിലും, ആ വളര്‍ച്ചയിലൂടെയുള്ള പണം ചിലരുടെ കൈകളിലേക്ക് മാത്രം ഒതുങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ തൊഴില്ലായ്മ...

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് കൊച്ചിയില്‍; ഏറ്റവും കുറവ് രാജസ്ഥാനില്‍

രാജ്യത്ത് വെള്ളിയാഴ്ച ഏറ്റവും ഉയര്‍ന്ന ചൂട് കൊച്ചിയില്‍ രേഖപ്പെടുത്തി. 35 ഡിഗ്രി സെല്‍ഷ്യസ് ആണ് കൊച്ചിയില്‍ രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രാജസ്ഥാനിലെ സികറിലാണ് ഏറ്റവും കുറവ്...

‘അഫ്ഗാനിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരര്‍ കശ്മീരിലുണ്ടാകാം’; റിപ്പോര്‍ട്ട്

ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച് മേഖലകളില്‍ അഫ്ഗാനിസ്ഥാനില്‍ പരിശീലനം ലഭിച്ച തീവ്രവാദി സംഘം നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. കഴിഞ്ഞ ദിവസം അഞ്ച്...

ഇന്ത്യന്‍ സൗര ദൗത്യം ആദിത്യ ജനുവരി ആറിന് ലക്ഷ്യത്തിലെത്തും

ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ അവിസ്മരണീയമായ മറ്റൊരു തീയതിയായി മാറും 2024 ജനുവരി ആറ്. രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തെത്തുന്നത് ജനുവരി ആറിനായിരിക്കുമെന്ന് ഇസ്രൊ (ISRO) ചെയര്‍മാന്‍ എസ്. സോമനാഥ്...

ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ 2023; ടെലികോം മേഖലയില്‍ കേന്ദ്രത്തിന് കൂടുതല്‍ അധികാരം; വ്യാജ സിം വാങ്ങിയാല്‍ ശിക്ഷ

ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതും വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് പുതിയ ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ 2023. ദേശീയ സുരക്ഷാ കാരണങ്ങളാല്‍ ഏതെങ്കിലും ടെലികോം സേവനമോ ശൃംഖലയോ ഏറ്റെടുക്കാനോ നിയന്ത്രിക്കാനോ താല്‍ക്കാലികമായി...

Popular

spot_imgspot_img