Saturday, September 5, 2026

National News

മധ്യപ്രദേശില്‍ ഉച്ചഭാഷിണികള്‍ക്ക് നിരോധനം

ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും സ്ഥാപിക്കുന്ന ഉച്ചഭാഷിണികൾക്ക് മധ്യപ്രദേശില്‍ നിരോധനം. മോഹൻ യാദവ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെയാണ് ഉച്ചഭാഷിണികൾക്ക് നിരോധനമേര്‍പ്പെടുത്തി ഉത്തരവിറക്കിയത്. 2005 ജൂലൈയിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നടപടി. ശബ്ദമലിനീകരണം...

ഭീകരവാദ പ്രവര്‍ത്തനം പുനര്‍നിര്‍വചിച്ച് കേന്ദ്ര സര്‍ക്കാര്‍

വ്യാജ കറന്‍സി കേസുകള്‍ ഉള്‍പ്പെടുത്തി 'ഭീകരവാദ പ്രവര്‍ത്തനം' പുനര്‍നിര്‍വചിച്ച് കേന്ദ്ര സര്‍ക്കാര്‍. ഐപിസി നിയമങ്ങള്‍ക്ക് പകരമായി കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യിലാണ് പുതിയ നിര്‍വചനം ചേര്‍ത്തിരിക്കുന്നത്. വ്യാജ നോട്ട് പ്രചരിപ്പിക്കല്‍,...

ശൈത്യകാലസമ്മേളനത്തിനിടെ ലോകസഭയില്‍ സുരക്ഷ വീഴ്ച

പാര്‍ലമെന്‍റ് ശൈത്യകാലസമ്മേളനത്തിനിടെ ലോകസഭയില്‍ സുരക്ഷ വീഴ്ച. സന്ദർശക​ഗാലറിയിൽ നിന്ന് രണ്ട് പേർ സഭയുടെ നടുത്തളത്തിലിറങ്ങി കണ്ണീർ വാതകം പ്രയോ​ഗിച്ചതായാണ് വിവരം. സഭയില്‍ ശുന്യവേള നടക്കുന്നതിനിടെയാണ് സംഭവം. 2001ല്‍ അഫ്സല്‍ ഗുരുവിന്‍റെ നേതൃത്വത്തില്‍ പാര്‍ലമെന്‍റ് ആക്രമണം...

സൗജന്യമായി ആധാര്‍ പുതുക്കല്‍; സമയ പരിധി നീട്ടി

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയതി ദീര്‍ഘിപ്പിച്ചു. മാര്‍ച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി...

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാമ്പസില്‍ പ്രതിഷേധ പരിപാടികള്‍ക്ക് വിലക്ക്

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കാമ്പസില്‍ പ്രതിഷേധ പരിപാടികള്‍ക്ക് വിലക്ക്. ക്ലാസ്സ് മുറികള്‍, ലാബ് തുടങ്ങിയ അക്കാദമിക് കെട്ടിടങ്ങളുള്ള 100 മീറ്റര്‍ പരിധിയിലാണ് പ്രതിഷേധത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നവംബറില്‍ അംഗീകരിച്ച, പുതുക്കിയ ചീഫ് പ്രോക്ടര്‍...

കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം

കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം. യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി എഫ്എസ്എസ്എഐയുടെ നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ...

സ്വവര്‍ഗ ലൈംഗികതയും വിവാഹേതര ലൈംഗിക ബന്ധവും കുറ്റകരമാക്കല്‍; വിയോജിപ്പ് രേഖപ്പെടുത്തി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭയും

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കല്‍, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍ എന്നീ നിര്‍ദേശങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിസഭയും. അങ്ങനെ ചെയ്താല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിസഭയുടെയും നിലപാട്. സുപ്രീം കോടതി...

പുതിയ മൂന്ന് ക്രിമിനല്‍ നിയമബില്ലുകള്‍ പിന്‍വലിക്കും

ലോക്സഭയില്‍ അവതരിപ്പിച്ചശേഷം പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിട്ട പുതിയ മൂന്ന് ക്രിമിനല്‍ നിയമബില്ലുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവ് നിയമം എന്നിവയ്ക്കുപകരമായി കൊണ്ടുവന്ന ഭാരതീയ ന്യായസംഹിതബിൽ, ഭാരതീയ...

2025 ഒക്ടോബര്‍ 1 മുതല്‍ ട്രക്കുകളുടെ ഡ്രൈവര്‍ കാബിനില്‍ എസി നിര്‍ബന്ധം

രാജ്യത്ത് നിര്‍മിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബര്‍ 1 മുതല്‍ ഡ്രൈവര്‍ കാബിനില്‍ എസി നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടണ്‍ മുതല്‍ 12 ടണ്‍...

ലോകസഭാംഗത്വം റദ്ദാക്കിയ സംഭവം: മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്

ലോകസഭാംഗത്വം റദ്ദാക്കിയ സംഭവത്തില്‍ തൃണമൂൽ കോൺഗ്രസ്സ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്. തന്നെ പുറത്താക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് മൊയ്ത്ര കോടതിയെ സമീപിച്ചത്. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന് ആരോപിച്ചായിരുന്നു...

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും രാജ്യത്തെ എല്ലാ നിയമങ്ങളും ​കശ്മീരിനും ബാധകമാണെന്നും...

ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ തിരഞ്ഞെടുത്തു

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ ബിജെപി കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തു. റായ്പൂരിൽ നടന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോ​ഗത്തിലാണ് തീരുമാനം. ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎൽഎമാരും യോ​ഗത്തിൽ...

കര്‍ണാടകയിലും മഹാരാഷ്ട്രയിലും NIA റെയ്ഡ്; നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ള 15 പേര്‍ പിടിയില്‍

മഹാരാഷ്ട്ര, കര്‍ണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ 15 പേര്‍ അറസ്റ്റില്‍. നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. രാജ്യവ്യാപകമായി ഭീകരാക്രമണത്തിന് ഐ.എസ്. പദ്ധതിയിടുന്നുവെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ്...

ആധാറിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രം, വിരലയടയാളം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഐറിസ് സ്‌കാന്‍

ആധാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ ലഭിക്കുന്നതിന് വിരലടയാളവും ഐറിസ് സ്‌കാനും ആവശ്യമെന്നായിരുന്നു ചട്ടം. ഇതിലാണ് മാറ്റം വരുത്തിയത്. വിരലയടയാളം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഐറിസ് സ്‌കാന്‍ ചെയ്ത് ആധാര്‍ നല്‍കാം. ഐറിസ്...

ജനറല്‍ ബിപിന്‍ റാവത്ത് സ്മാരകശിലയായി സ്മൃതിക

മുന്‍ സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് മരിച്ചുവീണ മണ്ണില്‍, കൂനൂരിലെ നഞ്ചപ്പ ഛത്രത്തില്‍ സ്മൃതിക എന്ന പേരില്‍ സ്മാരകശില സ്ഥാപിച്ച് സൈന്യം. 2021 ഡിസംബര്‍ എട്ടിനാണ് ജനറല്‍ റാവത്തും 13 പേരും...

Popular

spot_imgspot_img