Saturday, September 5, 2026

National News

മണിപ്പൂര്‍ കലാപം: തൗബാലില്‍ നിന്ന് അത്യാധുനിക ആയുധങ്ങള്‍ കണ്ടെടുത്തു

മണിപ്പൂരിലെ തൗബാല്‍ ജില്ലയിലെ ഹവോഖോങ്ങ് താഴ്വരയില്‍ നിന്നും വന്‍ ആയുധശേഖരം കണ്ടെത്തി. ഹാന്‍ഡ് ഗ്രനേഡുകളും കാര്‍ബൈന്‍ മെഷീന്‍ ഗണ്ണും ഉള്‍പ്പെടെയുളള അത്യാധുനിക ആയുധങ്ങളാണ് കണ്ടെടുത്തത്. ഇതു സംബന്ധിച്ച വിവരം അസം റൈഫിള്‍സാണ് പുറത്തുവിട്ടത്. മേഖലയില്‍...

വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍

ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന ബില്ല് ഇന്ന് രാജ്യസഭയിലെത്തും. ബുധനാഴ്ച എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ബില്ലിന് ലോക്സഭ അംഗീകാരം നല്‍കിയിരുന്നു. രാജ്യസഭയില്‍ ചർച്ച ചെയ്യുന്ന ബിൽ...

ഭരണഘടനയുടെ പകർപ്പുകളില്‍ നിന്നും ‘മതേതരത്വം’ ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ നീക്കി

പുതിയ പാർലമെന്റ് മന്ദിരത്തില്‍ നടന്ന ആദ്യ സമ്മേളനത്തില്‍ എംപിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പകർപ്പുകളില്‍ ഗുരുതര പിഴവെന്ന് ആക്ഷേപം.'മതേതരത്വം' 'സോഷ്യലിസ്റ്റ്' എന്നീ പദങ്ങൾ പകര്‍പ്പുകളില്‍ നിന്നും നീക്കം ചെയ്തതതിനെതിരെയാണ് ആക്ഷേപം. കോൺഗ്രസ് നേതാവ്...

മണിപ്പൂരിൽ 48മണിക്കൂർ ബന്ദ്: ജനജീവിതം സ്തംഭിച്ചു

ആയുധം കൈവശം വച്ചവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിൽ പ്രഖ്യാപിച്ച 48 മണിക്കൂർ ബന്ദ് തുടരുന്നു. മെയ്തി സ്ത്രീകളുടെ കൂട്ടായ്മയായ മീരാ പൈബിയും അഞ്ച് പ്രാദേശിക ക്ലബ്ബുകളുമാണ് ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിനെ തുടർന്ന് ജനജീവിതം...

പഴയ പാര്‍ലമെന്‍റ് മന്ദിരം ‘സംവിധാന്‍ സദന്‍’ എന്നാക്കാന്‍ നിര്‍ദേശം

പഴയ പാര്‍ലമെന്‍റ് മന്ദിരത്തിനു പുതിയ പേര് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുസഭകളും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് മാറിയതിന് പിന്നാലെയാണ് പഴയ മന്ദിരത്തിനു പുതിയ പേര് നല്‍കിയത്. 'സംവിധാന്‍ സദന്‍' പഴയ മന്ദിരത്തിന്...

ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടു: ഇനി ലക്ഷ്യം ലഗ്രാ‌ഞ്ച് പോയിന്റ്

ഇന്ത്യയുടെ സൂര്യദൗത്യമായ ആദിത്യ എൽ 1 ഭൂമിയുമായുള്ള ബന്ധം വിട്ടു യാത്ര തുടങ്ങി. പുലർച്ചെ 2.30ന് നടന്ന അവസാനഘട്ട ഭ്രമണ പഥം ഉയര്‍ത്തൽ പൂർത്തിയായതോടെയാണ് പേടകം ഭൂമിയുടെ ഭ്രമണ പഥം വിട്ടത്. ഇതോടെ...

ഔറംഗാബാദ് ഇനി മുതല്‍ അറിയപ്പെടുക ഛത്രപതി സംഭാജിനഗര്‍ എന്ന പേരില്‍

മഹാരാഷ്ടയിലെ ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റിയതായി സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. മറാത്ത മേഖലയിലുള്ള ജില്ലകളായ ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്നും മറ്റൊരു ജില്ലയായ ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ്...

ഹരിയാനയിലെ നുഹില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി

വര്‍ഗീയ കലാപം ആരംഭിച്ച ഹരിയാനയിലെ നുഹ് ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്എംഎസ് സേവനങ്ങള്‍ വിച്ഛേദിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെയാണ് സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോണ്‍ഗ്രസ് എംഎല്‍എ...

പാർലമെൻ്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്‍ കേന്ദ്രം ഒഴിവാക്കി 

അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നേരത്തെ പുറത്തുവിട്ട അജണ്ടയുടെ താല്‍ക്കാലിക പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന നാല് ബില്ലുകള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. എന്നാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'ഒരു രാജ്യം,...

എ.ടി.എം കാര്‍ഡ് ഇല്ലാതെയും അക്കൗണ്ടില്‍ പണമില്ലാതെയും യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ സംവിധാനം

എ.ടി.എം കാര്‍ഡ് ഇല്ലാതെ തന്നെ ക്യൂ-ആര്‍ കോഡിന്റെ സഹായത്തോടെ പണം പിന്‍വലിക്കാവുന്ന യു.പി.ഐ എ.ടി.എം ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ യു.പി.ഐ - എ.ടി.എം മുംബൈയിലാണ് ആരംഭിച്ചത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി...

ജമ്മുവിൽ ഭീകരർക്കായി തെരച്ചിൽ 100 മണിക്കൂർ പിന്നിട്ടു

ജമ്മു കശ്മീരിലെ അനന്ത്നാഗിലുവിലുളള ഉൾവനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുളള തെരച്ചിൽ 100 മണിക്കൂർ പിന്നിട്ടു. ഒരു പതിറ്റാണ്ടിനിടയിൽ ജമ്മൂകാശ്മീര്‍ കണ്ട ഏറ്റവും നീണ്ട സൈനിക നീക്കമാണ് അനന്ത്‌നാഗിലേത്. ലഷ്കർ ഭീകരൻ ഉസൈർ ഖാനടക്കം...

ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ ഇന്ത്യ- പാക്ക് ക്രിക്കറ്റ് മത്സരം ഇല്ല: കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ

അതിർത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യയിലേക്കുളള നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കുന്നതുവരെ പാകിസ്താനുമായി ഉഭയകക്ഷി ക്രിക്കറ്റ് മത്സരങ്ങളൊന്നും ഇന്ത്യ കളിക്കില്ല. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. അനന്ത്നാ​ഗ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ​കായിക മന്ത്രിയുടെ...

കാശ്മീരിൽ സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ: രണ്ടു ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയുമായി വീണ്ടും ഏറ്റുമുട്ടൽ. സംഭവത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ പരിശോധന തുടരുകയാണ്. "ബാരാമുള്ള ജില്ലയിലെ ഉറി, ഹത്‌ലംഗയിലെ ഫോർവേഡ് ഏരിയയിൽ ഭീകരരും സൈന്യവും ബാരാമുള്ള പോലീസും...

ജനന സർട്ടിഫിക്കറ്റ് പ്രായം തെളിയിക്കുന്നതിനുള്ള അടിസ്ഥാനരേഖയാകും: കേന്ദ്രസർക്കാർ

പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനനസർട്ടിഫിക്കറ്റ് മാറുമെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസ്സാക്കിയ ജനന–മരണ രജിസ്‌ട്രേഷൻ നിയമഭേദഗതി നിലവിൽവരുന്നതോടെയാണ് മാറ്റം. 2023 ഒക്ടോബർ ഒന്നിനുശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്നതിനാണ് ജനനസർട്ടിഫിക്കറ്റ് രേഖയാകുന്നത്. നിയമഭേദഗതി വരുത്തിയ...

ജമ്മു-കാശ്മീരിൽ ഒരു സൈനികനുകൂടി വീരമൃത്യു

ജമ്മു-കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻകൂടി  വീരമൃത്യു വരിച്ചു. ഗുരുതരപരിക്കുകളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനികനാണ് മരണത്തിനു കീഴടങ്ങിയത്. ഇതോടെ ബുധനാഴ്ച ഏറ്റുമുട്ടൽ ആരംഭിച്ചതിനുശേഷമുള്ള മരണസംഖ്യ നാലായി. അനന്ത്‌നാഗിലെ കോക്കർനാഗ് മേഖലയിൽ സുരക്ഷാസേനയും...

Popular

spot_imgspot_img