Saturday, September 5, 2026

National News

എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍: എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു

മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചെന്ന എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ (ഇ.ജി.ഐ) റിപ്പോര്‍ട്ടിനെതിരെ കേസ്. ഇ.ജി.ഐ അംഗങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗാണ് അറിയിച്ചത്....

ദളിത് വിദ്യാർഥിയുടെ മരണം: വിദ്യാര്‍ഥികൾ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഡൽഹി ഐഐടി

വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പുമായി ഡൽഹി ഐഐടി. ദളിത് വിദ്യാർഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് വിദ്യാര്‍ഥികൾ ഉന്നയിച്ച പന്ത്രണ്ട് ആവശ്യങ്ങളാണ് അംഗീകരിക്കുമെന്ന് ഐഐടി ഉറപ്പ് നല്‍കിയത്. ഓപ്പൺ ഹൗസ് ഡയറക്ടറുടേതാണ് ഉറപ്പ്. കഴിഞ്ഞ ദിവസം...

ഐഎസ്ആര്‍ഒയുടെ കൗണ്ട്ഡൗണ്‍ ശബ്ദം എന്‍ വളര്‍മതി അന്തരിച്ചു

ചന്ദ്രയാന്‍- 3 ഉള്‍പ്പടെയുള്ള ഐഎസ്ആര്‍ഒയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ കൗണ്ട്ഡൗണ്‍ ശബ്ദം നല്‍കിയിരുന്ന എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. ശ്രീഹരിക്കോട്ടയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ റേഞ്ച് ഓപ്പറേഷന്‍...

മണിപ്പൂര്‍ കലാപം: മാധ്യമങ്ങള്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതായി എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ

മണിപ്പൂരില്‍ വംശീയ കലാപത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായാണ് വാർത്തകൾ പ്രസിദ്ധീകരിച്ചെന്ന് കണ്ടെത്തി. വംശീയ അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾക്കെതിരെ വിമർശനം ഉയര്‍ന്നതിനു പിന്നാലെ എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. സംഘര്‍ഷത്തില്‍...

യു.പി.ഐ പണമിടപാട് 1,000 കോടി പിന്നിട്ടു

ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഓഗസ്റ്റ് മാസത്തില്‍ ആയിരം കോടി കടന്നു. നാഷണൽ പേമെന്റ്സ് കോർപ്പറേഷന്‍ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് യു.പി.ഐ...

ആദിത്യ എൽ 1: ആദ്യ ഭ്രമണപഥമുയർത്തൽ വിജയകരം

ഇന്ത്യയുടെ സൗരപഠന ദൗത്യമായ ആദിത്യ എൽ 1ന്റെ ആദ്യ ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയായി. എക്‌സിലെ ഔദ്യോഗിക പേജിലൂടെയാണ് ഐഎസ്ആർഒ ഇക്കാര്യം പങ്കുവച്ചത്. ഉപഗ്രഹത്തിന്റെ പ്രവർത്തനം കാര്യക്ഷമമാണെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. സൂര്യനിലേക്കുള്ള സഞ്ചാരം ആരംഭിക്കും മുൻപ്...

ചന്ദ്രയാൻ- 3 ദൗത്യം: പ്രഗ്യാൻ റോവർ 14 ദിവസത്തെ സ്ലീപ് മോഡിലേക്ക്

ചന്ദ്രയാൻ- 3ലെ പ്രഗ്യാൻ റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയതായി ഐഎസ്ആർഒ. ചന്ദ്രനിലെ ഒരു പകൽ(14 ദിവസം) അവസാനിച്ചതോടെയാണ് ഇത്. സാമൂഹ്യ മാധ്യമമായ എക്സിലൂടെയാണ് ഐ എസ് ആർ ഒ ഇക്കാര്യം അറിയിച്ചത്. 2023 ഓഗസ്റ്റ്...

ബാലസോര്‍ ട്രെയിൻ ദുരന്തം: സിബിഐ കുറ്റപത്രം സമർപ്പിച്ചു

ഒഡിഷയിലെ ബാലസോര്‍ ട്രെയിൻ ദുരന്തത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ പ്രതിചേർത്താണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. മനഃപൂർവമായ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്ക് നേരെ ചുമത്തിയാണ്...

മണിപ്പൂരില്‍ വീണ്ടും ആക്രമണം: എട്ട് പേര്‍ കൊല്ലപ്പെട്ടതായി അസം റൈഫിൾസ് ഡയറക്ടർ ജനറൽ

കഴിഞ്ഞ 72 മണിക്കൂറിനിടയില്‍ വര്‍ഗീയ കലാപം നടക്കുന്ന മണിപ്പൂരില്‍ വീണ്ടും ആക്രമണം. സംഭവത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി അസം റൈഫിൾസ് ഡയറക്ടർ ജനറൽ പ്രദീപ് ചന്ദ്രൻ നായർ വ്യക്തമാക്കി. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിലായാണ്...

ആദിത്യ – എൽ 1 വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആർ.ഒ മേധാവി

ഇന്ത്യയുടെ പ്രഥമ സൗര പര്യവേഷണ പേടകം ആദിത്യ - എൽ 1 സൂര്യനിലേക്കുള്ള പ്രയാണമാരംഭിച്ചു. രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു ദൗത്യവാഹനമായ പിഎസ്എൽവി - സി 57 കുതിച്ചുയര്‍ന്നത്. വിക്ഷേപണം വിജയകരമെന്ന്‌...

പൂനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് പ്രസിഡന്റായി ആർ. മാധവനെ നിയമിച്ചു

പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്‌.ടി.ഐ.ഐ) പ്രസിഡന്റായി നടനും സംവിധായകനുമായ ആർ. മാധവനെ നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ എക്സിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. "പൂനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായും ഗവേണിംഗ്...

സൗര്യദൗത്യം ഇന്ന്: ‘ആദിത്യ എൽ-1’ രാവിലെ 11.50 -ന് വിക്ഷേപിക്കും

ഇന്ത്യയുടെ സൗരപഠനദൗത്യമായ 'ആദിത്യ എൽ-1' ഇന്ന് വിക്ഷേപിക്കും. രാവിലെ 11.50 -നാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പേടകം വിക്ഷേപിക്കുക. 'ആദിത്യ എൽ-1' ദൗത്യത്തിന്റെ ലോഞ്ച് റിഹേഴ്സൽ...

ദയാഹര്‍ജികളില്‍ രാഷ്ട്രപതി കൈക്കൊള്ളുന്ന തീരുമാനം അന്തിമം: ജുഡീഷ്യൽ റിവ്യൂകൾ തടയാന്‍ നിയമം വരുന്നു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ദയാഹര്‍ജികളില്‍ രാഷ്ട്രപതി കൈക്കൊള്ളുന്ന തീരുമാനം അന്തിമമാക്കുന്ന നിയമം വരുന്നു. രാഷ്ട്രപതിയുടെ തീരുമാനം ചോദ്യംചെയ്യുന്ന ജുഡീഷ്യൽ റിവ്യൂകൾ തടയാന്‍ വ്യവസ്ഥകളുള്ള നിയമമാണ് കേന്ദ്രം കൊണ്ടുവരുന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത ബിൽ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: സാധ്യതകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ആശയത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് സമിതി. പാനലിലെ അംഗങ്ങളെക്കുറിച്ചുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും. സെപ്റ്റംബര്‍ 18 മുതല്‍...

മെഗാ വ്യോമാഭ്യാസം സംഘടിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു

ചൈനയും പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മേഖലയില്‍ വ്യോമാഭ്യാസം നടത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. സെപ്റ്റംബര്‍ നാല് മുതല്‍ പത്ത് ദിവസത്തെ മെഗാ വ്യോമാഭ്യാസം സംഘടിപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ കമാൻഡിന്‍റെ...

Popular

spot_imgspot_img