പാട്നയിലെ 'അടല്‍ ബിഹാരി വാജ്പേയി പാര്‍ക്കി'ന്റെ പേര് വീണ്ടും 'കോക്കനട്ട് പാര്‍ക്ക്' എന്നാക്കി ബീഹാര്‍ സര്‍ക്കാര്‍. ബീഹാര്‍ പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രി തേജ് പ്രതാപാണ് പാര്‍ക്കിന്റെ പേര് പുനഃര്‍നാമകരണം ചെയ്തതായി അറിയിച്ചത്. കങ്കര്‍ബാഗില്‍ സ്ഥിതിചെയ്യുന്ന...
സോഫ്റ്റ് ലാന്‍ഡിങ്ങിനൊരുങ്ങുന്ന ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ ഏറ്റവും പതിയ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ലാന്‍ഡറിലെ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ (എൽ.പി.ഡി.സി) യും ലാൻഡർ ഇമേജർ ക്യാമറയും പകർത്തിയ ചിത്രങ്ങളാണ് ഐ.എസ്.ആർ.ഒ പങ്കുവച്ചത്. ചന്ദ്രനോട്...
ജമ്മു-കാശ്മീരിലെ പുൽവാമയില്‍ സൈന്യവും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍. ലഷ്‌കറെ ത്വയ്ബയുടെ ഉന്നത കമാൻഡറക്കം രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
പുൽവാമ ജില്ലയിലെ ലാരോ-പരിഗം മേഖലയിലാണ് തീവ്രവാദികളും സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. രഹസ്യാന്വേഷണ വിവരങ്ങളുടെ...
ഇന്ത്യയുടെ ഭൂമിയിൽ ചൈന കടന്നു കയറിയെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ലഡാക്ക് സന്ദര്‍ശനത്തിനിടെയാണ് രാഹുല്‍, പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി ഇപ്പോഴും രാജ്യത്തിന്റെ ഒരിഞ്ചു...
അടുത്ത മാസം നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് ബദലായി സംഘടിപ്പിക്കാനിരുന്ന ജി 20 വിരുദ്ധ സെമിനാര്‍ റദ്ധാക്കി. ഡൽഹിയിൽ ട്രെയ്ഡ് യൂണിയനുകളും ആക്ടിവിസ്റ്റുകളും ചേർന്ന് സംഘടിപ്പിക്കാനിരുന്ന 'വി ട്വന്റി' പഠന പ്രോഗ്രാമാണ് റദ്ധാക്കിയത്....
ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ലാന്‍ഡർ മൊഡ്യൂളിന്റെ ഡീബൂസ്റ്റിങ് പ്രക്രിയ പൂർത്തിയായി. ചന്ദ്രോപരിതലത്തിൽ നിന്നും കുറഞ്ഞ അകലം 25 കിലോമീറ്ററും കൂടിയ അകലം 134 കിലോമീറ്ററും വരുന്ന ചന്ദ്രന്റെ ഏറ്റവും...
ദിനപത്രങ്ങളില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച വാര്‍ത്തകളെ കര്‍ശനമായി നിരീക്ഷിക്കാന്‍ നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്താനുള്ള ചുമതല ജില്ലാഭരണകൂടങ്ങള്‍ക്ക്...
ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയെ തുടർന്ന് മരിച്ചവരുടെ എണ്ണം 77ആയി ഉയർന്നു. മണ്ണിടിച്ചിലില്‍ തകര്‍ന്ന സമ്മര്‍ ഹില്‍ മേഖലയിലെ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ ഇനിയും ആളുകള്‍ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഷിംല എസ്...
മണിപ്പൂരിലെ മലയോര ജില്ലകള്‍ക്ക് പ്രത്യേക ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ മണിപ്പൂരിലെ ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിലാണ് പ്രകടനം സംഘടിപ്പിച്ചത്. മേഖലയില്‍ സമാധാനവും അധികാര സന്തുലിതാവസ്ഥയും ഉറപ്പാക്കാന്‍ ഗോത്രവര്‍ഗക്കാരുടെ...
കലാപബാധിത മണിപ്പൂരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വീണ്ടും ആയുധശേഖരം പിടിച്ചെടുത്തു. സുരക്ഷ സേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. തോക്കുകളും സ്ഫോടകവസ്തുക്കളും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തവയിലുണ്ട്.
ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, തെങ്നൗപാല്‍, കാങ്പോക്പി, ഇംഫാല്‍...
ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3ന്‍റെ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും തമ്മിൽ വേർപെടുത്തി. ഇന്ന് ഉച്ചക്ക് 1.30നാണ് ലാൻഡർ മൊഡ്യൂളിനെ ഐ എസ് ആർ ഒ വേർപെടുത്തിയത്. 33 ദിവസത്തെ ദൗത്യത്തിനു ശേഷമാണ്...
ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു. ഇതുവരെ ഇരുസംസ്ഥാനങ്ങളിലുമായി 81 പേര്‍ മരണപ്പെട്ടതായാണ് വിവരം. ഏതാനും ദിവസങ്ങള്‍കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
മഴക്കെടുതിയില്‍ ഹിമാചല്‍പ്രദേശില്‍ മാത്രം 71...
പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തിനിർണ്ണയത്തിന് അസമില്‍ അനുമതി. ഇത് സംബന്ധിച്ച വിജ്ഞാപനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. അസമിന്റെ ചരിത്രത്തിൽ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ഇതെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ പറഞ്ഞത്.
കഴിഞ്ഞ...
നീതി ലഭിക്കാന്‍ വൈകുന്നുവെന്ന ആക്ഷേപം പരിഹരിക്കാന്‍ സുപ്രീം കോടതി വിപുലീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അഭിഭാഷകരെ അഭിസംബോധന ചെയ്ത വേളയിലാണ് കോടതി വിപുലീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചത്. കോടതിയില്‍...
'നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി' (എന്‍.എം.എം.എല്‍) ഇനിമുതല്‍ 'പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി' എന്ന് അറിയപ്പെടും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്
കേന്ദ്രം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനത്തിലാണ് ഈ...