Monday, March 31, 2025

Religion

ലെബനനിൽ അക്രമികൾ ഈശോയുടെ ജനനരംഗങ്ങൾ നശിപ്പിച്ചു

നവംബർ 23 ന്, മൗണ്ട് ലെബനനിലെ കെസർവൻ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഫരായ ഗ്രാമത്തിൽ അലങ്കരിച്ചുവച്ചിരുന്ന ഈശോയുടെ ജനനരംഗങ്ങൾ നശിപ്പിച്ച്‌ അക്രമികൾ. കൂടാതെ, ഉണ്ണീശോയുടെ രൂപം നീക്കംചെയ്യുകയും ചെയ്തു. സംഘർഷം ശമിപ്പിക്കാൻ സുരക്ഷാസേന പ്രവർത്തിക്കുന്നതിനിടെ...

പരിസ്ഥിതി സംരക്ഷണത്തിനുള്ള പാപ്പായുടെ ആഹ്വാനം പ്രായോഗികമാക്കണമെന്ന് ഓർമ്മിപ്പിച്ച് സെമിനാർ

വത്തിക്കാനിലേക്കുള്ള ബൊളീവിയ, ക്യൂബ, വെനസ്വേല എന്നീ രാജ്യങ്ങളുടെ എംബസികൾ, ഫ്രാൻസിസ് പാപ്പായുടെ ലൗദാത്തോ സി, ലൗദാത്തെ ദേവും എന്നീ രേഖകളുടെ വെളിച്ചത്തിൽ പാരിസ്ഥിതിക പ്രതിസന്ധിയുടെ പ്രശ്നങ്ങളെ സംബന്ധിച്ച സെമിനാർ സംഘടിപ്പിച്ചു. പ്രകൃതിയുടെ മേൽ...

ക്രിസ്തീയവിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്നവരുടെ സ്മരണ പുതുക്കി ‘ചുവന്ന ബുധൻ’

ക്രിസ്തീയവിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്നവരുടെ സ്മരണ പുതുക്കി ലോകം 'ചുവന്ന ബുധൻ' ആചരിച്ചു. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള കത്തോലിക്കാ ദൈവാലയങ്ങൾ നവംബർ 21 ബുധനാഴ്ച, ചുവന്ന നിറത്തിൽ പ്രകാശിപ്പിച്ചു. എയ്ഡ് ടു ദ ചർച്ച്...

വിശുദ്ധ നാടിനോടുള്ള ആദരവ് രേഖപ്പെടുത്തി ഈ വർഷത്തെ വത്തിക്കാൻ നേറ്റിവിറ്റി രംഗങ്ങൾ

ഈ വർഷത്തെ തിരുപ്പിറവിയുടെ കാഴ്ചകൾ പ്രത്യേകമായി സമർപ്പിച്ചിരിക്കുന്നത് വിശുദ്ധ നാടിനോടുള്ള ആദരവായിട്ടെന്ന് വത്തിക്കാൻ. ഡിസംബർ ഏഴിന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പരിശുദ്ധ സിംഹാസനത്തിനും മറ്റ് പ്രതിനിധിസംഘങ്ങൾക്കും മുമ്പാകെ പലസ്തീൻ സ്റ്റേറ്റ് എംബസിയുടെ പ്രാതിനിധ്യവും...

‘പ്രതീക്ഷ ഒരിക്കലും നിരാശപ്പെടുത്തില്ല’: ജൂബിലി വർഷത്തിലേക്കായി ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ പുസ്തകം

2025 ലെ ജൂബിലി വർഷത്തിലേക്കായി പ്രതീക്ഷയുടെ ചട്ടക്കൂടിനുള്ളിൽ നിന്നെഴുതിയ കുടുംബം, കുടിയേറ്റം, കാലാവസ്ഥാ പ്രതിസന്ധി, പുതിയ സാങ്കേതികവിദ്യകൾ, സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന, ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ പുസ്തകം ഇന്ന് പുറത്തിറങ്ങും. ഇറ്റലി,...

രക്തസാക്ഷിത്വത്തിന്റെ മൂല്യത്തെ ഉയർത്തിക്കാട്ടി ഫ്രാൻസിസ് മാർപാപ്പ

വ്യക്തിപരമായ ശ്രമത്തിന്റെയോ, തീരുമാനത്തിന്റെയോ മാത്രം ഫലമല്ല രക്തസാക്ഷികളുടെ ജീവത്യാഗമെന്നും മറിച്ച് ദൈവസ്നേഹത്തിന്റെ ശക്തിയാൽ ഒരുവന്റെ ജീവിതം മാറ്റപ്പെടുമ്പോഴാണ് അത് സാധ്യമാവുകയെന്നും ഫ്രാൻസിസ് പാപ്പ. രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് വിശുദ്ധരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി...

നല്ല നേതൃത്വത്തിന് ആവശ്യമായ ഗുണങ്ങൾ ആത്മത്യാഗവും എളിമയുള്ള സേവനവും: ഫ്രാൻസിസ് പാപ്പ

നല്ല നേതൃത്വത്തിന് ആവശ്യമായ ഗുണങ്ങൾ ആത്മത്യാഗവും എളിമയുള്ള സേവനവുമെന്ന് ഫ്രാൻസിസ് മാർപാപ്പ. നവംബർ പത്തിന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ എത്തിച്ചേർന്ന തീർഥാടകരോടു സംസാരിച്ച അവസരത്തിലാണ് പാപ്പ ഇപ്രകാരം ഓർമിപ്പിച്ചത്. "സഹോദരന്മാരേ, എന്റെ ഉത്തരവാദിത്വമേഖലകളിൽ ഞാൻ...

ഭാരതത്തിലെ നാലു രൂപതകൾക്ക് പുതിയ മെത്രാന്മാരെ നിയമിച്ച് ഫ്രാൻസിസ് പാപ്പ

ഭാരതത്തിലെ നാലു രൂപതകൾക്ക് പുതിയ മെത്രാന്മാരെ നിയമിച്ച് ഫ്രാൻസിസ് പാപ്പ. ആന്ധപ്രദേശിലെ നെല്ലൂർ, തമിഴ്നാട്ടിലെ വെല്ലൂർ, പശ്ചിമബംഗാളിലെ ബഗദോഗ്ര, മഹാരാഷ്ട്രയിലെ വസായി എന്നീ രൂപതകൾക്കാണ് പാപ്പ പുതിയ മെത്രാന്മാരെ നിയമിച്ചത്. നെല്ലൂർ രൂപതയുടെ പുതിയ...

മുഴങ്ങാനൊരുങ്ങി മണികൾ; നോട്രെ ഡാം കത്തീഡ്രൽ വീണ്ടും പഴയ പ്രതാപത്തിലേക്ക്

പാരീസിലെ ചരിത്രപ്രസിദ്ധമായ നോട്രെ ഡാം കത്തീഡ്രലിൽ അഞ്ചു വർഷത്തിനുശേഷം മണികൾ മുഴങ്ങും. 2019 ഏപ്രിലിലുണ്ടായ തീപിടുത്തമുണ്ടായതിനുശേഷം ആദ്യമായിട്ടാണ് ഡിസംബർ എട്ടിന് മണി മുഴങ്ങാനൊരുങ്ങുന്നത്. നവംബർ എട്ടിന് രാവിലെ 10.30 ന് പരീക്ഷണാടിസ്ഥാനത്തിൽ മണികൾ മുഴക്കിയത്...

നൈജീരിയയിൽ ഫുലാനി തീവ്രവാദികൾ നാലു ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ ഗ്രാമങ്ങളിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാലു ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയി. കടുന സംസ്ഥാനത്തെ കാച്ചിയ കൗണ്ടിയിലെ മൈ-ഇദ്ദോ, അരിക്കോൺ എന്നീ രണ്ട് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ നവംബർ ഒന്നിനാണ് ആക്രമണം നടന്നത്....

ഒക്ടോബർ 31: റിഫോർമേഷൻ ദിനം (Reformation Day)

പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ (Reformation) ഓർമദിനമായി പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങൾ മതപരമായി ആചരിക്കുന്ന ദിനമാണ് റിഫോർമേഷൻ ദിനം. എല്ലാ വർഷവും ഒക്ടോബർ 31 നാണ് പ്രൊട്ടസ്റ്റന്റ് സഭകൾ ഈ ദിനം ആഘോഷിക്കുന്നത്. പല പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങൾക്കും...

ഹാലോവീൻ ദിനാഘോഷങ്ങളുടെ മറവിലുള്ള ക്രൈസ്തവ അവഹേളനം: ജാഗ്രത പുലർത്തണം

നവംബർ ഒന്ന്, സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണം (All Hallows Eve) ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കിൽ, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവൽക്കരണം വിചിത്രവും...

എണ്ണൂറ് വർഷം പിന്നിട്ട് വി. ഫ്രാൻസിസ് അസീസിയുടെ ‘കാന്റിക്കിൾ ഓഫ് ക്രീച്ചേർസ്’

വി. ഫ്രാൻസിസ് അസീസിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥത്തിന്റെ പഴയ പകർപ്പായ 'കാന്റിക്കിൾ ഓഫ് ക്രീച്ചേർസ്' അതിന്റെ രചനയുടെ എണ്ണൂറാം വാർഷികം ആഘോഷിക്കുന്നു. 'കാന്റിക്കിൾ ഓഫ് ക്രീച്ചേർസ്' ഉൾപ്പെടെ അസീസിയിലെ ലൈബ്രറിയിൽ നിന്നുള്ള എല്ലാ...

ലോകത്തിന്റെ നിലവിളി കേൾക്കുന്ന ഒരു സഭയ്ക്കായി ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

നമ്മുടെ കാലം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നങ്ങളിലൊന്നാണ് 'അന്ധത' എന്നും ലോകത്തിന്റെ നിലവിളി കേൾക്കുന്ന ഒരു സഭയായിരിക്കണം നമ്മുടേതെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഒക്ടോബർ 27 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന...

ലോകമെമ്പാടുമുള്ള ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നു: റിപ്പോർട്ടുമായി എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ വർദ്ധിച്ച തോതിലുള്ള അക്രമം, വിവേചനം, തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പുതിയ റിപ്പോർട്ട്. കത്തോലിക്കാ സംഘടനയായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ. സി. എൻ.) ...

Popular

spot_imgspot_img